Kerala

വിലക്കയറ്റം; പൂഴ്ത്തിവയ്പ്പ് തടയാന്‍ നടപടികളാരംഭിച്ച് സര്‍ക്കാര്‍

അരിയുടെയും ആവശ്യസാധനങ്ങളുടെയും വിലവര്‍ധിച്ചതോടെ പൂഴ്ത്തിവെപ്പ് തടയാന്‍ നടപടികളാരംഭിച്ച് സര്‍ക്കാര്‍. ഭക്ഷ്യമന്ത്രി ജിആര്‍ അനിലിന്റെ നേതൃത്വത്തില്‍ ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം ചേരും. വില വര്‍ധനവിന് ഇടനിലക്കാരുടെ ഇടപെടലുണ്ടായെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിലയിരുത്തല്‍. പൂഴ്ത്തിവെപ്പ് തടയുന്നതിനായി പ്രധാന സംഭരണ കേന്ദ്രങ്ങളില്‍ പരിശോധനയ്ക്കും കര്‍ശന നടപടിക്കുമാണ് നീക്കം. ഇത് സംബന്ധിച്ചാണ് മന്ത്രി ജി ആര്‍ അനിലിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുക. ഓണ്‍ലൈന്‍ ആയി ചേരുന്ന യോഗത്തില്‍ ഭക്ഷ്യ, ലീഗല്‍ മെട്രോളജി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. അനിയന്ത്രിതമായുണ്ടായ വിലവര്‍ധനവില്‍ ഇടനിലക്കാര്‍ക്കും […]

Kerala

പച്ചക്കറി വില ഇക്കുറി ‘തീ പിടിക്കുന്നില്ല’; മിക്കവയ്ക്കും വില 50 രൂപയിൽ താഴെ

ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ വിപണികൾ ഉണർന്നു കഴിഞ്ഞു. പച്ചക്കറിക്ക് തീ പിടിക്കുന്ന വില ഇല്ലാത്തതിനാൽ കച്ചവടം പൊടി പൊടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. മറ്റ് സംസ്ഥാനങ്ങളിൽ കാലാവസ്ഥ അനുകൂലമായതിനാൽ പച്ചക്കറി ആവിശ്യത്തിന് എത്തുന്നുണ്ടെന്നും വ്യാപാരികൾ പറയുന്നു. സദ്യ ഒരുക്കാൻ ആവശ്യമായ എല്ലാ വിഭവങ്ങൾക്കും ഇരുപത് രൂപ മുതൽ 50 രൂപ വരെയാണ് വില. കഴിഞ്ഞ മാസങ്ങളിൽ നൂറിന് മുകളിൽ ഉണ്ടായിരുന്ന വിലയാണ് താഴേക്കെത്തിയത്. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ കാലാവസ്ഥ അനുകൂലമായതിനാൽ പച്ചക്കറി ക്ഷാമം ഇല്ല. ഈ […]

Kerala

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു; ഉള്ളിയുടെ വില നൂറ് രൂപയിലെത്തി

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. ചെറിയ ഉള്ളിക്ക് നൂറ് രൂപയും സവാളക്ക് 80 രൂപയുമാണ് ഇന്നത്തെ വില. മറ്റ് പച്ചക്കറികള്‍ക്കും പത്ത് മുതല്‍ ഇരുപത് രൂപ വരെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കേരളത്തിലേക്ക് പച്ചക്കറി ഇറക്കുമതി ചെയ്യുന്ന സംസ്ഥാനങ്ങളിള്‍ മഴ മൂലം വിളവെടുപ്പ് മുടങ്ങിയതാണ് വില ഉയരാന്‍ കാരണം. ചെറിയ ഉള്ളിക്കും സവാളക്കുമാണ് സാധാരണക്കാരന്റെ കൈപൊള്ളുന്ന തരത്തില്‍ വില കുതിച്ചുയര്‍ന്നിരിക്കുന്നത്. ഇന്ന് 100 രൂപയുള്ള ഉള്ളിവില വരും ദിവസങ്ങളില്‍ വര്‍ദ്ധിക്കും. വില 150നോട് അടുക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. സവാളക്ക് കഴിഞ്ഞ […]