ആദിവാസി മേഖലകളിലെ സമഗ്ര ആരോഗ്യ വികസനത്തിന് വിദഗ്ധ പരിശീലനം സംഘടിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആദിവാസി മേഖലകളിലെ എല്ലാ ഉപകേന്ദ്രങ്ങളുടേയും ശാക്തീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അവരവരുടെ മേഖലയില്‍ കണ്ടുവരുന്ന തനതായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂട്ടായ്മയിലൂടെ പരിഹരിക്കാനുള്ള നൈപുണ്യ വികസനമാണ് ഈ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. ആദിവാസി മേഖലയിലെ ഒരു ഉപകേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാരേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പരിശീലനം നല്‍കുക. ആരോഗ്യ ഉപകേന്ദ്രത്തിന്റെ പ്രധാന പ്രവര്‍ത്തകരായ ജെപിഎച്ച്‌ഐ, ജെപിഎച്ച്എന്‍, എംഎല്‍എസ്പി, ആശാവര്‍ക്കര്‍മാര്‍, ട്രൈബല്‍ പ്രമോട്ടന്‍മാര്‍, അങ്കണവാടി […]
Tag: Veena George
‘വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കില്ല’; വീണാ ജോര്‍ജിനെതിരെ വിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. എന്റെ കേരളം പ്രദര്‍ശനത്തില്‍ തന്നെ അവഗണിച്ചെന്ന ആരോപണമാണ് മന്ത്രിക്കെതിരെ ഡെപ്യൂട്ടി സ്പീക്കര്‍ ഉന്നയിച്ചത്. ഫോണ്‍ വിളിച്ചാല്‍ എടുക്കാനുള്ള മര്യാദ പോലും മന്ത്രിക്കില്ല. കൂടിയാലോചനയ്ക്കായി എംഎല്‍എമാരെ മന്ത്രി വിളിക്കാറില്ല. ഏകോപനം അറിയില്ലെന്നും ചിറ്റയം ഗോപകുമാര്‍ വിമര്‍ശിച്ചു. തന്നെ പതിവായി അവഗണിക്കുന്നുവെന്ന് ആരോപണം ഉന്നയിച്ച് എന്റെ കേരളം പ്രദര്‍ശനത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ നിന്ന് ചിറ്റയം ഗോപകുമാര്‍ വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ ആരോഗ്യമന്ത്രിയെ പേരെടുത്ത് പറഞ്ഞ് […]
രോഗികളുടെ കൂട്ടിരിപ്പുകാർ പരാതി പറഞ്ഞു; അടിയന്തര ഇടപെടലുമായി മന്ത്രി വീണാ ജോർജ്
കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ രോഗികളുടെ കൂട്ടിരിപ്പുകാരുടെ പരാതിയിൻമേൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അടിയന്തര ഇടപെടൽ. ചില ടോയ്ലറ്റുകൾ ഉപയോഗിക്കാതെ പൂട്ടിയിട്ടിരിക്കുന്ന കാര്യമാണ് കൂട്ടിരിപ്പുകാർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻ തന്നെ ടോയ്ലറ്റ് തുറന്ന് പരിശോധിക്കുകയും എത്രയും വേഗം ഉപയോഗപ്രദമാക്കി തുറന്ന് കൊടുക്കാൻ മന്ത്രി ആശുപത്രി അധികൃതർക്ക് നിർദേശം നൽകുകയുമായിരുന്നു. വാർഡുകളിൽ ചെരിപ്പിട്ട് കയറാൻ അനുവദിക്കുന്നില്ലെന്ന് ചില രോഗികളും കൂട്ടിരിപ്പുകാരും മന്ത്രിയോട് പരാതിപ്പെട്ടു. വാർഡിനകത്ത് ചെരിപ്പിടാൻ അനുവദിക്കാനും മന്ത്രി നിർദേശം നൽകി. ടി.ടി. ഇൻജക്ഷൻ മരുന്ന് പുറത്തെഴുതുന്നതായുള്ള […]
ആശുപത്രികള്‍ കാര്‍ബണ്‍ ന്യൂട്രലാക്കും; ആരോഗ്യദിന സന്ദേശം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്തെ ആശുപത്രികള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ പഠന വിധേയമാക്കും. പ്രാദേശിക പ്രകൃതി സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രകൃതി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ ആശുപത്രികളെ ദുരന്തങ്ങളെ നേരിടാന്‍ പ്രത്യേക സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു. ‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം. ലോകം മുഴുവന്‍ കൊവിഡ് മഹാമാരിയുടെ പിടിയിലകപ്പെട്ട ഈ സമയത്ത് ഭൂമിയെയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ട് കൂടുതല്‍ ആരോഗ്യപ്രദമായ […]
ആരോഗ്യവകുപ്പ് മോശം വകുപ്പാണെന്ന പരാമര്‍ശം; കുപ്രചാരണമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പ് ആരോഗ്യവകുപ്പാണെന്ന തരത്തിലുള്ള ചീഫ് സെക്രട്ടറിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചീഫ് സെക്രട്ടറിയുടെ പരാമര്‍ശമെന്ന പേരില്‍ ആരോഗ്യവകുപ്പിനെതിരെ കുപ്രചാരണം നടക്കുകയാണ്. ചീഫ് സെക്രട്ടറിയുടെ വിമര്‍ശനം 20 വര്‍ഷം മുമ്പുള്ള കേസുമായി ബന്ധപ്പെട്ടതാണ്. ആരോഗ്യപ്രവര്‍ത്തകരെ മുഴുവന്‍ അപമാനിക്കുന്ന പ്രചാരണമാണ് നടക്കുന്നത് എന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോഗ്യവകുപ്പില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഏത് തരത്തിലുള്ള പ്രചാരണം നടത്തിയാലും പരിഷ്‌കരണങ്ങളുമായി മുന്നോട്ടുപോകും. ആരോഗ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ഏറ്റവും […]
‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’; ഇന്ന് ലോകാരോഗ്യ ദിനം
കൊവിഡ് മഹാമാരിയുടെ പിടിയിൽ നിന്നും ലോകം മോചനം നേടുന്ന വേളയിലാണ് ഇക്കുറി ലോകാരോഗ്യ ദിനം കടന്നുവരുന്നത്. ‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ട് കൂടുതല്‍ ആരോഗ്യപ്രദമായ ഒരു ലോകം കെട്ടിപെടുക്കുക എന്ന സന്ദേശമാണ് ഈ ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്നത്. ലോകാരോഗ്യ സംഘടന 1948 ൽ ആദ്യത്തെ ആരോഗ്യ അസംബ്ലിയിൽ ലോകാരോഗ്യ ദിന പ്രചാരണം ആരംഭിക്കുകയും 1950 ൽ ആചരിക്കുകയും ചെയ്തു. സാർവത്രിക ആരോഗ്യ […]
രാത്രി മന്ത്രിയെത്തി, മെഡിക്കല്‍ കോളജില്‍ വീണ്ടും മിന്നൽ പരിശോധന
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീണ്ടും ആരോഗ്യ മന്ത്രിയുടെ മിന്നൽ പരിശോധന. കഴിഞ്ഞദിവസം രാത്രിയായിരുന്നു മന്ത്രിയുടെ സന്ദർശനം. വിവിധ എമര്‍ജന്‍സി വിഭാഗങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. ഡ്യൂട്ടി ലിസ്റ്റും വീണാ ജോര്‍ജ് പരിശോധിച്ചു. നേരത്തെ ഒക്‌ടോബര്‍ 28നും മന്ത്രി അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. അത്യാഹിത വിഭാഗത്തിലും വാര്‍ഡുകളിലും സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിഭാഗത്തിന്റെ രാത്രികാല പ്രവര്‍ത്തനം മനസിലാക്കാന്‍ മന്ത്രി എത്തിയത്. വാര്‍ഡ് സന്ദർശനത്തിനിടെ കാരുണ്യ ഫാര്‍മസിയില്‍ നിന്ന് […]
കുട്ടികളുടെ വാക്‌സിനേഷന്‍ ഇന്ന് മുതൽ; 60 കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ്
സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതൽ. കുട്ടികള്‍ക്ക് പുതിയ കോര്‍ബിവാക്‌സാണ് നല്‍കുന്നത്. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വാക്‌സിനേഷന്‍ എല്ലാവരിലും എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. രക്ഷിതാക്കളുടെ ആശങ്ക മനസിലാക്കി കൃത്യമായ ആസൂത്രണം നടത്തിയായിരിക്കും വാക്‌സിനേഷന്‍ നടത്തുക. നിലവില്‍ മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ബോര്‍ഡ് നീലയും 15 മുതല്‍ 17 വയസുവരെയുള്ളവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ബോര്‍ഡ് പിങ്കുമാണ്. മുതിര്‍ന്നവര്‍ക്ക് കോവിഷീല്‍ഡും, കോവാക്‌സിനും 15 മുതല്‍ 17 വയസുവരെയുള്ളവര്‍ക്ക് കോവാക്‌സിനുമാണ് […]
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മറ്റന്നാൾ യോഗം
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ് . അടിസ്ഥാന സൗകര്യങ്ങളിലടക്കം ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മറ്റന്നാൾ യോഗം ചേരുമെന്ന് മന്ത്രി വ്യകത്മാക്കി. അടിസ്ഥാന സൗകര്യങ്ങളിൽ കാലോചിതമായ പരിഷ്‌കാരം ആവശ്യമാണ്. നിലവില്‍, മാനസികാരോഗ്യ കേന്ദ്രത്തിന് ഉള്‍ക്കൊള്ളാവുന്നതിലധികം രോഗികളുണ്ട്, അധികം സ്റ്റാഫിനെ നിയോഗിക്കാനും രോഗം മാറിയവരെ പുനരധിവസിപ്പിക്കാനും സര്‍ക്കാര്‍ ഇടപെടലുണ്ടാവുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. കുതിരവട്ടം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും അടിസ്ഥാന […]
ബോധപൂര്‍വം ഫയല്‍ പൂഴ്ത്തിവയ്ക്കുന്നവര്‍ക്കെതിരെ നടപടി: വീണാ ജോര്‍ജ്
സ്ത്രീകളേയും കുട്ടികളേയും സംബന്ധിച്ചുള്ള ഫയലുകള്‍ ബോധപൂര്‍വം പൂഴ്ത്തിവച്ചാല്‍ നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അങ്ങനെയുണ്ടായാല്‍ അവര്‍ അതിന് കാരണം ബോധിപ്പിക്കണം. ജില്ലാതല ഓഫിസുകളില്‍ തന്നെ നടപടി സ്വീകരിക്കാവുന്നതാണ്. ഫയലുകള്‍ പെട്ടെന്ന് തീര്‍പ്പാക്കി പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നത് എല്ലാവരുടേയും ഉത്തരവാദിത്തമാണ്. ഫയലുകളുടെ കാര്യത്തില്‍ വളരെ ആദ്രതയോടെയുള്ള സമീപനം സ്വീകരിക്കണം. വനിത ശിശുവികസന ഡയറക്ടറുമായും സെക്രട്ടറിയേറ്റുമായും ബന്ധപ്പെട്ട് ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിന് ലെയ്സണ്‍ ഓഫിസറുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. മാര്‍ച്ച് എട്ടിനുള്ളില്‍ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഫയലുകള്‍ […]