സംസ്ഥാനത്തെ വാക്സിനെടുത്തത് 24 ലക്ഷത്തിലധികം പേര്‍, വാക്‌സിനേഷന്‍ കാര്യമായി പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആഗസ്റ്റ് ഒന്‍പതിനാണ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. തിങ്കളാഴ്ച മുതല്‍ ഞായറാഴ്ച വരെ ആകെ 24,16,706 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയതെന്ന് മന്ത്രി അറിയിച്ചു. ഇന്ന് 3,24,954 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. അതില്‍ 2,95,294 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 29,660 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. ആദ്യ ദിവസങ്ങളില്‍ വാക്‌സിന്റെ ക്ഷാമം കാരണം എണ്ണം കുറഞ്ഞെങ്കിലും കൂടുതല്‍ വാക്‌സിന്‍ ലഭ്യമായതോടെ വാക്‌സിനേഷന്റെ […]
Tag: Veena George
ഡോക്‌ടേഴ്‌സിനെതിരെയുള്ള ആക്രമണങ്ങൾ ന്യായീകരിക്കാനാകില്ല ; നടപടിയുമായി ആരോഗ്യവകുപ്പ്
ഡോക്‌ടേഴ്‌സിനെതിരെയുള്ള ആക്രമണങ്ങൾ ന്യായീകരിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അക്രമം ആര് നടത്തിയാലും നടാപടിയുണ്ടാകും. ഡോക്‌ടേഴ്‌സിനെതിരെയുള്ള ആക്രമണങ്ങൾ തടയാൻ നടപടി സ്വീകരിച്ചു കഴിഞ്ഞതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. സർക്കാർ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിലും ഒ പി യിലും സി സി ടി വി സ്ഥാപിക്കും. എല്ലാ ആശുപത്രികളിലെയും കാഷ്വാലിറ്റയിൽ നിർബന്ധമായും സെക്യൂരിറ്റി ഉണ്ടാകണം. ഇനി നിയമിക്കുന്ന സെക്യൂരിറ്റി ജീവനക്കാർ വിമുക്ത ഭടന്മാർ ആയിരിക്കണം. പാരാമെഡിക്കൽ സ്റ്റാഫിനും സെക്യൂരിറ്റി പരിശീലനം നൽകണമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം ആയതായി […]
കേരളത്തിന് കൂടുതൽ വാക്സീൻ; 5 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി; ആരോഗ്യ വകുപ്പ് മന്ത്രി
സംസ്ഥാനത്തിന് 5,11,080 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചില കേന്ദ്രങ്ങളില്‍ രാത്രിയോടെയാണ് എത്തുന്നത്. ലഭ്യമായ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചു വരികയാണ്. 2,91,080 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 2,20,000 ഡോസ് കൊവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 98,560, എറണാകുളം 1,14,590, കോഴിക്കോട് 77,930 എന്നിങ്ങനെ ഡോസ് കോവീഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 74,500, എറണാകുളം 86,500, കോഴിക്കോട് 59,000 എന്നിങ്ങനെ ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് […]
കടയിൽ പോകാൻ വാക്സീൻ സർട്ടിഫിക്കറ്റ് വേണം; നിബന്ധനയില്‍ മാറ്റമില്ല; ആവർത്തിച്ച് ആരോഗ്യമന്ത്രി
കടയിൽ പോകാൻ വാക്സീൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മാറ്റില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. വകഭേദം വന്ന ഡെൽറ്റ വൈറസാണ് രണ്ടാം തരംഗത്തിൽ പടരുന്നതെന്നും രോഗികളുടെ എണ്ണം ഇരട്ടി ആകാൻ സാധ്യത ഉണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. അതുകൊണ്ടാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷിച്ച് വേണം ഇളവുകൾ നൽകേണ്ടതെന്നാണ് സുപ്രീംകടോതി പറഞ്ഞിട്ടുള്ളതെന്നും ഇത് മനസിലാക്കാതെയുള്ള ഇപ്പോഴത്തെ നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നും […]
സംസ്ഥാനത്തെ 3 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി എന്‍.ക്യൂ.എ.എസ് അംഗീകാരം ലഭിച്ചു; ആരോഗ്യമന്ത്രി
സംസ്ഥാനത്തെ 3 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറസന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.3 സ്ഥാപനങ്ങള്‍ക്ക് കൂടി പുതുതായി എന്‍.ക്യു.എ.എസ്. ലഭിച്ചതോടെ സംസ്ഥാനത്ത് ആകെ 124 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായത്. തിരുവനന്തപുരം കാട്ടാക്കട ന്യൂ ആമച്ചല്‍ കുടുംബാരോഗ്യ കേന്ദ്രം (സ്‌കോര്‍ 96.4%), കൊല്ലം ഉളിയക്കോവില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (സ്‌കോര്‍ 93.5%), വയനാട് മുണ്ടേരി കല്‍പറ്റ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (സ്‌കോര്‍ 91.92%) എന്നീ […]
സംസ്ഥാനത്ത് വാക്‌സിന്‍ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നില്ല: വീണാ ജോര്‍ജ്
സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്‌സിന്‍ ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് നാലര ലക്ഷം വാക്‌സിനാണ് നിലവില്‍ ബാക്കിയുള്ളത്.കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകുന്നതാണ്. ശരാശരി രണ്ട് മുതല്‍ രണ്ടര ലക്ഷം ഡോസ് വാക്‌സിന്‍ വരെ ദിവസവും എടുക്കുന്നുണ്ട്. ആ നിലയ്ക്ക് ഈ നാലര ലക്ഷം ഡോസ് വാക്‌സിന്‍ ഇന്നും നാളെയും കൊണ്ട് തീരുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് അടുത്തകാലത്തായി കൂടുതല്‍ വാക്‌സിന്‍ വന്നത് ഈ മാസം 15, […]
സിക പ്രതിരോധം; ആരോഗ്യ,തദ്ദേശ വകുപ്പുകള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കും
സംസ്ഥാനത്ത് സിക വൈറസ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. സിക പ്രതിരോധത്തിന് ആരോഗ്യ-തദ്ദേശ സ്വയംഭരണ വകുപ്പുകൾ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനമായി. തിരുവനന്തപുരത്ത് മാത്രമല്ല സംസ്ഥാനത്ത് എല്ലായിടത്തും ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാര്‍ നിര്‍ദേശം നല്‍കി. സിക വൈറസിന് പുറമേ ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഇരു വകുപ്പുകളുടേയും യോഗം വിളിച്ചതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്താണ് […]
സിക വൈറസ്; അനാവശ്യ ഭീതി വേണ്ട ജാഗ്രത മതി; ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു: വീണ ജോര്‍ജ്
സിക വൈറസ് പ്രതിരോധത്തിനായി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊതുക് നിവാരണമാണ് ഏറ്റവും പ്രധാനമെന്നും മന്ത്രി പറഞ്ഞു. എല്ലാ ആശുപത്രികളും ജാഗ്രത പാലിക്കണം. സിക വൈറസ് കണ്ടൈത്താനുള്ള ലാബ് സൗകര്യം വര്‍ധിപ്പിക്കും. മെഡിക്കല്‍ കോളജുകള്‍ക്ക് പുറമേയുള്ള കേസുകള്‍ പബ്ലിക് ഹെല്‍ത്ത് ലാബിലും പരിശോധിക്കാനുള്ള സംവിധാനമുണ്ടാക്കും. സ്വകാര്യ ആശുപത്രികളേയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. പനി, തലവേദന, […]
സംസ്ഥാനത്ത് കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രി
കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ വീകേന്ദ്രീകൃത ഓൺലൈൻ സംവിധാനം സംസ്ഥാനത്തുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ഒരാൾ മരണപ്പെട്ടാൽ ചികിത്സിക്കുന്ന ഡോക്ടറോ അല്ലെങ്കിൽ ആശുപത്രി സൂപ്രണ്ടോ മരണം സംബന്ധിച്ച റിപ്പോർട്ട് ഓൺലൈനായി അപ്‌ലോഡ് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. രോഗി മരിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ ആശുപത്രിയിൽ നിന്ന് ഓൺലൈൻ അപ്‌ഡേഷൻ നടത്തണം. ഈ വിവരങ്ങൾ ക്രോഡീകരിച്ച് ജില്ലാ തലത്തിൽ പ്രസിദ്ധീകരിക്കണം. ഈ സംവിധാനം ഫലപ്രദമായി നടപ്പിലാക്കാനായി സോഫ്റ്റ്‌വെയർ നിർമിച്ചു പരിശീലനം നൽകി. കൊവിഡ് മരണങ്ങൾ […]
കൊവിഡിൽ അനാഥരായ കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച് ഉത്തരവിറക്കി; മന്ത്രി വീണ ജോര്‍ജ്
സംസ്ഥാനത്ത് കൊവിഡ് മഹാമാരിമൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ രണ്ട് പേരും മരണപ്പെട്ട കുട്ടികള്‍ക്കും അതോടൊപ്പം നേരത്തെ മാതാപിതാക്കളില്‍ ഒരാള്‍ മരണപ്പെടുകയും ശേഷിച്ച ആള്‍ ഇപ്പോള്‍ കൊവിഡ് മൂലം മരണപ്പെട്ട് രക്ഷിതാക്കള്‍ പൂര്‍ണമായും നഷ്ടപ്പെട്ടതുമായ എല്ലാ കുട്ടികള്‍ക്കുമാണ് സഹായം അനുവദിക്കുന്നത്. വനിതാശിശു വികസന വകുപ്പിന്റെ ഫണ്ടില്‍ നിന്നും 2000 രൂപ വീതം, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ കുട്ടിയുടെയും […]