Health India Kerala

സംസ്ഥാനത്ത് JN വൺ ഉപവകഭേദം സ്ഥിരീകരിച്ചത് ഒരു സാമ്പിളിൽ മാത്രം: പ്രതിപക്ഷനേതാവ് രാഷ്ട്രീയവൽക്കരിക്കുന്നു; വീണാ ജോർജ്

സംസ്ഥാനത്ത് JN വൺ ഉപവകഭേദം സ്ഥിരീകരിച്ചത് ഒരു സാമ്പിളിൽ മാത്രമെന്ന് ആരോഗ്യമന്ത്രി. കൊവിഡിന്റെ പുതിയ വകഭേദത്തിന് വ്യാപനത്തോത് കൂടുതലും തീവ്രത കുറവുമാണ്. ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് 1600 ലധികം പേർക്ക് രോഗം വന്നിട്ടുണ്ടെന്ന് വീണാ ജോര്‍ജ് പറഞ്ഞു . മരിച്ച പത്ത് പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. എന്നാൽ ഇവരിൽ ഭൂരിഭാഗം പേർക്കും മറ്റ് ഗുരുതര അസുഖങ്ങൾ ഉണ്ടായിരുന്നു. പ്രതിപക്ഷനേതാവ് ഉൾപ്പെടെ ഇതിനെ രാഷ്ട്രീയവൽക്കരിക്കുകയാണ്. ജെഎൻ 1 ഉപവകഭേദത്തിന് വ്യാപനശേഷി കൂടുതലാണെങ്കിലും തീവ്രത കൂടുതലല്ല. രാഷ്ട്രീയവത്കരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. […]