നിയമസഭയിൽ തന്‍റെ പ്രസംഗം തുടർച്ചയായി തടസപെടുത്തിയ എം.എൻ. ഷംസീറിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർവകലാശാലകളിലെ സ്വജനപക്ഷപാതത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ ഷംസീർ ഇടപെട്ടപ്പോൾ ഷംസീർ എന്ന് മുതലാണ് സ്പീക്കറായത്? എന്നായിരുന്നു സ്പീക്കറോട് സതീശനെ ചോദ്യം. ഷംസീറിനോട് പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാൻ ഷംസീറിനോട് ആവശ്യപ്പെട്ട സ്പീക്കർ പ്രതിപക്ഷ നേതാവിനോട് എല്ലാ കമ്മന്റുകളോടും പ്രതികരിക്കണ്ടെന്നും സ്പീക്കർ പറഞ്ഞു. അതിന് പ്രതിപക്ഷ നേതാവിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. – സ്പീക്കർ ചെയറിൽ നിന്ന് പറയേണ്ട കാര്യങ്ങൾ ചിലർ സീറ്റിൽ നിന്ന് പറയുകയാണ്. […]
Tag: VD Satheesan
പ്രതിപക്ഷനേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി സി.പി.എമ്മുകാരനെന്ന് ആക്ഷേപം; മറുപടിയുമായി വി.ഡി സതീശന്‍
പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ പ്രൈവറ്റ് സെക്രട്ടറി സി.പി.എമ്മുകാരനെന്ന് വിമര്‍ശനം. ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണറായ കെ. അനില്‍കുമാറിനെയാണ് പ്രതിപക്ഷനേതാവ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. ഇതിനെതിരെയാണ് വിമര്‍ശനം. തന്റെ സ്ഥാനലബ്ധിയില്‍ അസ്വസ്ഥതയുള്ളവരാണ് ഈ പ്രചാരണത്തിന് പിന്നിലെന്ന് വി.ഡി സതീശന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. താന്‍ നിയമവിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് തന്നോടൊപ്പം സജീവമായി പ്രവര്‍ത്തിച്ച കെ.എസ്.യുക്കാരനായിരുന്നു അനില്‍കുമാറെന്നും സതീശന്‍ പറഞ്ഞു. എന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണർ കെ. അനിൽകുമാർ മാർക്സിസ്റ്റുകാരനാണ് എന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ […]
ബജറ്റ് പ്രസംഗം ധനമന്ത്രി വാർത്താസമ്മേളനത്തില്‍ തിരുത്തിയെന്ന് പ്രതിപക്ഷം
ബജറ്റ് പ്രസംഗം മന്ത്രി കെ.എന്‍ ബാലഗോപാല്‍ വാർത്താസമ്മേളനത്തില്‍ തിരുത്തിയെന്ന് പ്രതിപക്ഷം. കോവിഡ് മൂലം പ്രതിസന്ധിയിലായവര്‍ക്ക് 8900 കോടി രൂപ നേരിട്ട് നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി പറഞ്ഞിരുന്നു. ഇതിന് ഘടക വിരുദ്ധമായ കാര്യമാണ് വാർത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. ക്ഷേമ പെന്‍ഷന്‍ നല്‍കാനാണെന്ന് ബജറ്റ് അവതരണത്തിന് ശേഷം വിശദീകരിക്കുന്നത് ജനങ്ങളെ വഞ്ചിക്കലാണെന്നായിരുന്നു പ്രതിപക്ഷ നിലപാട്. വരും ദിവസം സഭയിലും മന്ത്രിക്കെതിരെ പ്രതിപക്ഷം ഈ പ്രഖ്യാപനം ആയുധമാക്കുമെന്ന് ഉറപ്പായി
”കക്ഷിരാഷ്ട്രീയം പറയുമെന്നല്ല പറഞ്ഞത്, പൊതുവിഷയത്തില്‍ അഭിപ്രായം പറയും”- എം.ബി രാജേഷ്
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു പോലെ സഭക്ക് പുറത്ത് രാഷ്ട്രീയം പറയും എന്നല്ല താന്‍ പറഞ്ഞതെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. കക്ഷി രാഷ്ട്രീയമല്ല മറിച്ച് അതിനപ്പുറം പൊതുമണ്ഡലത്തില്‍ ഉയര്‍ന്നുവരുന്ന പൊതുവായ വിഷയത്തില്‍ അഭിപ്രായം പറയുമെന്നാണ് താന്‍ സൂചിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സഭക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന പ്രസ്താവന വേദനിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞിതിനെരെയാണ് സ്പീക്കറുടെ മറുപടി പ്രസംഗം. അങ്ങനെയൊന്നുണ്ടായാല്‍ പ്രതിപക്ഷത്തിന് മറുപടി പറയേണ്ടി വരുമെന്നും അത് വലിയ വാക് വാദങ്ങളിലേക്ക് പോകേണ്ടി വരുമെന്നും വി.ഡി സതീശന്‍ […]
പ്രതിപക്ഷ നേതാവ് : ഹൈക്കമാൻഡ് നിലപാട് നിർണായകം
പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തലയെ നിലനിർത്താൻ എ-ഐ ഗ്രൂപ്പ് സമാവയത്തിലെത്തിയെങ്കിലും ഹൈക്കമാൻഡ് നിലപാട് നിർണായകമാകും. ദയനീയ തോൽവിക്ക് ശേഷവും പ്രതിപക്ഷ നേതാവ് പദവിയിൽ മാറ്റം വേണ്ടെന്ന നിലപാടിന് മുമ്പിൽ ഹൈക്കമാൻഡ് വഴങ്ങുമോ എന്നാണ് ചോദ്യം. ഗ്രൂപ്പ് മാനേജർമാരുടെ തീരുമാനത്തെ മറികടന്നും ഭൂരിഭാഗം എം.എൽ.എമാർ അടിമുടി മാറ്റം ആവശ്യപ്പെട്ടതും ശ്രദ്ധേയമായി. രമേശിനെ പിന്തുണയ്ക്കാനുള്ള എ ഗ്രൂപ്പിൻ്റെ നാടകീയ നീക്കം. സ്വന്തം ഗ്രൂപ്പിനുളളിൽ നിന്ന് പൂർണ പിന്തുണ രമേശിന് കിട്ടാത്ത സാഹചര്യത്തിൽ എല്ലാം ചേർന്ന കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗത്തിലെ […]
”വേലിയിലിരിന്ന പാമ്പിനെ ഐസക് എടുത്ത് തോളിലിട്ടു” – വി.ഡി സതീശന്‍
ധനമന്ത്രി തോമസ് ഐസകിനെ പരിഹസിച്ച് വി.ഡി സതീശന്‍ എം.എല്‍.എ. നിയമസഭയിൽ വെയ്ക്കാത്ത സി.എ.ജി റിപ്പോർട്ടിന്മേൽ ഇ.ഡി അന്വേഷണം നടത്തുന്നത് അവകാശ ലംഘനമാണെന്ന് പറഞ്ഞ തോമസ് ഐസക് നിയമസഭയിൽ വയ്ക്കാത്ത സി.എ.ജി റിപ്പോർട്ട് ചോർത്തി പത്രസമ്മേളനം നടത്തി. ഇതിന് ഐസകിനെ എന്ത് പേരിട്ട് വിളിക്കുമെന്ന് വി.ഡി സതീശന്‍ ചോദിച്ചു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് വി.ഡി സതീശന്‍ ഇക്കാര്യം പറഞ്ഞത്. ”ധനകാര്യ മന്ത്രി പുലിവാലു പിടിച്ചോ? നിയമസഭയിൽ വയ്ക്കാത്ത സിഎജി റിപ്പോർട്ടിന്മേൽ ഇഡി അന്വേഷണം നടത്തുന്നത് അവകാശ ലംഘനമാണെന്ന് തോമസ് […]