Kerala

‘എഐഎസ്എഫ് സെമിനാറില്‍ പങ്കെടുത്തത് അനുമതിയോടെ’; കെ വി തോമസിന് മറുപടിയുമായി പി സി വിഷ്ണുനാഥ്

എഐഎസ്എഫ് സെമിനാറില്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടി കെ വി തോമസ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പി സി വിഷ്ണുനാഥ്. പാര്‍ട്ടി അനുമതിയോടെയാണ് എഐഎസ്എഫ് സെമിനാറില്‍ പങ്കെടുത്തതെന്ന് വിഷ്ണുനാഥ് പ്രതികരിച്ചു. പിസി വിഷ്ണുനാഥിന്റേയും വി ഡി സതീശന്റേയും ഉദാഹരണം ചൂണ്ടിക്കാട്ടി പാര്‍ട്ടിയില്‍ തനിക്കും മറ്റുള്ളവര്‍ക്കും വേറെ വേറെ നീതിയാണെന്നായിരുന്നു കെ വി തോമസിന്റെ വിമര്‍ശനം. കെപിസിസി നേതൃത്വത്തിന്റെ അറിവും സമ്മതത്തോടും കൂടിയാണ് മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. ഇഫ്താറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പാര്‍ട്ടി തന്നെ വിലക്കിയിരുന്നില്ലെന്നും […]

Kerala

‘സിപിഐഎം പ്രീണനരാഷ്ട്രീയം കളിക്കുന്നു’; പോപ്പുലര്‍ ഫ്രണ്ട് പരിശീലന വിവാദത്തില്‍ വി ഡി സതീശന്‍

ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്‌സ് പരിശീലനം നല്‍കിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎം പ്രീണന രാഷ്ട്രീയം കളിക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഭൂരിപക്ഷ തീവ്രവാദികളേയും ന്യൂനപക്ഷ തീവ്രവാദികളേയും സിപിഐഎം താലോലിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. കേരളാ പൊലീസില്‍ ആര്‍എസ്എസുകാരുണ്ടെന്ന വിവരങ്ങള്‍ പുറത്തുവരുന്നു. സോഷ്യല്‍ എഞ്ചിനീയറിംഗ് എന്ന പേരില്‍ സിപിഐഎം നടത്തുന്നത് മതപ്രീണനമാണെന്നും വി ഡി സതീശന്‍ ആഞ്ഞടിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ റെസ്‌ക്യൂ ആന്‍ഡ് റിലീഫ് എന്ന […]

Kerala

‘സംഘപരിവാറും കമ്മ്യൂണിസ്റ്റുകളും തമ്മില്‍ എന്ത് വ്യത്യാസം?’; സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുനേരെ സൈബര്‍ ഗുണ്ടായിസമെന്ന് വി ഡി സതീശന്‍

സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുനേരെ സി പി ഐ എം സൈബര്‍ ഗുണ്ടായിസം നടത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ശബ്ദിക്കുന്നവരെ സി പി ഐ എം ആക്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം നടക്കുന്നത് സി പി ഐ എം നേതൃത്വത്തിന്റെ അറിവോടെയാണ്. കെ റെയിലിനെ എതിര്‍ക്കുന്ന കവികളേയും പരിസ്ഥിതി പ്രവര്‍ത്തകരേയും പാര്‍ട്ടി വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ സംസാരിച്ചതിന് ഇടതുപക്ഷ ബുദ്ധിജീവികള്‍ അടക്കമുള്ളവരാണ് ഇപ്പോള്‍ സൈബര്‍ ഇടങ്ങളില്‍ […]

Kerala

‘ആർട്ടിക്കിൾ 164നെ മന്ത്രി പി രാജീവ് തെറ്റായി വ്യാഖ്യാനിച്ചു’; വി ഡി സതീശൻ

ലോകയുക്ത നിയമഭേദഗതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിമാരുടെ പ്രതികരണം യുക്തിസഹമല്ല എന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. ആർട്ടിക്കിൾ 164നെ നിയമമന്ത്രി പി രാജീവ് തെറ്റായി വ്യാഖ്യാനിച്ചു, ഹൈക്കോടതി വിധിയെ കൂട്ടുപിടിച്ചുള്ള ന്യായീകരണം തെറ്റാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. (vd satheesan p rajeev) ഭേദഗതി മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനാണ്. കോടിയേരിയുടെ പ്രതികരണത്തിൽ അത് വ്യക്തമാണ്. കോടതി വിധിയുണ്ടെന്ന വാദം തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു. ഓർഡിനൻസിൽ […]

Kerala

കടലാസ് പുലികള്‍ക്ക് മുന്നില്‍ യു.ഡി.എഫ് തോൽക്കില്ല; പ്രതിപക്ഷ നേതാവ്

കെ-റെയിലിൻ്റെ കല്ലിളക്കിയാല്‍ പല്ലു പോകുമെന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ഗൗനിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതുപോലുള്ള കടലാസ് പുലികള്‍ ബഹളമുണ്ടാക്കിയാല്‍ അതിന് മുന്നില്‍ യു.ഡി.എഫ് തോറ്റുകൊടുക്കില്ല. ആളുകളുടെ പല്ലുകൊഴിക്കലും കൈ വെട്ടലും കാലും തലയും വെട്ടലുമാണണ് സി.പി.ഐ.എമ്മിന്റെ പ്രധാന പണിയെന്നും അദ്ദേഹം പറഞ്ഞു. അതിന് നേതൃത്വം കൊടുക്കുന്നയാളാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി. അതുവച്ച് ഞങ്ങളെ വിരട്ടാന്‍ വരേണ്ട. ജനങ്ങളോടാണ് പ്രതിപക്ഷം സംസാരിക്കുന്നത്. ജനങ്ങള്‍ക്കു വേണ്ടിയാണ് യു.ഡി.എഫ് സമരം. കേരളത്തിലെ മുഴുവന്‍ ജനങ്ങളുമാണ് കെ […]

Kerala

കേരളത്തിൽ കെ റെയിൽ പദ്ധതി അനുവദിക്കില്ല; പ്രതിപക്ഷനേതാവ് വി ഡി സതീശൻ

കേരളത്തിൽ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ കോൺഗ്രസ് സമ്മതിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ജനങ്ങൾ പണമില്ലാതെ ബുദ്ധിമുട്ടുകയാണ്, കടം പെരുകുന്നതിനിടെ കെ റെയിൽ പദ്ധതി അനാവശ്യമാണ്. വൻതുക ചെലവിടുന്ന പദ്ധതികളോട് സർക്കാരിന് പ്രത്യേക താത്‌പര്യമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. കേരളം വൻ കടക്കെണിയിലേക്ക് പോകുന്ന സാഹചര്യമാണുള്ളത്. അതിനാൽ സിൽവർലൈൻ പദ്ധതിയെ എതിർക്കുക തന്നെ ചെയ്യുമെന്നും സതീശൻ പറഞ്ഞു.

Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണം; എം കെ സ്റ്റാലിന് കത്തയച്ച് വി ഡി സതീശൻ

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആവശ്യം ഉന്നയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് വി ഡി സതീശൻ കത്തയച്ചു. ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തിൽ ആശങ്ക വർധിച്ചെന്ന് വി ഡി സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി. അതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് പറഞ്ഞു. ആളുകളെ മാറ്റാനുള്ള സാഹചര്യം വന്നാലുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവെ തുറന്നാൽ 883 […]

Kerala

ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ സി.പി.ഐ.എം കൂട്ടുപിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

ബി.ജെ.പിയുമായി സി.പി.ഐ.എം കൂട്ടുകൂടുന്നതിന്റെ തെളിവാണ് കോട്ടയം നഗരസഭയിലേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ സി.പി.ഐ.എം ഒരു പോലെ കൂട്ടുപിടിക്കുന്നു. ഈ ബന്ധത്തിലൂടെയാണ് എൽ.ഡി.എഫ് തുടർ ഭരണം ഉറപ്പാക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സി.പി.ഐ.എം നിലപാടില്ലാതെ പാർട്ടിയായി മാറിയെന്നും വിമർശനം. യു.ഡി.എഫിനെയും കോൺഗ്രസിനെയും എതിർക്കാൻ സി.പി.ഐ.എം ഏത് ചെകുത്താന്റെയും കൂട്ട് പിടിക്കുമെന്നും വി.ഡി. സതീശൻ ആരോപിച്ചു. സി.പി.ഐ.എമ്മിന്റെ വലത് ഭാഗത്ത് സംഘപരിവാറും ഇടത് ഭാഗത്ത് എസ്.ഡി.പി.ഐയുമാണെന്ന് വി.ഡി. സതീശൻ. അതേസമയം, കോട്ടയം ന​ഗരസഭയിൽ യുഡിഎഫിന് ഭരണം […]

Kerala

യുവാക്കളിൽ തീവ്രവാദചിന്ത പ്രചരിക്കുന്നെന്ന സി.പി.ഐ.എം പരാമർശം ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ്

യുവാക്കളിൽ തീവ്രവാദചിന്ത പ്രചരിക്കുന്നെന്ന സി.പി.ഐ.എം പരാമർശം ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോളേജ് വിദ്യാർത്ഥികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നെന്ന പരാമർശം നിസാരമായി കാണരുത്. എന്തെങ്കിലും ഡേറ്റ ഉണ്ടെങ്കിൽ സി.പി.ഐ.എം പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായാണ് സിപിഎമ്മിന്റെ പരാമർശം. യുവതികളെ തീവ്രവാദത്തിൻറെ വഴിയിലേക്ക് ചിന്തിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്നും ക്ഷേത്ര വിശ്വാസികളെ ബി ജെ പിയുടെ പിന്നിൽ അണി നിരത്താൻ ശ്രമം നടക്കുന്നുവെന്നും സി പി എം. സമ്മേളനങ്ങളുടെ […]

Kerala

ഈരാറ്റുപ്പേട്ട വിഷയത്തിൽ സി.പി.ഐ.എമ്മിനെ വിമർശിച്ച് പ്രതിപക്ഷനേതാവ്

ഈരാറ്റുപ്പേട്ട വിഷയത്തിൽ സി.പി.എമ്മിനെ വിമർശിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. വർഗീയ ശക്തികളുമായി സി.പി.ഐ.എം കൂട്ടുകൂടിയതിന്റെ തെളിവാണ് ഈരാറ്റുപ്പേട്ടയിലെ അവിശ്വാസപ്രമേയമെന്ന് വി.ഡി. സതീശൻ. സി.പി.ഐ.എമ്മിന്റെ മതേതരത്വം ഈരാറ്റുപ്പേട്ടയിൽ എസ്.ഡി.പി.യുമായി കൂട്ടുചേർന്ന്. തദ്ദേശ തെരഞ്ഞെടുപിൽ യുഡിഎഫ് വെൽഫെയർ പാർട്ടിയുമായി കൂടിയെന്ന് പറഞ്ഞവരാണ് ഇപ്പോൾ എസ്ഡിപിഐയെ ഒപ്പം നിർത്തിയിരിക്കുന്നതെന്നായിരുന്നു വി.ഡി സതീശന്റെ പരാമർശം. അഭിമന്യുവിന്റെ വട്ടവടയിൽ നിന്ന് ഈരാട്ടു പേട്ടയിലേക്ക് ദൂരം കുറവാണെന്നും പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അതേസമയം, ഇരാറ്റുപേട്ടയിലെ സിപിഐഎം-എസ്ഡിപിഐ കൂട്ടുകെട്ട് കേരളത്തിന് അപകടമെന്ന് ബിജെപി സംസ്ഥാന […]