Kerala

ലോകായുക്ത കുരയ്ക്കും, കടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് വരുത്തി; വി.ഡി സതീശന്‍

ഗവര്‍ണര്‍ ഒപ്പുവച്ചതോടെ കേരളത്തിലെ അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിക്ക് ഇനി ഭയപ്പെടേണ്ടതില്ല. ലോകായുക്ത കുരയ്ക്കുകയൊള്ളൂ, കടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് വരുത്തി, ഗവര്‍ണറും സര്‍ക്കാരും സൗന്ദര്യ പിണക്കമായിരുന്നു, അത് ഒത്തു തീര്‍പ്പിലെത്തിയെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് ഒത്തുകളിയാണെന്ന് നേരത്തെ തന്നെ ഞങ്ങള്‍ സൂചിപ്പിച്ചിരുന്നു. നടന്നത് കൊടുക്കല്‍ വാങ്ങലാണ്. ഇടത് മുന്നണിയുടെ അഴിമതി വിരുദ്ധ മുഖത്തേക്ക് തുറിച്ച് നോക്കുന്ന സംഭവമാണിത്. കേരളത്തില്‍ അഴിമതിക്ക് വെള്ളവും വളവും നല്‍കിയ മുഖ്യമന്ത്രി എന്നനിലയിലാകും പിണറായി […]

Kerala

”പാവം പ്രവാസികൾ…. എത്ര നാളായി അവർ കരഞ്ഞുപറയുന്നു”; ക്വാറന്റൈൻ ഇളവിൽ വി.ഡി സതീശൻ

വിദേശത്തുനിന്ന് എത്തുന്നവർക്ക് കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ക്വാറന്റൈൻ മതിയെന്ന പുതിയ പ്രഖ്യാപനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പുതിയ തീരുമാനത്തിന് ‘കാരണഭൂത’ൻ ആരായാലും കുഴപ്പമില്ലെന്നും വൈകിയാണെങ്കിലും വിവേകമുണ്ടായതിനെ അംഗീകരിക്കണമല്ലോയെന്നും സതീശൻ പരിഹസിച്ചു. പാവം പ്രവാസികൾ… എത്ര നാളായി അവർ കരഞ്ഞുപറയുന്നു. എന്നിട്ടും സർക്കാരോ വിദഗ്ധസമിതിയോ അനങ്ങിയില്ല. പാർട്ടി സമ്മേളനങ്ങളും തിരുവാതിരക്കളിയും ഗാനമേളയുമൊക്കെയായി ആകെ തിരക്കായിരുന്നു. ഇതിനിടയിൽ പ്രവാസികളുടെ പ്രശ്നങ്ങൾ അന്വേഷിക്കാൻ ആർക്ക് സമയം?-ഫേസ്ബുക്ക് കുറിപ്പിൽ വി.ഡി സതീശൻ കുറ്റപ്പെടുത്തി. ”പാർട്ടി സമ്മേളനങ്ങളും തിരുവാതിരക്കളിയും തടസപ്പെടാതിരിക്കാനുള്ള […]

Kerala

കെ-റെയിലിൽ സർക്കാരിന് ലോണെടുക്കാനുള്ള ആവേശം മാത്രമാണുള്ളത്: വി.ഡി സതീശൻ

കെ-റെയിൽ പദ്ധതിയിൽ സർക്കാരിന് ലോണെടുക്കാനുള്ള ആവേശം മാത്രമാണുണ്ടായിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ റെയിൽ പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിനു തൊട്ടു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും ശരിവയ്ക്കുന്നതാണ് കേന്ദ്രത്തിന്റെ നടപടിയെന്നും ശാസ്ത്രീയവും സാങ്കേതികവും സാമ്പത്തികവുമായ പഠനം നടത്താത്ത പദ്ധതി പ്രായോഗികമായ പദ്ധതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡിപിആറിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം അബദ്ധമാണ്. സാമൂഹികാഘാത പഠനം നടത്താതെയാണ് സംസ്ഥാന സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോയത്. പദ്ധതി എന്തെന്ന് പോലും […]

Kerala

‘ജുഡീഷ്യറിയെ ഭരണകൂടം വെല്ലുവിളിക്കുന്നു, ജലീല്‍ സര്‍ക്കാർ ചാവേര്‍’; വിഡി സതീശൻ

ലോകായുക്തയ്‌ക്കെതിരായ മുൻ മന്ത്രി കെ.ടി ജലീലിൻ്റെ വിമര്‍ശനം ജുഡീഷ്യറിയോടുള്ള പരസ്യ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും കേസ് ലോകായുക്തയ്ക്ക് മുന്നിലിരിക്കുമ്പോഴാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാൻ ശ്രമിച്ചത്. ഇത് പാളിയപ്പോഴാണ് ലോകായുക്തയെ വ്യക്തിപരമായി ആക്രമിക്കാന്‍ സര്‍ക്കാര്‍ ചാവേറിനെ ഇറക്കിയിരിക്കുന്നതെന്നും സതീശൻ വിമർശിച്ചു. ലോകായുക്തയുടെ അടികൊണ്ട ആളാകുമ്പോള്‍ ചാവേറിന്റെ വീര്യം കൂടും. ഇനി മുതല്‍ ഏത് ഇടതു നേതാവിനെതിരെയും കോടതി വിധികളുണ്ടായാല്‍ ഇതേ രീതിയില്‍ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പ് കൂടിയാണ് ജലീല്‍ നല്‍കുന്നത്. […]

Kerala

ഗവര്‍ണര്‍ക്ക് സ്ഥിരതയില്ല; ബിജെപി നേതാക്കൾ എഴുതി നൽകുന്നത് വായിക്കുന്നു: വി ഡി സതീശന്‍‌

ഗവര്‍ണര്‍ സര്‍ക്കാരിന്റെ തെറ്റിന് കുടപിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗവര്‍ണര്‍ക്ക് സ്ഥിരതയില്ല, സര്‍ക്കാരിന് വഴങ്ങുകയാണ് ഗവര്‍ണർ. ബിജെപി നേതാക്കൾ എഴുതി നൽകുന്നത് അതുപോലെ ഗവർണർ വായിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. ഗവർണർക്ക് രാജാവിനേക്കാൾ വലിയ രാജഭക്തിയെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പൂർവാശ്രമത്തിൽ ചെയ്ത അതെ കാര്യം തന്നെയാണ് ഗവർണർ പദവിയിലിരുന്നും ചെയ്യുന്നത്. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം ഗവർണർ കളങ്കപ്പെടുത്തുന്നു. ചാൻസലർ പദവിയിലിരുന്ന് നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ഗവർണർ ചെയ്യുന്നില്ല. സർക്കാരിന്റെ നിയമലംഘനങ്ങൾക്ക് ഗവർണർ കുടപിടിക്കുകയാണ് ചെയ്‌തത്‌. ഡി […]

Kerala

സി.പി.ഐ.എം ബുള്ളറ്റ് ട്രെയിനിനെ എതിര്‍ക്കും, കേരളത്തിൽ സിൽവർ ലൈൻ ഓടിക്കും; വി ഡി സതീശൻ

സി.പി.ഐ.എമ്മിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സി.പി.ഐ.എം മുബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ എതിര്‍ക്കും. കേരളത്തിൽ സിൽവർ ലൈൻ ഓടിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. സി.പി.ഐ.എം മുതലാളിത്തത്തിന് എതിരാണ്. പക്ഷെ കുത്തകകളുടെ തോളില്‍ കൈയ്യിടുമെന്നും സതീശൻ പറഞ്ഞു. മുബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ ഞങ്ങള്‍ എതിര്‍ക്കും. മഹാരാഷ്ട്രയിലെ ലോക്കല്‍ കമ്മറ്റി (അങ്ങനെ ഒന്ന് ഉണ്ടെങ്കില്‍ ) മുതല്‍ ഇന്ദ്രപ്രസ്ഥത്തിലെ പോളിറ്റ് ബ്യൂറോ വരെ ഇക്കാര്യത്തില്‍ ചര്‍ച്ചയും പഠനവും ആശയസങ്കലനവും റിപ്പോര്‍ട്ടിങ്ങും എല്ലാം കഴിഞ്ഞ് ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണ്. പക്ഷെ […]

Kerala

സിൽവർ ലൈനിൽ ശശി തരൂർ യു ഡിഎഫ് നിലപാടിനൊപ്പം; പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സിൽവർലൈൻ പദ്ധതിയിലടക്കം ഇടതു സർക്കാരിനെ പിന്തുണച്ച് പ്രസ്താവന ഇറക്കി വിവാദത്തിലായ കോൺ​ഗ്രസ് എം പി ശശി തരൂരിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിൽവർ ലൈനിൽ ശശി തരൂർ യു ഡിഎഫ് നിലപാടിനൊപ്പമാണെന്ന് സതീശൻ പറഞ്ഞു. പദ്ധതി സംബന്ധിച്ച് യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാണെന്ന് തരൂർ തനിക്ക് മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ തട്ടിപ്പാണ്, തട്ടിക്കൂട്ടിയ പദ്ധതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കെ റെയിൽ കല്ലിടരുതെന്ന് ഹൈക്കോടതി […]

Kerala

‘കേരളത്തിൽ ചോദിക്കാനും പറയാനും ആരും ഇല്ല, തമിഴ്നാടിന് എപ്പോൾ വേണമെങ്കിലും ഷട്ടർ തുറക്കാം എന്ന അവസ്ഥ’; വി ഡി സതീശൻ

മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അനാസ്ഥയുടെ പരമോന്നതിയിലാണ് സംസ്ഥാന സർക്കാർ. വകുപ്പ് മന്ത്രിമാരെ ഇരുട്ടിൽ നിർത്തിയാണ് മുഖ്യമന്ത്രി തീരുമാനങ്ങൾ എടുക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സ്വന്തം വകുപ്പിലെ കാര്യങ്ങൾ അറിയാത്ത 2 മന്ത്രിമാർ എന്തിനാണ് സ്ഥാനത്ത് തുടരുന്നത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ പോലും സർക്കാരിന് ഇല്ലെന്നും അദ്ദേഹം വിമർശിച്ചു. മുല്ലപ്പെരിയാറിലെ മരം മുറി ബേബി ഡാം ശക്തിപ്പെടുത്താൻ ആണ്. അതിനു ശേഷം ജലനിരപ്പ് 152 അടിയാക്കാൻ […]

Kerala

വൈദ്യുതി, ബസ് ചാർജ് വർധന ജനങ്ങളോടുള്ള വെല്ലുവിളി; വി ഡി സതീശൻ

സംസ്ഥാനത്തെ വൈദ്യുതി നിരക്കും ബസ് ചാർജും വർധിപ്പിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ജനങ്ങളെ എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് തള്ളിയിടുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങൾക്ക് മേൽ അധികഭാരം കെട്ടിവെയ്ക്കരുതെന്നും തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ബസ് ചാർജ്ജും വൈദ്യുതി നിരക്കും വർധിപ്പിക്കുവാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളി ആണ്. മഹാമാരിയിൽ തൊഴിൽ നഷ്ടം ഉണ്ടാക്കിയിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ജനം […]

Kerala

ചൈൽഡ് വെൽഫെയർ കമ്മിറ്റി പിരിച്ചുവിടണമെന്ന് പ്രതിപക്ഷനേതാവ്; സർക്കാരിനും സിപിഐഎമ്മിനുമെതിരെ വിമർശനവുമായി കോൺഗ്രസ്

സർക്കാരിനും സിപിഐഎമ്മിനുമെതിരെ വിമർശനവുമായി കോൺഗ്രസ്. ചൈൽഡ് വെൽഫെയർ കമ്മിറ്റി പിരിച്ചുവിടണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. അനുപമയുടെ കുട്ടിയെ കൈമാറിയതിൽ ക്രമക്കേടുണ്ടെന്നും സതീശൻ പറഞ്ഞു. ആറ് മാസങ്ങൾക്ക് മുൻപ് പരാതി പറഞ്ഞപ്പോൾ മന്ത്രി വീണാ ജോർജും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും എവിടെയായിരുന്നു എന്നും വി.ഡി സതീശൻ ചോദിച്ചു. അനുപമയ്ക്ക് നീതി കിട്ടണം എന്ന ആവശ്യത്തോടൊപ്പമാണ് തങ്ങളെന്നും വി.ഡി സതീശൻ പറഞ്ഞു. പാർട്ടി നിയമം കൈയിലെടുത്തതിൻറെ ദുരന്തമാണ് അനുപമയുടെ അവസ്ഥയ്ക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാർട്ടി നിയമം കൈയിലെടുക്കുകയാണ്. […]