Kerala

‘യുഡിഎഫ് കാലത്തെ വൈദ്യുതി കരാർ റദ്ദാക്കിയതിന് പിന്നിലെ അഴിമതി അന്വേഷിക്കണം’; വി.ഡി സതീശൻ

യുഡിഎഫ് കാലത്തെ വൈദ്യുതി കരാർ റദ്ദാക്കിയതിന് പിന്നിലെ അഴിമതി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെഎസ്ഇബിയുണ്ടാക്കിയ ബാധ്യത ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല. വൈദ്യുതി മന്ത്രിയെ ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ ദീര്‍ഘകാല വൈദ്യുതി കരാര്‍ റദാക്കിയതിന് പിന്നില്‍ സര്‍ക്കാരും റെഗുലേറ്ററി കമ്മീഷനും നടത്തിയ ഗൂഡാലോചനയും അഴിമതിയുമുണ്ട്. പാര്‍ട്ടി നോമിനികളെ തിരുകിക്കയറ്റി റഗുലേറ്ററി കമ്മീഷനെ സര്‍ക്കാര്‍ സ്പോണ്‍സര്‍ഡ് സ്ഥാപനമാക്കി മാറ്റിയിരിക്കുകയാണ്. അവരാണ് അഴിമതി നടത്താന്‍ സര്‍ക്കാരിന് ഒത്താശ […]

HEAD LINES Kerala

‘കറുത്ത വറ്റ് കണ്ടെത്തുന്നതല്ല, പാത്രത്തിലാകെ കറുത്ത വറ്റുകളാണെന്ന് മുഖ്യമന്ത്രി ഓർക്കണം’; വി.ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സഹകരണ മേഖലയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത കൊള്ളയാണ് കരുവന്നൂരിൽ നടന്നത്. തൃശൂരിലെ സഹകരണ ബാങ്കുകളിൽ മാത്രം 500 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. തട്ടിപ്പുകാരായ CPIM നേതാക്കളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണ്. കൊളളക്കാർക്ക് കുട പിടിക്കുന്ന മുഖ്യമന്ത്രി, സഹകരണ മേഖലയുടെ വിശ്വാസ്യതയെ പിന്നിൽ നിന്ന് കുത്തുകയാണെന്നും പ്രതിപക്ഷ നേതാവ്. പാത്രത്തിലെ ചോറിൽ നിന്ന് ഒരു കറുത്തവറ്റ് തെരഞ്ഞ് കണ്ടുപിടിച്ച്, ചോറാകെ മോശമാണെന്ന് പറയുന്നുവെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പാത്രത്തിലാകെ […]

HEAD LINES Kerala

‘മാസപ്പടി വിവാദത്തില്‍ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ട്?’; മുഖ്യമന്ത്രിയോട് 7 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെയുള്ള മാസപ്പടി വിവാദത്തില്‍ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ട്? പാർട്ടിക്കാർ ഉൾപ്പെട്ട കേസുകൾ പൊലീസ് അന്വേഷിക്കാത്തത് എന്തുകൊണ്ട്? തുടങ്ങി ഏഴ് ചോദ്യങ്ങളാണ് വി.ഡി സതീശൻ ഉന്നയിക്കുന്നത്. പുതുപ്പള്ളിയിലെ പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പ്രസംഗിക്കാനിരിക്കെയാണ് പ്രതിപക്ഷ നേതാവിൻ്റെ ചോദ്യങ്ങൾ. വീണാ വിജയനെതിരെ വിജിലന്‍സ് കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹം ചോദിച്ചു. ഏഴുമാസമായി മുഖ്യമന്ത്രി മൗനത്തിലാണ്. എ.ഐ ക്യാമറ ഇടപാടില്‍, കെ–ഫോണ്‍ അഴിമതിയില്‍ കൊവിഡ് കാലത്തെ മെഡിക്കല്‍ ഉപകരണ […]

Kerala

‘ആരോപണം ഉന്നയിച്ചാൽ അവിടെ തീയിടുന്നതാണ് പുതിയ രീതി’; കെ ഫോൺ ഉദ്ഘാടനച്ചടങ്ങ് യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് വിഡി സതീശൻ

കെ ഫോൺ ഉദ്ഘാടനച്ചടങ്ങ് യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതിയിൽ അടിമുടി അഴിമതിയാണെന്ന് അദ്ദേഹം ആരോപിച്ചു. എ ഐ ക്യാമെറയിൽ നടന്നതിനേക്കാൾ അഴിമതി കെ ഫോണിൽ നടന്നിട്ടുണ്ട്. പദ്ധതിയ്ക്ക് എതിരല്ല, അഴിമതിയ്ക്കാണ് എതിര്. ആരോപണം ഉന്നയിച്ചാൽ അവിടെ തീയിടുന്നതാണ് പുതിയ രീതി എന്നും അദ്ദേഹം ആരോപിച്ചു.

Kerala

പ്രതിപക്ഷത്തിൻ്റെ ഭാഗത്തുനിന്ന് അക്രമം ഉണ്ടായിട്ടില്ല; ഇങ്ങോട്ട് പറഞ്ഞാൽ തിരിച്ചുപറയും: വിഡി സതീശൻ

പ്രതിപക്ഷത്തിൻ്റെ ഭാഗത്തുനിന്ന് അക്രമം ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവകാശം ഹനിക്കുമ്പോൾ നോക്കിയിരിക്കാൻ പറ്റില്ല. ഇങ്ങോട്ട് പറഞ്ഞാൽ തിരിച്ചുപറയും. എംഎൽഎമാർക്ക് കിട്ടാത്ത നീതി എങ്ങനെ സാധാരണക്കാർക്ക് ലഭിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.  പ്രതിപക്ഷത്തിന്റെ അവകാശം കൃത്യമായി പറഞ്ഞതാണ്. പ്രതിപക്ഷ അംഗങ്ങൾക്കു മാത്രമല്ല റൂൾ 50 അവസരം. കേൾക്കാൻ ഇഷ്ടമില്ലാത്തതിനാൽ പ്രതിപക്ഷ അവകാശങ്ങളെ പൂർണമായും നിഷേധിക്കുന്നു. അങ്ങനെ വന്നാൽ പൂച്ചകളെപ്പോലെ പതുങ്ങിയിരിക്കുന്ന പ്രതിപക്ഷം എന്ന് വിചാരണ ചെയ്യപ്പെടും. പ്രതിപക്ഷം കൂടിയാലോചിച്ച് എടുത്ത തീരുമാനമാണ്. നിയമസഭാ നടപടികൾ നടക്കണമെന്ന് […]

Kerala

വി.ഡി. സതീശനും മുല്ലപ്പള്ളി രാമചന്ദ്രനും ഒരു വേദിയിൽ

ചിന്തൻ ശിബിരത്തിലെ വിട്ടുനിൽക്കലിനു ശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം ഒരു വേദിയിൽ. കോഴിക്കോട് ഡിസിസിയിൽ കോൺഗ്രസ് പ്രസിഡൻ്റുമാരെ കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിലാണ് രണ്ട് പേരും ഒന്നിച്ചെത്തിയത്. പരിപാടിയിൽ വച്ച് വി.ഡി. സതീശനും മുല്ലപ്പള്ളിയും തമ്മിൽ ആദ്യം പരിചയം പുതുക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. മാധ്യമപ്രവർത്തകരോടും മറ്റും സതീശൻ സംസാരിച്ചു. എന്നാൽ വേദിയിൽ ഒരുമിച്ചിരിക്കെ ഇരുവരും തമ്മിൽ സംസാരിച്ചു. ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഖമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചിരുന്നു. അത് മാധ്യമങ്ങളോട് പറയാൻ […]

Kerala

‘ആർഎസ്എസ് ബന്ധത്തിൽ സതീശൻ മൗനം വെടിയണം’ : കെ.വി തോമസ്

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കെവി തോമസ്. ആർഎസ്എസ് ബന്ധത്തിൽ സതീശൻ മൗനം വെടിയണമെന്നും എന്താണ് നടന്നത് എന്ന് വെളിപ്പെടുത്തണമെന്നും കെ.വി തോമസ് പറഞ്ഞു. ‘മാധ്യമ പ്രവർത്തകരിൽ നിന്നും എത്ര നാൾ ഒളിച്ചോടും ? ആർഎസ്എസിനെ എതിർക്കുന്ന സതീശൻ എന്തിന് പരിപാടികളിൽ പങ്കെടുത്തുവെന്ന് വ്യക്തമാക്കണം. പലർക്കെതിരെയും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ഒരു നാൾ തിരിച്ചടി ഉണ്ടാകുമെന്ന് ഓർക്കണമായിരുന്നു. തെരഞ്ഞെടുപ്പ് കാലത്തെ സതീശന്റെ സഖ്യങ്ങൾ ഓരോന്നായി പുറത്ത് വരുന്നു’- കെ.വി തോമസ് പറഞ്ഞു. ചിത്രങ്ങൾ സഹിതം പുറത്ത് […]

Kerala

കന്റോൺമെന്റ് ഹൗസിൽ ചാടിക്കടന്ന് ഡിവൈഎഫ്ഐ

പ്രതിപക്ഷനേതാവിൻ്റെ വസതിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം. കന്റോൺമെന്റ് ഹൗസിൻ്റെ ഗേറ്റ് രണ്ട് പ്രവർത്തകൻ ചാടിക്കടന്നു. ഗേറ്റിന് പുറത്തും ഡിവൈഎഫ്ഐ പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യവും വിളിച്ചു. മാർച്ചിൽ നേരിയ സംഘർഷം. കന്റോൺമെന്റ് ഹൗസിൽ ചാടിക്കടന്ന പ്രവർത്തകനെ വിഡി സതീശൻ്റെ പേർസണൽ സ്റ്റാഫ് പിടിച്ചുവച്ചു. മറ്റൊരു പ്രവർത്തകനെ പൊലീസ് നീക്കം ചെയ്തു. എന്നാൽ പുറത്ത് സമരം നടത്തിയ പ്രവർത്തകരെ അകത്തേക്ക് വലിച്ചിഴച്ചതായി ഡിവൈഎഫ്ഐ ആരോപിച്ചു. വിമാന യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് മാർച്ച് നടത്തിയത്.

Kerala

അബ്ദുൽ ലത്തീഫ് വിരൽ ചൂണ്ടുന്നത് വിഡി സതീശനിലേക്ക്; ഇപി ജയരാജൻ

പ്രതിപക്ഷ നേതാവിനെതിരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഇടത് സ്ഥാനാർത്ഥിക്കെതിരെ അശ്ലീല വിഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ പ്രതി വിരൽ ചൂണ്ടുന്നത് വിഡി സതീശനിലേക്കാണ്. സൈബര്‍ കുറ്റകൃത്യങ്ങളെ പ്രതിപക്ഷ നേതാവ് പ്രോത്സാഹിപ്പിക്കുന്നു. കുറ്റം തെളിയിക്കപ്പെടുമ്പോള്‍ നേരത്തെ പറഞ്ഞതില്‍ നിന്ന് വിത്യസ്തമായ പ്രതികരണമാണ് നടത്തുന്നതെന്നും എൽഡിഎഫ് കൺവീനർ ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ പാടില്ലാത്ത നടപടിക്രമങ്ങൾ യുഡിഎഫ് ഉപയോഗിച്ചെന്നും ഇപി ജയരാജൻ. യുഡിഎഫ് ആസൂത്രണം ചെയ്താണ് വിഡിയോ പ്രചരിപ്പിച്ചത്. കുറ്റം തെളിഞ്ഞതോടെ പ്രതിപക്ഷനേതാവ് വല്ലാതെ ഭയപ്പെടുന്നു. കേസ് നീതിപൂര്‍വമായാണ് പൊലീസ് അന്വേഷിക്കുന്നതെന്നും […]

Kerala

വോട്ട് കുറഞ്ഞാൽ ഉത്തരവാദിത്തം തനിക്ക്; കള്ള വോട്ട് ചെയ്യുന്നത് സിപിഐഎം എന്ന് വി ഡി സതീശൻ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയം ഉറപ്പെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വോട്ട് കുറയുന്ന സാഹചര്യമുണ്ടായാൽ അതിൻ്റെ ഉത്തരവാദിത്തം തനിക്കാണ്. കള്ളവോട്ട് ചെയ്യുന്നത് മുഴുവൻ സിപിഐഎം ആണെന്ന് പകൽ പോലെ വ്യക്തമായിട്ടുള്ള കാര്യമാണ് എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. “കള്ളവോട്ട് ചെയ്യുന്നത് മുഴുവൻ സിപിഐഎം ആണെന്ന് പകൽ പോലെ വ്യക്തമായിട്ടുള്ള കാര്യമാണ്. അവർ ജാഗരൂകരാവട്ടെ. ഞങ്ങൾ പറയുന്നത് ഒരെണ്ണം പോലും ചെയ്യിക്കില്ല എന്നതാണ്. പൂർണമായ ഡോക്യുമെൻ്റുകളോടെ കൊടുത്ത 7000 ഓളം അപേക്ഷകളിൽ 3000ഓളമാണ് ചേർത്തത്. അത് […]