Kerala

രാജിക്കൊരുങ്ങി കേരള സർവകലാശാല വി സി; രാജി സന്നദ്ധ ഗവർണറുടെ വിമർശനത്തിന് പിന്നാലെ

രാജിക്കൊരുങ്ങി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ മഹാദേവൻ പിള്ള. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനത്തിന് പിന്നാലെയാണ് വി സിയുടെ രാജി സന്നദ്ധ. അപമാനിതനായി തുടരാനില്ലെന്ന് വൈസ് ചാൻസലർ സിൻഡിക്കേറ്റിനെ അറിയിച്ചു. എന്നാൽ വി സിയെ രാജിയിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് സിൻഡിക്കേറ്റ്‌ അംഗങ്ങൾ. വൈസ് ചാന്‍സലര്‍ക്കെതിരെ ഗവര്‍ണര്‍ ഉന്നയിച്ച പരാമര്‍ശങ്ങളില്‍ നിലവില്‍ അതൃപ്തരാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍. അതേസമയം കേരള സര്‍വകലാശാലാ വിസിയെ വിമര്‍ശിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിസിയുടെ […]

Kerala

കണ്ണൂർ വി സി പുനർനിയമനം ; സർക്കാരിന് നോട്ടിസ്

കണ്ണൂർ വി സി പുനർനിയമനത്തിൽ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സർക്കാരിനും യൂണിവേഴ്സിറ്റിക്കും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നോട്ടിസ് അയച്ചു. വി സി പുനർനിയമനം ചോദ്യം ചെയ്താണ് ഹർജി. ക്രിസ്തുമസ് അവധിക്ക് ശേഷം കേസ് വീണും പരിഗണിക്കും. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനം ശരിവെച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹരജിക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരുന്നു . യുജിസി ചട്ടങ്ങളും സർക്കാർ നിലപാടും ചേർന്നു പോകുന്നതല്ലെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. […]

Kerala

വി സി നിയമനത്തിൽ ചട്ടലംഘനമില്ലെന്ന് ഹൈക്കോടതി

കണ്ണൂർ സർവകലാശാല വി സി നിയമനത്തിൽ ചട്ടലംഘനമില്ലെന്ന് ഹൈക്കോടതി. പുനർ നിയമനത്തിന് പ്രായപരിധി ബാധകമാകില്ലെന്ന് കോടതി വ്യക്തമാക്കി. പുനർനിയമനത്തിന് സെലക്ട് കമ്മിറ്റി നിർബന്ധമില്ലെന്ന് കോടതി പറഞ്ഞു. പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി തള്ളിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം. യു ജി സി ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. ഇതിനിടെ കണ്ണൂര്‍ വി.സി നിയമനം ചോദ്യം ചെയ്ത ഹര്‍ജി തളളിയത് സ്വാഗതം ചെയുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന് ഊർജം നൽകുന്നതാണ് കോടതി വിധി. […]

Kerala

സന്തോഷവും ആശങ്കയുമുണ്ട്; പുനര്‍നിയമനത്തില്‍ പ്രതികരണവുമായി വി.സി ഗോപിനാഥ് രവീന്ദ്രന്‍

കണ്ണൂര്‍ സര്‍വകലാശാല വി.സി പുനര്‍നിയമനത്തില്‍ പ്രതികരണവുമായി ഗോപിനാഥ് രവീന്ദ്രന്‍. ഈ ഘട്ടത്തില്‍ സന്തോഷവും ആശങ്കയുമുണ്ട്. കേരള ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ഇതാദ്യമായാണ്. ഉത്തരവാദിത്തം കൂടുതലായി ഏറ്റെടുക്കേണ്ടിവരും. നടപ്പിലാക്കാന്‍ ആഗ്രഹിച്ച സ്വപ്‌ന പദ്ധതികള്‍ രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും വി.സി ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കി. നാല് വര്‍ഷത്തേയ്ക്കാണ് ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിക്കൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കിയിട്ടുള്ളത്. അതിനിടെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ അസോസിയേറ്റ് […]