പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ ഓര്‍മയായിട്ട് 47 വര്‍ഷം.കാല്‍പ്പനികത നിറഞ്ഞ സംഗീതസാന്ദ്രമായ പാട്ടുകളും കവിതകളും നമുക്ക് സമ്മാനിച്ചാണ് വയലാര്‍ അനശ്വരനായിത്തീര്‍ന്നത്. സുഖവും ദുഃഖവും നിറഞ്ഞ ജീവിതാവസ്ഥകൾ വയലാർ തന്റെ തൂലികയിലൂടെ പകർത്തിയപ്പോൾ അവയൊക്കെയും മനോഹരമായ പാട്ടുകളും കവിതകളുമായി മാറി. ഇതിഹാസങ്ങളും പുരാണങ്ങളും വയലാറിന്റെ രചനകളിലൂടെ പുനർജനിച്ചപ്പോൾ കഥാപാത്രങ്ങൾക്ക് അഴകും മിഴിവും ഏറി. മലയാളിക്ക് മറക്കാനാകാത്ത പാട്ടുകളിൽ ഏറെയും വയലാറിന്റെ തൂലികയിൽ പിറന്നതാണ്. ആ പേര് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്ന എത്രയെത്ര പാട്ടുകൾ. വയലാര്‍-ജി.ദേവരാജന്‍ കൂട്ടുകെട്ട് […]