കോഴിക്കോട് മെഡിക്കൽ കോളജിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ചതിന് വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. ഡിഎഫ്ഒ യുടെ നിര്‍ദേശ പ്രകാരം താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാമ്പിനെ പ്രദര്‍ശിപ്പിക്കല്‍, പീഡിപ്പിക്കല്‍ എന്നിവയ്ക്കാണ് കേസ്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പരിപാടിയിൽ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ച് വാവ സുരേഷ് സംസാരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ക്ലിനിക്കൽ നഴ്സിങ് എജുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെൻ്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് വാവ സുരേഷ് ക്ലാസെടുത്തത്. പരിപാടിക്കിടെ […]
Tag: vava suresh
വനംവകുപ്പ് നിയമമനുസരിച്ച് ആദ്യമായി രാജവെമ്പാലയെ പിടികൂടി വാവ സുരേഷ്
വനംവകുപ്പ് നിയമമനുസരിച്ച് ആദ്യമായി പാമ്പിനെ പിടികൂടി വാവ സുരേഷ്. പത്തനംതിട്ട തലമാനം ജനവാസമേഖലയില്‍ ഇറങ്ങിയ രാജവെമ്പാലയെയാണ് വനംവകുപ്പിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് വാവാ സുരേഷ് പിടിച്ചത്. വനംവകുപ്പ് നിയമം അനുസരിച്ചുള്ള സുരേഷിന്റെ ആദ്യ പാമ്പുപിടിത്തമാണിത്. അടുത്തിടെ പാമ്പ് കടിയേറ്റ വാവ അദ്ഭുതകരമായാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. നംവകുപ്പ് നിയമങ്ങള്‍ അനുസരിച്ചല്ല സുരേഷ് പാമ്പിനെ പിടിക്കുന്നതെന്ന പരാതിയുണ്ടായിരുന്നു. ഇതിനാണ് ഇപ്പോള്‍ പരിഹാരമായത്. സേഫ്റ്റിബാഗും ഹുക്കും ഉപയോഗിച്ചാണ് വാ
വാവ സുരേഷ് സര്‍ എന്ന് വിളിച്ചു, ഫോണില്‍ സംസാരിച്ചു; വികാരാധീനനായി മന്ത്രി വി.എന്‍.വാസവന്‍
ഫോണ്‍ ലൗഡ് സ്പീക്കറിലിട്ട് മിനിസ്റ്റര്‍ ലൈനിലുണ്ടെന്നു പറഞ്ഞു, അതുകേട്ടതും സുരേഷ് സര്‍ എന്നു വിളിച്ചു. വല്ലാത്ത സന്തോഷം തോന്നിയ നിമിഷമായിരുന്നുവത്. കുറവുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരും പ്രതീക്ഷിച്ചതു പോലെ ആനന്ദകരമായ നിമിഷം. വെന്റിലേറ്ററില്‍ നിന്ന് ഐസിയുവിലേക്ക് മാറ്റിയ ശേഷം വാവ സുരേഷുമായി ഫോണില്‍ സംസാരിച്ച മന്ത്രി വി.എന്‍.വാസവന്റെ വാക്കുകളിങ്ങനെ. വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചതു മുതല്‍ ആശുപത്രിയില്‍ നേരിട്ടെത്തിയും അല്ലാതെയുമെല്ലാം സ്ഥിതി വിവരങ്ങള്‍ കൃത്യമായി അന്വേഷിച്ചവരില്‍ പ്രധാനിയായിരുന്നു അദ്ദേഹം.അങ്ങനെയാണ് വാവ സുരേഷിനെ വെന്റിലേറ്ററില്‍ […]
വാവ സുരേഷ് കണ്ണുതുറന്നു, സംസാരിച്ചു…! വെന്റിലേറ്ററില്‍ നിന്ന് മാറ്റി
പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ വാവ സുരേഷ് ഐസിയുവില്‍ തുടരും. വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിട്ട് 60 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളെജ് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് വാവ സുരേഷ് ഡോക്റ്റര്‍മാരോടും ജീവനക്കാരോടും സംസാരിച്ചുവെന്ന് വ്യക്തിമാക്കിയിരിക്കുന്നത്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ സുരേഷ് ഇപ്പോള്‍ […]
വാവ സുരേഷിന്‍റെ നില ഗുരുതരമായി തുടരുന്നു
പാമ്പ് കടിയേറ്റു ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്‍റെ നില ഗുരുതരമായി തുടരുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലനിർത്താനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ. സുരേഷിന്‍റെ ചികിത്സക്കായി ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഇന്നലെ കോട്ടയത്ത് നിന്നാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. കൃത്രിമ ശ്വാസം നല്‍കിയാണ് ജീവൻ തിരിച്ച് പിടിച്ചത്. തലച്ചോറിലേക്ക് രക്തം എത്തുന്നതിലുള്ള തടസങ്ങളാണ് ഇപ്പോഴത്തെ ആശങ്ക. ഇത് പരിഹരിക്കാനാണ് ഡോക്ടർമാർ ശ്രമിക്കുന്നത്. വാവ സുരേഷിന്‍റെ ചികിത്സക്കായി ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. ചികിത്സയുടെ മുഴുൻ ചെലവും സർക്കാരാണ് […]