Kerala

വട്ടകപ്പാറമല വനംകൊള്ള: വിജിലന്‍സ് അന്വേഷണത്തിലും അട്ടിമറി നീക്കത്തിന് സാധ്യത

വട്ടകപ്പാറമല വനം കൊള്ള കേസിലെ ഫോറസ്റ്റ് വിജിലന്‍സ് അന്വേഷണത്തിലും അട്ടിമറി നീക്കത്തിന് സാധ്യത. ജനകീയ സംരക്ഷണ സമിതി പരാതി നല്‍കി ഒരു വര്‍ഷം പിന്നിട്ടിട്ടും കേസില്‍ ഇതുവരെ ആരെയും കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. വനഭൂമിയിലെ മരങ്ങള്‍ മുറിച്ച് കടത്താന്‍ നേതൃത്വം നല്‍കിയ പാറമട ലോബിക്കെതിരെ നടപടിയില്ലാത്തതും കേസില്‍ സംശയങ്ങള്‍ക്കിടയാക്കുന്നുണ്ട്. പൊലീസ്, റവന്യു വകുപ്പ് അന്വേഷണങ്ങളില്‍ യഥാര്‍ഥ കുറ്റക്കാര്‍ക്കെതിരെ നടപടിയില്ലാതായതോടെയാണ് ജനകീയ സംരക്ഷണ സമതി ഫോറസ്റ്റ് വിജിലന്‍സ് സംഘത്തിന് പരാതി നല്‍കിയത്. 2020 ഫെബ്രുവരി 11ന് പരാതി […]

Kerala

വട്ടകപ്പാറമലയിലെ കാട്ടുകൊള്ള തടഞ്ഞത് സത്യസന്ധരായ രണ്ട് ഉദ്യോഗസ്ഥര്‍

പത്തനംതിട്ട വട്ടകപ്പാറമലയിലെ 300ലേറെ മരങ്ങള്‍ പാറമട ലോബി മുറിച്ച് കടത്തിയപ്പോള്‍ വകുപ്പ് വ്യത്യാസമില്ലാതെ നിരവധി ഉദ്യോഗസ്ഥരാണ് കൂട്ട് നിന്നത്. എന്നാല്‍ സബ് കളക്ടര്‍ വിനയ് ഗോയലും വില്ലേജ് ഓഫീസര്‍ മനോജ് തോമസും നടത്തിയ ഇടപെടലുകളാണ് ഈ കാട്ടുകൊള്ളയെ പുറത്തെത്തിച്ചത്. ഇരുവരും പുല‍ര്‍ത്തിയ സത്യസന്ധതയും ജനകീയ പ്രതിഷേധങ്ങളും മൂലമാണ് വട്ടകപ്പാറമല തന്നെ ഇന്നും നിലനില്‍ക്കാന്‍ കാരണം. മീഡിയവണ്‍ ഇന്‍വെസ്റ്റിഗേഷന്‍. വിറക് കൊള്ളികള്‍ മുതല്‍ മരക്കുറ്റി വരെ കത്തിച്ച് ചാമ്പലാക്കി. യന്ത്രങ്ങള്‍ ഉപയോഗിച്ച് അടിവേരുകള്‍ പിഴുതെറിഞ്ഞു. എന്നിട്ടും അതിക്രമിച്ച് കയറി […]