Kerala

വണ്ടിപ്പെരിയാർ കൊലപാതകം; പരമാവധി തെളിവ് ശേഖരിച്ച് പൊലീസ്

വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അഞ്ചു ദിവസത്തിനിടയിൽ പരമാവധി തെളിവുകൾ ശേഖരിക്കാനായെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കസ്റ്റഡി കാലാവധിയിൽ രണ്ടുതവണ പ്രതിയെ കൊലപാതകം നടന്ന ലയത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 25ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിൽ പ്രതിക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അതേസമയം മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കും. കഴിഞ്ഞ മാസം 30 നാണ് വണ്ടിപ്പെരിയാറിൽ ആറുവയസുകാരി കൊല്ലപ്പെട്ടത്. […]