Kerala

വന്ദേഭാരത് നാലാംഘട്ടം: ജൂലൈ ഒന്ന് മുതല്‍ 15 വരെ കേരളത്തിലേക്കുള്ളത് 94 വിമാനങ്ങള്‍

സൗദി അറേബ്യയില്‍നിന്ന് ഒരു വിമാനം പോലും ഇപ്പോള്‍ പ്രഖ്യാപിച്ച ഷെഡ്യൂളിലില്ല. വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് നാലാംഘട്ടം ജൂലായ് ഒന്നുമുതല്‍ തുടങ്ങും. 94 വിമാനങ്ങളാണ് കേരളത്തിലേക്ക് നാലാം ഘട്ടത്തിലുള്ളത്. ജൂലൈ ഒന്ന് മുതല്‍ 15 വരെയുള്ള ഷെഡ്യൂളാണ് ഇപ്പോള്‍ പുറത്തുവന്നത്. 16000ത്തോളം പേരെ ഇത്തവണ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ഒരു വിമാനത്തില്‍ 177 പേരെയാണ് പരമാവധി ഉള്‍ക്കൊള്ളാനാകുന്നത്. ചാര്‍ട്ടേഡ് വിമാനങ്ങളടക്കം വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്തേക്ക് ദിവസം 40-50 വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും ജൂലായില്‍ ഈ എണ്ണം വര്‍ധിക്കുമെന്നും മുഖ്യമന്ത്രി നേരത്തെ […]