വഞ്ചിയൂർ കോടതിയിൽ സിറാജ് ദിനപത്രത്തിലെ ക്യാമറാമാൻ ഉൾപ്പെടെയുള്ളവരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ അഭിഭാഷകർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം മാധ്യമ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തത് കോടതിയലക്ഷ്യവും ക്രിമിനലിസവുമാണെന്ന് മുഖപത്രം ചൂണ്ടിക്കാട്ടുന്നു. ക്രിമിനൽ സ്വഭാവമുള്ള അഭിഭാഷകരെ പേടിച്ച് സഹജീവികൾ കഴിയുന്ന അവസ്ഥയാണുള്ളത്. മജിസ്ട്രേറ്റുമാരെ ഉൾപ്പെടെ ക്രിമിനൽ മാഫിയ അധിക്ഷേപിക്കുന്നുവെന്ന് മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. കറുത്ത കുപ്പായക്കാരെ ഭയന്നാണ് സംസ്ഥാനത്തെ പൊലീസ് കഴിയുന്നതെന്ന് പരിഹസിച്ചു. നിയമസഭയും മേൽക്കോടതികളും അടിയന്തരമായി ഇടപെടണമെന്നും മുഖപത്രം ചൂണ്ടിക്കാട്ടുന്നു. വഞ്ചിയൂരിൽ ഗുരുതരമായ പ്രശ്നം നിലനിൽക്കുകയാണ്. ഇന്നലത്തേതും നിയമത്തോടുള്ള […]