Kerala

വടക്കഞ്ചേരി അപകടം : വിശദമായ അന്വേഷണ റിപ്പോർട്ട് മോട്ടോർ വാഹനവകുപ്പ് അടുത്ത ദിവസം നൽകും

വടക്കഞ്ചേരി അപകടത്തിന്റെ വിശദമായ അന്വേഷണ റിപ്പോർട്ട് മോട്ടോർ വാഹനവകുപ്പ് അടുത്ത ദിവസം നൽകും. ശാസ്ത്രീയ സാങ്കേതിക പരിശോധനകൾക്ക് ശേഷമുള്ള റിപ്പോർട്ട് പാലക്കാട് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ഗതാഗത കമ്മീഷണർക്കും കോടതിക്കുമാണ് സമർപ്പിക്കുക. വടക്കഞ്ചേരിയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റ വിശദമായ റിപ്പോർട്ടാണ് മോട്ടോർവാഹന വകുപ്പ് അടുത്ത ദിവസം സമർപ്പിക്കുക. കെഎസ്ആർടിസി ബസ്സിന്റ വേഗം ,റോഡിന്റെ അവസ്ഥ ,രണ്ട് ക്യാമറകളിലെ ദൃശ്യങ്ങൾ ,മറ്റ് സാഹചര്യങ്ങൾ എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.കൂടാതെ എങ്ങനെ അപകടമുണ്ടായി എന്ന കാര്യവും ക്രിത്യമായി റിപ്പോട്ടിൽ […]