Kerala

വടകരയിൽ പെട്രോൾ ടാങ്കർ ലോറി ഡിവൈഡറിലിടിച്ച് അപകടം

കോഴിക്കോട് വടകര കൈനാട്ടിയിൽ നിയന്ത്രണം വിട്ട പെട്രോൾ ടാങ്കർ ലോറി ഡിവൈഡറിലിടിച്ചു. കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ ഡീസൽ ടാങ്കിൽ ചോർച്ചയുണ്ടായിതിനെ തുടർന്ന് വടകര – കൈനാട്ടി റോഡിൽ പുലർച്ചെ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പുലർച്ചെ 1.50 ഓടെയായായിരുന്നു അപകടം. ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ലോറി മാറ്റി. ടാങ്കിലുണ്ടായ ഡീസൽ ചോർച്ച അടച്ചു.

Kerala

വടകരയിലെ സജീവന്റെ കസ്റ്റഡി മരണം; പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

കോഴിക്കോട് വടകരയിൽ കസ്റ്റഡിയിലെടുത്ത സജീവൻ പൊലീസ് സ്റ്റേഷൻ വളപ്പിൽ മരിച്ച സംഭവത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. എസ്.ഐ എം നിജീഷ്, എ എസ്.ഐ അരുൺ, സി.പി.ഒ മാരായ പ്രജീഷ്, ഗിരീഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് മാറ്റിയത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നും മർദിച്ചിട്ടില്ലെന്നും സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ മനസിലാകുമെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. ഹൃദയാഘാതത്തിലേക്ക് നയിച്ചത് മാനസികവും ശാരീരികവുമായ സമ്മർദ്ദമാണെന്ന് ജില്ലാ […]

Kerala

വടകരയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കോഴിക്കോട് വടകര തിരുവള്ളൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. കുയ്യാലില്‍ മീത്തല്‍ ഗോപാലന്‍, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഗോപാലന്റെ മൃതദേഹം വരാന്തയില്‍ തൂങ്ങിയനിലയിലും ലീലയുടെ മൃതദേഹം കിടക്കയിലുമാണ് കണ്ടെത്തിയത്. ലീലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഗോപാലന്‍ തൂങ്ങി മരിക്കുകയായിരുന്നു. ക്യാന്‍സര്‍ രോഗിയായ ലീല വാഹനപകടത്തില്‍പ്പെട്ട് കിടപ്പിലായിരുന്നു. സംഭവത്തില്‍ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.

Kerala

വടകര താലൂക്ക് ഓഫിസിന് തീയിട്ടത് തന്നെ; പ്രതിക്ക് മാനസിക വൈകല്യമെന്ന് പൊലീസ്

വടകര താലൂക്ക് ഓഫിസിന് തീയിട്ടത് തന്നെയെന്ന് പൊലീസ്. സംഭവത്തിൽ ആന്ധ്രാപ്രദേശ് സ്വദേശി സതീഷിനെ കസ്റ്റഡിയിലെടുത്തു. താലൂക്ക് ഓഫീസിനു സമീപമുള്ള മറ്റ് സർക്കാർ ഓഫീസുകളിലും ബസ് സ്റ്റാൻഡ് പരിസരത്തെ കെട്ടിടത്തിലും തീയിട്ടത് ഇയാൾ തന്നെയാണെന്ന് പൊലീസ് പറയുന്നു. ഇയാൾക്ക് മാനസിക വൈകല്യമുണ്ടെന്നും പൊലീസ് പറയുന്നു. ഇന്നലെ തന്നെ ചോദ്യം ചെയ്യൽ പൂർത്തിയായിരുന്നു. ഇയാൾ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിക്കുന്നുണ്ട്. ഇതിനു മുൻപും ഇയാൾ ചില കെട്ടിടങ്ങളിൽ തീവച്ചിരുന്നു. ആ ദൃശ്യങ്ങൾ കൂടി പരിഗണിച്ചാണ് പൊലീസ് സതീഷിലേക്കെത്തിയത്. സ്റ്റേഷനുള്ളിൽ വച്ച് തന്നെ […]

Kerala

വടകര താലൂക്ക് ഓഫിസിലെ തീപിടുത്തം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെകെ രമ എംഎൽഎ

വടകര താലൂക്ക് ഓഫീസിലെ തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്ന് കെകെ രമ എംഎൽഎ. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെകെ രമ ആവശ്യപ്പെട്ടു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പോരെന്നും ഒരാഴ്ചക്കിടെ വടകരയിലെ രണ്ടു ഓഫിസുകളിൽ തീപിടുത്തമുണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു. ഇന്നലെ പുലർച്ചെയോടെയുണ്ടായ താലൂക്ക് ഓഫിസിലെ തീപിടുത്തത്തിൽ 80 ശതമാനം ഫയലുകൾ കത്തിനശിച്ചിരുന്നു. അതേസമയം വടകര താലൂക്ക് ഓഫിസിൽ രണ്ട് ദിവസം മുമ്പ് നടന്ന തീപിടുത്തവുമായി ബന്ധപ്പെട്ട് ഒരാൾ പൊലിസ് കസ്റ്റഡിയിലായി. ആന്ധ്ര സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടേതെന്ന് കരുതുന്ന സിസി ടിവി […]

Kerala

യുഡിഎഫ് പിന്തുണയില്‍ ജയിച്ചുകയറി രമ; വടകരയില്‍ എല്‍ഡിഎഫിന് തിരിച്ചടി

രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കിയ വടകര മണ്ഡലത്തിൽ വിജയക്കൊടി പാറിച്ച് കെ.കെ.രമ. എൽഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ ഏഴായിരത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കെ.കെ.രമയുടെ ചരിത്ര വിജയം. എൽഡിഎഫിൽ നിന്ന് എൽജെഡി കളത്തിലിറങ്ങിയ പോരാട്ടത്തിൽ കെ.കെ.രമയുടെ വിജയം എൽഡിഎഫിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. ഏറെ ചർച്ച ചെയ്യപ്പെട്ട ടി.പി.ചന്ദ്രശേഖരൻ വധത്തെ തുടർന്നാണ് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കൂടിയായ കെ.കെ.രമ ആർഎംപിഐ-യുടെ നേതൃത്വം ഏറ്റെടുക്കുന്നത്. സിപിഐഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയും, ഇടതുപക്ഷ നിലപാടുകൾക്ക് എതിരെയും ശബ്ദമുയർത്തി പൊതു പ്രവർത്തന രംഗത്ത് കെ.കെ.രമ […]

Kerala

മുല്ലപ്പള്ളിയെ ഉള്‍പ്പെടുത്തി കോഴിക്കോട്ടെ കോണ്‍ഗ്രസിന്‍റെ സാധ്യത പട്ടിക;

കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ സാധ്യത പട്ടിക കോഴിക്കോട് ഡി.സി.സി തയ്യാറാക്കി. വടകരയില്‍ കെ.കെ രമയെ മത്സരിപ്പിക്കണമെന്ന ശിപാര്‍ശ ഡി.സി.സി കെ.പി.സി.സിക്ക് കൈമാറും. കൊയിലാണ്ടിയില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോടിന് പുറമെ പല ഡി.സി.സികളും മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. വടകരയില്‍ ആര്‍എംപി നേതാവ് കെ.കെ രമയുടെ പേര് ശിപാര്‍ശ ചെയ്യുന്നുവെന്നതാണ് ഡിസിസി പട്ടികയുടെ ഹൈലൈറ്റ്. പക്ഷെ രമയുടെ പേര് ചര്‍ച്ചയിലുള്ളകാര്യം കെ.പി.സി.സി നേത്യത്വം പരസ്യമായി സമ്മതിക്കുന്നില്ല. കൊയിലാണ്ടിയില്‍ മുല്ലപ്പള്ളിയുടെ പേര് ഉള്‍പ്പെടുത്തിയാണ് […]