വാക്‌സിൻ വിതരണത്തിൽ സുതാര്യത ആവശ്യമാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. സ്റ്റോക് വെളിപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിലപാട് അറിയിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാറിന് നിർദേശം നൽകി. വാക്സിൻ വിതരണത്തിൽ കോടതി ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് കോടതി നടപടി. കേസ് ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം സംസ്ഥാനത്ത് പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. വിദഗ്ധ സമിതി യോഗത്തിലെ നിർദേശങ്ങൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗം വിലയിരുത്തും. ഗുരുതര രോഗബാധിതര്‍ക്കാകും വാക്സിൻ വിതരണത്തിൽ ആദ്യ […]
Tag: vaccine distribution
കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം; സംസ്ഥാനത്ത് 133 കേന്ദ്രങ്ങള്‍
സംസ്ഥാനത്ത് കോവിഡ് വാക്സിനേഷനായി ഒരുക്കിയിരിക്കുന്നത് 133 കേന്ദ്രങ്ങള്‍. രാവിലെ 9 മുതല്‍ 5 വരെയാണ് വാക്സിനേഷന്‍. ആദ്യദിനമായ ഇന്ന് 13,300 പേര്‍ വാക്സിന്‍ സ്വീകരിക്കും. 4,33, 500 ഡോസ് വാക്സിനാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. 12 കേന്ദ്രങ്ങളുള്ള എറണാകുളത്ത് 73,000 ഡോസ് വാക്സിന്‍ വിതരണം ചെയ്യും. കോഴിക്കോടും തിരുവനന്തപുരത്തും 11 കേന്ദ്രങ്ങളാണുള്ളത്. മറ്റ് ജില്ലകളില്‍ ഒമ്പത് കേന്ദ്രങ്ങളുണ്ട്. എല്ലായിടത്തും വെബ് കാസ്റ്റിംഗ് ഒരുക്കിയിട്ടുണ്ട്. ഓരോ വാക്‌സിനേഷന്‍ കേന്ദ്രത്തിലും വെയിറ്റിംഗ് റൂം, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിങ്ങനെ […]
കോവിഡ് വാക്സിന്‍ വിതരണം ഈ മാസം 13 മുതല്‍
രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം ഈ മാസം 13 മുതല്‍ ആരംഭിക്കും. രാജ്യത്താകെ നാല് സംഭരണ കേന്ദ്രങ്ങളുണ്ടാകും. കര്‍ണല്‍, കൊല്‍ക്കത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായിരിക്കും വാക്സിന്‍ സംഭരണം. വ്യോമമാര്‍ഗമായിരിക്കും വാക്സിനെത്തിക്കുക. 37 കേന്ദ്രങ്ങള്‍ വഴി വാക്സിന്‍ വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.