Education Kerala

പത്താംക്ലാസ് പരീക്ഷാഫലം: വിദ്യാർത്ഥികൾക്കായി പ്രത്യേക കൗൺസിലിംഗ് സെഷനുകൾ നടത്തും: വിദ്യാഭ്യാസ മന്ത്രി

പത്താംക്ലാസ് പരീക്ഷാഫലം വരുമ്പോൾ കുട്ടികളുടെ സംശയനിവാരണത്തിന് ഹയർസെക്കൻഡറി വിഭാഗത്തിന്റെ കീഴിലുള്ള കരിയര് ഗൈഡന്സ് ആന്ഡ് കൗണ്സിലിംഗ് സെല് പ്രത്യേക കൗണ്സിലിംഗ് സെഷനുകള് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ – തൊഴില് വകുപ്പ് മന്ത്രി വി ശിവന്കുട്ടി. പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാര്ഥികള്ക്കായുള്ള കരിയര് ഗൈഡന്സ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാര്ഥികളുടെ കരിയര് സംബന്ധമായ സഹായങ്ങളും കൗമാരക്കാരുടെ മാനസികാരോഗ്യം കാത്തുസംരക്ഷിക്കാനുള്ള വിവിധ പ്രവര്ത്തനങ്ങളുമാണ് സെല് ഇപ്പോള് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി സ്കൂളുകളില് സൗഹൃദ ക്ലബ്ബുകളും ക്ലബ്ബിന്റെ […]