സർക്കാറിന് പുറത്ത് വിദഗ്ധാഭിപ്രായം തേടാത്തത് ശരിയായ നടപടിയല്ലെന്നും ഗാഡ്ഗിൽ കമ്മിറ്റിയംഗം കൂടിയായ വി എസ് വിജയന്‍ പറഞ്ഞു ഇഐഎ കരട് വിജ്ഞാപനത്തിൽ സംസ്ഥാനം അഭിപ്രായം പറയും മുമ്പ് പൊതു അഭിപ്രായം സ്വീകരിക്കാത്തത് തെറ്റായിപോയെന്ന് പരിസ്ഥിതി ശാസ്ത്രകാരനും ഗാഡ്ഗിൽ കമ്മിറ്റിയംഗവുമായ വി.എസ് വിജയൻ പറഞ്ഞു. കേന്ദ്രം പൊതുജന അഭിപ്രായം തേടുന്ന രീതി ശരിയല്ല. എന്നാൽ വിജ്ഞാപനം ഏറ്റവും കൂടുതൽ ബാധിക്കുന്ന കേരളത്തിന്‍റെ അഭിപ്രായം പറയേണ്ടത് ഉദ്യോഗസ്ഥരല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ കരട് വിജ്ഞാപനമാക്കിയ പ്രശ്നം ലോലമായി കാണാനാവില്ല. […]