HEAD LINES Kerala

‘ഇ ഡി റെയ്‌ഡിന് പിന്നിൽ രാഷ്ട്രീയ പകപോക്കൽ; സുരേഷ് ഗോപിയുടെ ഇടപെടൽ അതിന് തെളിവ്’; വി എൻ വാസവൻ

സഹകരണ ബാങ്കുകളിലെ ഇ ഡി റെയ്‌ഡിന് പിന്നിൽ രാഷ്ട്രീയ പകപോക്കലെന്ന് മന്ത്രി വി എൻ വാസവൻ. അന്വേഷണം രാഷ്ട്രീയ പകപോക്കൽ, സുരേഷ് ഗോപിയുടെ ഇടപെടൽ തെളിവെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. .സഹകരണ വകുപ്പിനെ തകർക്കാൻ കേന്ദ്ര നീക്കം ഉണ്ട്. നിക്ഷേപങ്ങളെല്ലാം സുരക്ഷിതമെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.(V N Vasavan Against Suresh Gopi on ED Raid) കേരളത്തിന്റെ സമ്പദ്ഘടനയിൽ നിർണായക സ്വാധീനമാണ് സഹകരണ സംഘങ്ങൾക്കുള്ളത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ അത്താണിയായി പ്രവർത്തിക്കുന്ന സഹകരണ മേഖലയിലെ നിക്ഷേപം […]

Kerala

സില്‍വര്‍ലൈന്‍: കല്ലിടുന്ന ഭൂമിയില്‍ വായ്പ നല്‍കുന്നതില്‍ തടസമില്ലെന്ന് സഹകരണമന്ത്രി

സില്‍വര്‍ ലൈനായി കല്ലിടുന്ന ഭൂമിയില്‍ വായ്പ നല്‍കുന്നതില്‍ സഹകരണബാങ്കുകള്‍ക്ക് മുന്നില്‍ തടസങ്ങളില്ലെന്ന് സഹകരണമന്ത്രി വി.എന്‍.വാസവന്‍. നഷ്ടപരിഹാരം ഉറപ്പായ ഭൂമി സംബന്ധിച്ച് സഹകരണ ബാങ്കുകള്‍ക്ക് ആശങ്കപ്പടേണ്ട സാഹചര്യമില്ല. ഇത് സഹകരണ ബാങ്കുകള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും തടസമുണ്ടായാല്‍ പരിഹരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും വി.എന്‍.വാസവന്‍ പറഞ്ഞു.

Kerala

ജപ്‌തി വിവാദം; ബാങ്ക് നടപടി സർക്കാർ നയങ്ങൾക്ക് വിരുദ്ധം; ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കും; മന്ത്രി വി എൻ വാസവൻ

കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്ത സംഭവത്തില്‍ അര്‍ബന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സഹകരണ മന്ത്രി വിഎന്‍ വാസവൻ. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് ജപ്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ദേശം. സംഭവത്തില്‍ നടന്നതെന്തെന്ന് പരിശോധിക്കാന്‍ സഹകരണ സംഘം രജിസ്ട്രാറേ മന്ത്രി ചുമതലപ്പെടുത്തിയിരുന്നു. പകരം താമസസ്ഥലം ഉണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ ജപ്തി നടത്താവൂ എന്നാണ് സര്‍ക്കാര്‍ നയം. ഇതിന് വിരുദ്ധമായാണ് മൂവാറ്റുപുഴയിലെ നടപടിയെന്ന് സഹകരണ സംഘം രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശനിയാഴ്ചയാണ് […]

Kerala

രണ്ട് പതിറ്റാണ്ടിന് ശേഷം കോട്ടയത്തിന് ഒരു സിപിഎം മന്ത്രി

രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് ഏറ്റുമാനൂർ എംഎല്‍എ വിഎന്‍ വാസവന്‍റെ പേരും പരിഗണിച്ചതോടെ കോട്ടയം ജില്ലയ്ക്ക് വീണ്ടുമൊരു ഒരു സിപിഎമ്മുകാരനായ മന്ത്രി കൂടി ഉണ്ടാകും. ടി കെ രാമകൃഷ്ണന്‍ മന്ത്രിയായതിന് ശേഷം രണ്ട് പതിറ്റാണ്ടുകൾ കഴിഞ്ഞാണ് കോട്ടയത്ത് നിന്ന് ഒരു സിപിഎം നേതാവ് മന്ത്രിസ്ഥാനത്തേക്ക് എത്തുന്നത്. 1996 ലെ നായനാര്‍ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ടി.കെ രാമകൃഷ്ണനായിരുന്നു കോട്ടയത്ത് നിന്നുള്ള അവസാന സിപിഎം മന്ത്രി. അതിന് ശേഷം എല്‍ഡിഎഫ് സർക്കാർ അധികാരത്തില്‍ എത്തിയ 2006ലും 2016ലും കോട്ടയത്ത് പാര്‍ട്ടിയില്‍ നിന്നും […]