Kerala

ഇബ്രാഹിംകുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍: വിജിലന്‍സ് കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് കോടതി

പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ട്. ഗുരുതര ആരോഗ്യപ്രശ്നമുള്ള ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വ്യക്തമാക്കി. ചികിത്സ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ സാധിക്കുമോ എന്നറിയിക്കാൻ എറണാകുളം ഡിഎംഒയ്ക്ക് കോടതി നിർദ്ദേശം നൽകി. കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കും. ഇബ്രാഹിംകുഞ്ഞിനെ നാല് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടത്. മന്ത്രി എന്ന നിലയിൽ പദവി ദുരുപയോഗം […]

Kerala

വിജിലന്‍സിനെ ഉപയോഗിച്ച് പ്രതികാരം, പിന്നില്‍ മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ്

വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പിന്തുണച്ച് കോണ്‍ഗ്രസ്. വിജിലൻസിനെ ഉപയോഗിച്ച് പ്രതികാരം ചെയ്യുകയാണെന്നും പിന്നില്‍ മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ദുരുദ്ദേശത്തോടെ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കുന്നു. ഇബ്രാഹിംകുഞ്ഞ് തെറ്റ് ചെയ്തിട്ടില്ല. വഴിവിട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ മറുപടി പറയേണ്ടി വരും. നിയമപരമായും രാഷ്ട്രീയമായും നേരിടും. നിയമം പിണറായിയുടെ വഴിയേ പോകുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. ഇബ്രാഹിംകുഞ്ഞിനെ ബലിയാടാക്കി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ കേസ് സർക്കാരിന് തന്നെ തിരിച്ചടിയാവും. പാലാരിവട്ടം പാലത്തിന്‍റെ […]

Kerala

പാലാരിവട്ടം കേസിൽ നിർണായക നീക്കവുമായി വിജിലൻസ്; ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടിലെത്തി

പാലാരിവട്ടം പാലം അഴിമതി കേസിൽ നിർണായക നീക്കവുമായി വിജിലൻസ്. വിജിലൻസ് സംഘം രാവിലെ ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തി. വീണ്ടും ചോദ്യം ചെയ്യാനായാണ് എത്തിയതെന്നാണ് വിജിലൻസ് വിശദീകരണം. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ പരിശോധന നടത്തുകയാണ്. 10 അംഗ വിജിലന്‍സ് സംഘമാണ് എത്തിയത്. ഇബ്രാഹിംകുഞ്ഞ് വീട്ടില്‍ ഇല്ല. ആശുപത്രിയിലാണെന്നാണ് കുടുംബം വിജിലന്‍സിനെ അറിയിച്ചത്. വിജിലന്‍സിലെ ഒരു സംഘം മരടിലെ ആശുപത്രിയിലേക്ക് പോയി. ഇതിന് മുന്‍പ് വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിനെ വിശദമായി ചോദ്യംചെയ്തിരുന്നു. പാലാരിവട്ടം കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. കേസില്‍ […]