Kerala

ആരോഗ്യവകുപ്പ് നിശ്ചലം; മാനദണ്ഡം നിശ്ചയിക്കുന്നത് എ കെ ജി സെന്ററിൽ നിന്ന് ലഭിക്കുന്ന നിർദേശമനുസരിച്ച് : വി ഡി സതീശൻ

മൂന്നാം തരംഗത്തെ നേരിടാൻ സർക്കാരിന് ഒരു പദ്ധതിയും ഉണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊവിഡ് തടയാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചില്ലന്ന് അദ്ദേഹം വിമർശനം ഉന്നയിച്ചു. മാനദണ്ഡം നിശ്ചയിക്കുന്നത് എ കെ ജി സെന്ററിൽ നിന്ന് ലഭിക്കുന്ന നിർദേശമനുസരിച്ചാണെന്നും വി ഡി സതീശൻ ആരോപിച്ചു. പുതിയ മാനദണ്ഡങ്ങൾ പ്രകാരം തൃശൂരും കാസർഗോഡും കർശന നിയന്ത്രണങ്ങളിൽ നിന്ന് പുറത്തായി. ഇവിടെ സിപിഎം സമ്മേളനം നടക്കുന്നതിനാലാണ് ഈ നടപടി. ടിപിആർ അനുസരിച്ച് തൃശൂരും കാസർ​കോടും കർശന നിയന്ത്രണം വേണ്ട […]

Kerala

സിനിമാ ചിത്രീകരണം തടസപ്പെടുത്തിയാൽ നടപടി; യൂത്ത് കോൺഗ്രസ് സമരത്തിനെതിരെ വി ഡി സതീശൻ

സംസ്ഥാനത്തെ ഇന്ധന നികുതി കുറയ്ക്കാനുള്ള സമരമാണ് കോൺഗ്രസ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സമരം സിനിമാ വ്യവസായത്തിനെതിരല്ല. ഷൂട്ടിംഗ് സ്ഥലത്ത് ചിത്രീകരണം തടസപ്പെടുന്ന തരത്തിലുള്ള ഒരു സമരവും കോൺഗ്രസും പോഷക സംഘടനകളും നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് കെപിസിസി യോഗ തീരുമാനമാണ്. ഇത്തരം സമരം ചെയ്യാൻ പാടില്ലെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. രാഷ്ട്രീയമായ ആക്ഷേപങ്ങൾ രാഷ്ട്രീയമായി നേരിടണം. അല്ലാതെ ഭീഷണിപ്പെടുത്തലും ജോലി തടസപ്പെടുത്തുകയുമല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സമരം കോൺഗ്രസിന് ചേർന്ന രീതിയല്ല. […]

Kerala

പിണറായി വിജയനെ പോലെ ഞങ്ങൾക്ക് ഭയമില്ല; കെ സുധാകരൻ

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സുരക്ഷ കുറച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി അല്‍പത്തരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം പി. പ്രതിപക്ഷ നേതാവടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് ജനങ്ങൾക്കിടയിലിറങ്ങാൻ ഭയമില്ല. കാരണം ഞങ്ങളുടെ കൈകളിൽ പാവങ്ങളുടെ രക്തക്കറ പുരണ്ടിട്ടില്ല. ജനം ആക്രമിക്കുമെന്ന് പിണറായി വിജയനെ പോലെ ഞങ്ങൾക്ക് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് സുധാകരന്റെ വിമര്‍ശനം. ഫേസ്ബുക് പോസ്റ്റ്; പ്രതിപക്ഷ നേതാവിൻ്റെ സുരക്ഷ കുറച്ചത് പിണറായി വിജയൻ്റെ അൽപത്തരമാണ്. നരേന്ദ്ര മോദിയുടെ ഭക്തനായ മുഖ്യമന്ത്രിയിൽ നിന്ന് […]

Kerala

പ്രളയദുരന്തം: മുന്നറിയിപ്പ് സംവിധാനം പരാജയപ്പെട്ടു; ആരോപണം ആവർത്തിച്ച് വി ഡി സതീശൻ

സംസ്ഥാനത്തെ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം പരാജയപ്പെട്ടെന്ന ആരോപണം ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രളയദുരന്തം പ്രതിരോധിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും സർക്കാർ വൻപരാജയമാണ്. നദികളില്‍ വെള്ളം പൊങ്ങിയാല്‍ എവിടെയൊക്കെ കയറുമെന്ന് സര്‍ക്കാര്‍ പഠിച്ചില്ലെന്നും സംവിധാനം മെച്ചപ്പെടുത്താന്‍ ഭരണകൂടത്തിന് സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോട്ടയം, ഇടുക്കി ജില്ലയിലെ അതിര്‍ത്തി പ്രദേശത്ത് ഉരുള്‍പൊട്ടല്‍ കൊടുനാശം വിതച്ച ശേഷം ഉച്ചക്ക് ഒരു മണിക്കാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ഉരുൾപൊട്ടലുണ്ടായ കൊക്കയാറിൽ അപകടം നടന്ന് 21 മണിക്കൂറിന് ശേഷം മാത്രമാണ് സർക്കാർ […]

Kerala

ഡോളർ കടത്ത് എന്തുകൊണ്ട് സിബിഐക്ക് വിട്ടില്ല: സിപിഐഎം -ബിജെപി അവിശുദ്ധ ബന്ധത്തിന് തെളിവാണ് സോളാർ കേസ്: വി ഡി സതീശൻ

സിപിഐഎം -ബിജെപി അവിശുദ്ധ ബന്ധത്തിന് തെളിവാണ് സോളാർ കേസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു തെളിവുമില്ലാത്ത കേസാണിത്. യുഡിഎഫ് നേതാക്കളെ അപമാനിക്കാനാണ് കേസ് സിബിഐക്ക് വിട്ടത്. സോളാർ കേസിൽ അന്വേഷണം അവസാനിപ്പിച്ച്ത് തെളിവ് ഇല്ലാത്തതിനാൽ. ഡോളർ കടത്ത് എന്തുകൊണ്ട് സിബിഐക്ക് വിട്ടില്ലെന്നും വിഡി സതീശൻ വിമർശിച്ചു. അതേസമയം സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ഇന്ന് എഫ്‌ഐആര്‍ സമര്‍പ്പിച്ച് സിബിഐ. തിരുവനന്തപുരം യൂണിറ്റാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇപ്പോള്‍ സംഘടനാ ചുമതലയിലുള്ള […]

Kerala

പ്രതിപക്ഷ നേതൃസ്ഥാനം രമേശ് ചെന്നിത്തല ഏറ്റെടുത്തേക്കില്ല; സാധ്യത ഇവര്‍ക്ക്

കനത്ത തോല്‍വിയില്‍ പ്രതിപക്ഷത്ത് പൊട്ടിത്തെറി. നേതൃമാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്. പുതിയ പേരുകള്‍ ഉയര്‍ന്നുവരുമെന്നും വിവരം. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കില്ലെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടി വരാനും സാധ്യതയില്ല. ആരോഗ്യ നിലയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍ ചാണ്ടിയില്ലെന്ന് വ്യക്തമാക്കിയത് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി ഡി സതീശനാണ് മുന്‍ഗണന. മുതിര്‍ന്ന നേതാക്കളായ പി ടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബാബു എന്നിവരും പരിഗണനയിലുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും. കെ സുധാകരന്റെ പേര് കെപിസിസി അധ്യക്ഷ […]