കിഫ്ബി വഴിയുള്ള കടമെടുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച. കിഫ്ബിയിൽ പ്രതിപക്ഷം പറഞ്ഞ അതേ കാര്യമാണ് സിഎജിയും പറയുന്നതെന്ന് വി ഡി സതീശന്‍. ഓഡിറ്റ് റിപ്പോർട്ടിൽ കിഫ്ബിയെ വിമർശിച്ചിട്ടില്ല. കിഫ്ബി വഴിയുള്ള കടമെടുപ്പിനെയാണ് വിമർശിച്ചത്. ആർട്ടിക്കിൾ 293 കിഫ്ബി ലംഘിച്ചുവെന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. കടമെടുക്കുന്നതിൽ ഭരണഘടനാ ലംഘനമുണ്ടായി. കാര്യങ്ങൾ വിശദീകരിക്കാൻ കിഫ്ബിക്ക് സിഎജി സമയം നൽകിയിരുന്നു. തോമസ് ഐസക് ഗവർണറേയും നിയമസഭയേയും തെറ്റിദ്ധരിപ്പിച്ചെന്നും വി ഡി സതീശന്‍ കുറ്റപ്പടുത്തി. തെറ്റ് മറച്ച് […]