ഒ ജി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഒ ജി ശാലിനിക്കെതിരെയുള്ള പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് വി ഡി സതീശൻ കത്തിൽ ആവശ്യപ്പെടുന്നു. മുട്ടില്‍ മരംമുറിക്കലുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമ പ്രകാരം മറുപടി നല്‍കിയത് ഒ ജി ശാലിനിയായിരുന്നു. ശാലിനിക്ക് വിശ്വാസ്യത ഇല്ലെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. നേരത്തെ ഇവരെ വിവരാവകാശ വിഭാഗത്തില്‍ നിന്ന് മാറ്റിയിരുന്നു. നിര്‍ബന്ധിത […]
Tag: v d satheesan
ന്യൂനപക്ഷ സ്കോളർ ഷിപ്; യുഡിഎഫിന് ഒറ്റ അഭിപ്രായം: വി.ഡി സതീശൻ
ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ യുഡിഎഫിന് ഒറ്റ അഭിപ്രായമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്കോളർഷിപുകളുടെ എണ്ണം കുറയ്ക്കരുത്. മറ്റ് ന്യൂന പക്ഷ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി സ്കോളർഷിപ് നൽകണമെന്നും വി.ഡി സതീശൻ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ആശയകുഴപ്പം ഇല്ലെന്ന് പ്രതിപക്ഷനേതേവ് വി.ഡി സതീശൻ നേരത്തെയും അഭിപ്രയപ്പെട്ടിരുന്നു. സർവകക്ഷി യോഗത്തിൽ എല്ലാ പാർട്ടികൾക്കും ഉണ്ടായിരുന്നത് ഒറ്റ അഭിപ്രായം മാത്രമാണ്. മാധ്യമങ്ങൾ താൻ പറഞ്ഞ കാര്യങ്ങളെല്ലാം വളച്ചൊടിക്കുകയായിരുന്നു. അനാവശ്യ വിഷയങ്ങൾ ഉണ്ടാക്കാതെ കാര്യങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് വി.ഡി സതീശൻ […]
മുഖ്യമന്ത്രിയുടെ ന്യായീകരണം വിസ്മയകരം; ഇതാണോ സ്ത്രീപക്ഷം? പ്രതിപക്ഷ നേതാവ്
സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ന്യായീകരണം വിസ്മയിപ്പിച്ചു. ഇതാണോ സ്ത്രീപക്ഷമെന്നും ചോദ്യം. മന്ത്രി എ കെ ശശീന്ദ്രന്റെ ദുര്‍ബല വാദം ഇത് സ്ത്രീപീഡന പരാതിയാണെന്ന് അറിഞ്ഞല്ല പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ചതെന്നാണ്. അതുതന്നെയാണ് മുഖ്യമന്ത്രിയും ഉന്നയിച്ചത്. ഫോണ്‍ കോളില്‍ പത്മാകരന്‍ എന്ന മുതലാളി മകളെ കയറിപ്പിടിച്ച പരാതിയിലാണോ വിളിച്ചതെന്ന് പിതാവ് ചോദിക്കുന്നുണ്ട്. അതെ എന്ന് പറയുന്ന ശശീന്ദ്രന്‍ നല്ല രീതിയില്‍ തീര്‍ക്കണമെന്ന് അപ്പോഴും വ്യക്തമാക്കുന്നുണ്ട്. ഇത് അപമാനകരമാണ്. ജൂണ്‍ 28ന് കൊടുത്ത പരാതി […]
പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ കഴിയില്ലെന്ന നിലപാട് അപമാനകരം
പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ കഴിയില്ലെന്ന സാങ്കേതിക സര്‍വകലാശാലയുടെ നിലപാട് അപമാനകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരള സാങ്കേതിക സര്‍വകലാശാലയ്ക്ക് മുന്നില്‍ എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി എറിക് സ്റ്റീഫന്‍ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരള സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്നാവശ്യപ്പെട്ടാണ് സമരം. കഴിഞ്ഞ ദിവസങ്ങള്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിക്കുകയാണ് പരീക്ഷ മാറ്റി വയ്ക്കണമെന്നുള്ളത്. കേരളത്തിന് പുറത്തുള്ള എല്ലാ സര്‍വകലാശാലകളിലും ഓണ്‍ലൈന്‍ […]
പീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന ആരോപണം; എ.കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ്
പീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മന്ത്രി എ. കെ ശശീന്ദ്രനെതിരെ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. എ. കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് വി. ഡി സതീശൻ ആവശ്യപ്പെട്ടു. (v d satheesan against minister a k saseendran) പീഡന പരാതി ഒതുക്കിതീർക്കാൻ ഇടപെട്ടെന്ന ആരോപണം നേരിടുന്ന മന്ത്രി രാജിവയ്ക്കണം. എ. കെ ശശീന്ദ്രൻ രാജിവയ്ക്കാൻ തയ്യാറായില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. പദവി ദുരുപയോഗം ചെയ്ത മന്ത്രി എ. […]
ന്യൂനപക്ഷ സ്കോളർഷിപ്; യുഡിഎഫിൽ ആശയകുഴപ്പമില്ല : വി ഡി സതീശൻ
ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ആശയകുഴപ്പം ഇല്ലെന്നാവർത്തിച്ച് പ്രതിപക്ഷനേതേവ് വി.ഡി സതീശൻ. താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് പ്രതികരണം. സർവകക്ഷി യോഗത്തിൽ എല്ലാ പാർട്ടികൾക്കും ഉണ്ടായിരുന്നത് ഒറ്റ അഭിപ്രായം മാത്രമാണ്. മാധ്യമങ്ങൾ താൻ പറഞ്ഞ കാര്യങ്ങളെല്ലാം വളച്ചൊടിക്കുകയായിരുന്നു. അനാവശ്യ വിഷയങ്ങൾ ഉണ്ടാക്കാതെ കാര്യങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് വി.ഡി സതീശൻ വ്യക്തമാക്കി. ഇതിനിടെ ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ അവ്യക്തതയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചിരുന്നു. യുഡിഎഫിന് ഒരു അഭിപ്രായമേയുള്ളൂ. ഓരോരുത്തരും വ്യാഖാനിച്ചതിൽ വന്ന പ്രശ്നമാണ് ഇപ്പോൾ […]
ജനങ്ങള്‍ കടക്കെണിയില്‍; കൂടുതല്‍ കൊവിഡ് പാക്കേജുകള്‍ പ്രഖ്യാപിക്കണം: സര്‍ക്കാരിനോട് പ്രതിപക്ഷ നേതാവ്
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിദഗ്ധരുടെ അഭിപ്രായം അവഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. സംസ്ഥാനത്ത് എന്താണ് നടക്കുന്നത് എന്നതില്‍ സര്‍ക്കാരിന് ധാരണ വേണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. നിയന്ത്രണങ്ങളില്‍ ആവശ്യമായ ഇളവുകള്‍ അനുവദിക്കണം. വിദഗ്ധരുടെ അഭിപ്രായം മാനിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു നിലപാട്, ശേഷം മറ്റൊന്ന് എന്നതാണ് സര്‍ക്കാര്‍ നയം. അത് ശരിയല്ല. കഴിഞ്ഞ […]
തിരുവഞ്ചൂരിനെതിരായ വധഭീഷണിക്ക് പിന്നിൽ ടി.പി കേസ് പ്രതികളെന്ന് സംശയം; അടിയന്തര നടപടി വേണമെന്ന് പ്രതിപക്ഷം
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്‌ക്കെതിരായ വധഭീഷണിക്ക് പിന്നിൽ ടി.പി കേസ് പ്രതികളെന്ന് സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. വധഭീഷണി ഗൗരവമായാണ് കാണുന്നത്. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അടിയന്തര നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തിരുവഞ്ചൂരിനോട് വിരോധമുള്ള ക്രിമിനലുകളാണ് ഊമക്കത്തിന് പിന്നിൽ. തിരുവഞ്ചൂർ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് ടി.പി കേസ് പ്രതികളെ ജയിലിലടയ്ക്കുന്നത്. ജയിലിലുള്ള ടി. പി കേസ് പ്രതികൾക്കാണ് തിരുവഞ്ചൂരിനോട് വിരോധമുള്ളതെന്നും ജയിലിലിരുന്ന് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അവരാണെന്നും വി. ഡി സതീശൻ […]
കള്ളക്കടത്തുകാരെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സിപിഐഎം മാറി: വി ഡി സതീശന്‍
ക്രിമിനലുകളെയും കള്ളക്കടത്തുകാരെയും സ്ത്രീപീഢകരെയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി സിപിഐഎം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്രിമിനല്‍ സംഘങ്ങളെ ന്യായീകരിക്കേണ്ട അവസ്ഥയിലേക്ക് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി മാറി. രാമനാട്ടുകരയില്‍ പ്രതികളെ സംരക്ഷിക്കുന്നത് ആരെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രി മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണം. പാര്‍ട്ടിയുടെ അറിയപ്പെടുന്ന നേതാക്കള്‍ പ്രതികളായി മാറുകയാണ്. ഏതെല്ലാം നേതാക്കളുമായാണ് ഇവര്‍ക്ക് ബന്ധമെന്ന് അന്വേഷിക്കണമെന്നും വി ഡി സതീശന്‍. മരംമുറിക്കല്‍ വിവാദത്തില്‍ വനം മാഫിയയ്ക്ക് എതിരെയുള്ള അന്വേഷണം അട്ടിമറിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വനംകൊള്ളയില്‍ […]
അർഹതപ്പെട്ട പല സ്ഥാനങ്ങളും ലഭിക്കാതെ പോയ നേതാവാണ് വി ഡി സതീശന്‍, കൊച്ചനുജന് ആശംസകള്‍: രമേശ് ചെന്നിത്തല
മൂന്നര പതിറ്റാണ്ട് കാലത്തെ അടുപ്പം പുതിയ പ്രതിപക്ഷ നേതാവായ വി ഡി സതീശനുമായുണ്ടെന്ന് രമേശ് ചെന്നിത്തല. ഏറ്റവും ഇഷ്ടപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഒരാളാണ്. വളരെയധികം സ്നേഹവും വാത്സല്യവുമുണ്ട്. ആ ബന്ധം എന്നും തുടരുമെന്നും ചെന്നിത്തല പറഞ്ഞു. കേരള നിയമസഭയില്‍ ഏറ്റവും പ്രശോഭിക്കുന്ന സാമാജികനായി വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഏല്‍പ്പിച്ച ചുമതലകള്‍ അദ്ദേഹം ഭംഗിയായി ചെയ്തു. അർഹതപ്പെട്ട പല സ്ഥാനങ്ങളും പാര്‍ട്ടിയില്‍ ലഭിക്കാതെ പോയ നേതാവാണ് സതീശൻ. അപ്പോഴെല്ലാം പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ആത്മാര്‍ഥതയോടെ ചെയ്തു. കോണ്‍ഗ്രസും […]