Kerala

‘ആരോഗ്യവകുപ്പ് രോഗത്തെ വിധിക്ക് വിട്ടുനല്‍കി’; ആഞ്ഞടിച്ച് വി ഡി സതീശന്‍

അതിതീവ്ര കൊവിഡ് വ്യാപനത്തില്‍ സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. തിരുവനന്തപുരത്ത് കൊവിഡ് ഈ വിധത്തില്‍ വര്‍ധിക്കാന്‍ ഇടയാക്കിയത് സിപിഐഎം സമ്മേളനങ്ങളാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടും ജില്ലയിലെ സ്‌കൂളുകള്‍ അടക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. രോഗവ്യാപനം ചെറുക്കുന്നതിനായി കോണ്‍ഗ്രസ് കാണിച്ച ഉത്തരവാദിത്വബോധം സിപിഐഎമ്മില്‍ കാണുന്നില്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു. അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടത്തില്‍ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ മുഴുവന്‍ ഒരു പ്രത്യേക വിഭാഗം ഹൈജാക്ക് ചെയ്തുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രധാന ആരോപണം. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കോ […]

Kerala

സിൽവർ ലൈൻ ; മുഖ്യമന്ത്രി മൗനം തുടരുകയാണ്, അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നു: വി ഡി സതീശൻ

സിൽവർ ലൈൻ പദ്ധതിയിൽ മുഖ്യമന്ത്രി വീണ്ടും അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യു ഡി എഫ് സമരവുമായി മുന്നോട്ട് പോകും. യു ഡി എഫ് ഉയർത്തിയിരിക്കുന്ന ചോദ്യങ്ങൾക്കൊന്നും സർക്കാർ ഇതുവരെ ഉത്തരം നൽകിയിട്ടില്ല . മുഖ്യമന്ത്രി മൗനം തുടരുകയാണ്. ഒരു ചോദ്യത്തിനും ഉത്തരം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അതിനാൽ സിൽവർ ലൈന് എതിരായി ജനങ്ങളെ ബോധവാന്മാരാക്കുന്ന പരിപാടികളും സമരങ്ങളുമായി യു ഡി എഫ് മുന്നോട്ട് പോകുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി […]

Kerala

പൗര പ്രമുഖരുമായി മാത്രമേ ചർച്ച നടത്തൂ എന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല; വി ഡി സതീശൻ

സിൽവർ ലൈൻ പദ്ധതി നിയമസഭയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൗര പ്രമുഖരുമായി മാത്രമേ ചർച്ച നടത്തൂ എന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല. വിഷയം ചർച്ച ചെയ്യാൻ പ്രത്യേക സഭാ സമ്മേളനം വിളിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. നാടിന് ആവശ്യമുള്ള പദ്ധതികള്‍ ആരെങ്കിലും എതിര്‍ക്കുമെന്ന് കരുതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍ പറഞ്ഞിരുന്നു. എതിര്‍പ്പിന്റെ മുന്നില്‍ വഴങ്ങി കൊടുക്കലല്ല സര്‍ക്കാരിന്റെ ധര്‍മം. നടക്കില്ലെന്ന് കരുതി ഉപേക്ഷിച്ച കേരളത്തിലെ ഗെയില്‍ പദ്ധതി പൂര്‍ത്തിയാകാന്‍ […]

Kerala

കെ റെയിൽ; യോഗത്തിൽ പങ്കെടുക്കില്ല, വിളിച്ചത് മുഖ്യമന്ത്രിക്ക് താൽപര്യമുള്ളവരെ മാത്രം: വി ഡി സതീശൻ

സിൽവർ ലൈൻ പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തങ്ങൾക്ക് മുഖ്യമന്ത്രി വിളിച്ച യോഗത്തിന് അറിയിപ്പ് ലഭിച്ചിട്ടില്ല. പൗരപ്രമുഖന്മാരായ, മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടവരെ മാത്രമാണ് യോഗത്തിന് വിളിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ സംസ്ഥാനത്ത് പൊലീസ് അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു . ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് ദയനീയ പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിൽവർ ലൈൻ പദ്ധതിക്ക് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തിറങ്ങുകയാണ് . പദ്ധതിയുമായി […]

Kerala

കണ്ണൂര്‍ വി.സി. നിയമനം: മന്ത്രി ഡോ .ആര്‍. ബിന്ദു രാജിവയ്ക്കണമെന്ന് വി.ഡി. സതീശന്‍

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു . സ്വജനപക്ഷപാതത്തിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു സ്ഥാനം ഒഴിയണം. […]

Kerala

കേരളത്തിൽ മോദിയുടെ നിഴൽ ഭരണമെന്ന് വി.ഡി സതീശൻ

സംസ്ഥാനത്ത് നിലനിൽക്കുന്നത് നരേന്ദ്ര മോദിയുടെ നിഴൽ ഭരണമോ എന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. യു.പി പൊലീസിനെ നാണിപ്പിക്കും വിധമാണ് കേരളാ പൊലീസിന്റെ പ്രവർത്തനം. മോഫിയക്ക് നീതി ലഭിക്കാൻ സമരം ചെയ്ത പ്രവർത്തകർക്കെതിരെ തീവ്രവാദ ബന്ധം ആരോപിച്ച പൊലീസ് നടപടി ബി.ജെ.പിയുടെ അതേ മാതൃകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ ഇന്ന് നിലനിൽക്കുന്നത് നരേന്ദ്ര മോദിയുടെ നിഴൽ ഭരണമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യോഗി ആദിത്യനാഥിന്റെ പൊലീസിനെ നാണിപ്പിക്കുന്ന രീതിയിലാണ് പിണറായി പൊലീസിന്റെ പ്രവർത്തനം. ആലുവയിൽ ആത്മഹത്യ ചെയ്ത നിയമ വിദ്യാർത്ഥി മോഫിയക്ക് […]

Kerala

പെരിയ കൊലപാതകം; സിപിഐഎം കെട്ടുകഥ പൊളിഞ്ഞെന്ന് വി ഡി സതീശൻ

പെരിയ കൊലപാതകവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് പങ്കില്ലെന്ന സിപിഐഎം കെട്ടുകഥ പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊലയാളി സംഘങ്ങൾക്ക് സിപിഐഎം എല്ലാ പിന്തുണയും കൊടുക്കുന്നുണ്ട്. പാർട്ടിയുടെ പങ്ക് വെളിപ്പെടാതിരിക്കാൻ ഖജനാവിൽ നിന്ന് കോടികൾ ചെലവാക്കി.(v d satheeshan) കൊലപാതകത്തിന്റെ ആദ്യവസാനം സിപിഐഎം നേതാക്കള്‍ക്ക് പങ്കുണ്ട്. സിപിഐഎമ്മിന്റെ എല്ലാതലത്തിലും അറിയിച്ച് നടത്തിയ കൊലപാതകമാണിതെന്നും അതുകൊണ്ടാണ് സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് കോടതിയില്‍ പോയതെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം കണ്ണൂരിലെ സിപിഐഎം നേതാവിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കെപിസിസി […]

Kerala

സിഎജി റിപ്പോർട്ട്; അന്വേഷണം നടത്താൻ സർക്കാർ തയാറായില്ല,കുറ്റക്കാരെ സംരക്ഷിക്കാനുള്ള സർക്കാർ ശ്രമം നടന്നു: വി ഡി സതീശൻ

സിഎജി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സിഎജി റിപ്പോർട്ടിലെ രണ്ട് പരാമർശങ്ങളും പ്രതിപക്ഷം ഉന്നയിച്ചതാണെന്ന് വി ഡി സതീശൻ പറഞ്ഞു. വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സർക്കാർ സിഎജിയോട് സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു അന്വേഷണം നടത്താൻ പോലും സർക്കാർ തയാറായില്ല. കുറ്റക്കാരെ സംരക്ഷിക്കാനുള്ള സർക്കാർ ശ്രമം നടന്നതായും അദ്ദേഹം ആരോപിച്ചു. പ്രളയ മുന്നൊരുക്കത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് സിഎജി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ദേശീയ ജലനയം അനുസരിച്ച് കേരള സംസ്ഥാന ജലനയം പുതുക്കിയില്ലെന്നും പ്രളയ നിയന്ത്രണത്തിനും, […]

Kerala

മുല്ലപ്പെരിയാർ മരം മുറിക്കൽ; സർക്കാർ ജനങ്ങളെ കബളിപ്പിച്ചു, നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: വി ഡി സതീശൻ

മരം മുറിക്കൽ ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷം. മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. സഭയിൽ തിരുത്തിയതിന് മുമ്പ് മാധ്യമങ്ങളോട് മന്ത്രി പ്രതികരിച്ചത് അവകാശ ലംഘനമാണ്. സംയുക്ത പരിശോധന ഉന്നതാധികാര സമിതി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. മന്ത്രിയുടെ മറുപടി സഭയെ അവഹേളിക്കുന്നതും ജനങ്ങളെ തെറ്റുദ്ധരിപ്പിക്കുന്നതുമാണ്. സുപ്രിംകോടതിയിൽ കേരളത്തിന്റെ കേസ് ഇല്ലാതാകുന്നെന്നും അദ്ദേഹം പറഞ്ഞു. വനം മന്ത്രി ഉൾപ്പെടെയുള്ളവർ കേരളത്തോട് സമാധാനം പറയണമെന്ന് പറഞ്ഞ അദ്ദേഹം മുല്ലപ്പെരിയാറിലെ മരം […]

Kerala

രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ ചെറു സമരങ്ങൾ ഫലം കണ്ടു

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ പ്രതികരണവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ ചെറു സമരങ്ങൾ ഫലം കണ്ടുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇന്ധനവിലയിൽ ജനത്തിന് താത്കാലിക ആശ്വാസം . കോൺഗ്രസിൻ്റെ സമരത്തെ തകർക്കാൻ ശ്രമിച്ചവർക്കും നാളെ മുതൽ കുറഞ്ഞ വിലയിൽ ഇന്ധനം ലഭ്യമാകും. ഇന്ധന വില ഇനിയും കുറയേണ്ടതുണ്ട്. അവകാശ സമരങ്ങളെ അടിച്ചമർത്താൻ ഏത് തമ്പുരാൻ വന്നാലും അതിന് വഴങ്ങി കൊടുക്കാൻ കോൺഗ്രസിന് സൗകര്യമില്ല. കരുത്തുറ്റ […]