Kerala

ഗവർണറുടെ ‘കടക്ക് പുറത്ത്’ ജനാധിപത്യവിരുദ്ധം; വി.ഡി സതീശൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, അദ്ദേഹത്തിന്റെ പ്രതികരണം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മീഡിയ വൺ , കൈരളി മാധ്യമങ്ങളെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് വി ഡി സതീശൻ . മാധ്യമ പ്രവർത്തകരോട് കടക്ക് പുറത്തെന്ന് ആര് പറഞ്ഞാലും അത് ജനാധിപത്യവിരുദ്ധമാണ്. ഗവർണർ ഉൾപ്പെടെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ആ പദവിയുടെ മഹത്വം കളങ്കപ്പെടുത്തരുത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് നടത്തിയ വാര്‍ത്താസമ്മേളനത്തിലും നാല് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഒരു വിഭാഗം മാധ്യമങ്ങളെ ഇറക്കിവിടുന്നതിലൂടെ വിവരം ജനങ്ങളിൽ എത്തിക്കുകയെന്നത് തടയുകയാണ് ഗവർണർ […]

Kerala

മന്ത്രിമാരുടെ വിദേശ യാത്ര ജനങ്ങളെ ബോധിപ്പിക്കണം, കെ ഫോണില്‍ അടിമുടി ദുരൂഹത; വി.ഡി സതീശന്‍

മന്ത്രിമാരുടെ വിദേശ യാത്ര ജനങ്ങളെ ബോധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിദേശ യാത്ര വഴി 300 കോടിയുടെ നിക്ഷേപം വന്നുവെന്ന വാദം ശരിയല്ല. മന്ത്രിമാര്‍ വിദേശത്ത് പോയി കൊണ്ട് വന്നത് മസാല ബോണ്ട് മാത്രമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. വിദേശ യാത്ര കൊണ്ട് എന്ത് നേട്ടമുണ്ടായി എന്ന് സര്‍ക്കാര്‍ ജനങ്ങളെ ബോധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാരത് ജോഡോ യാത്ര ഐതിഹാസിക യാത്രയായി മാറുമെന്ന് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. ഭാരത് ജോഡോ യാത്രക്ക് കിട്ടിയത് […]

Kerala

‘മുഖ്യമന്ത്രിയും അമിത്ഷായും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട്’; വള്ളംകളിക്ക് ക്ഷണിച്ചതിൽ വിമർശനവുമായി വി.ഡി സതീശൻ

നെഹ്‌റു ട്രോഫി വള്ളംകളിക്ക് അമിത്ഷായെ ക്ഷണിച്ചതിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയനും അമിത്ഷായും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് അദ്ദേഹം ആരോപിച്ചു. വള്ളംകളിക്ക് അമിത്ഷായെ വിളിച്ചത് സിപിഐ എം- ബി ജെ പി രഹസ്യബന്ധത്തിന് തെളിവാണ്. അമിത്ഷായെ വിളിക്കാനുള്ള കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും സർക്കാരും സിപിഐ എമ്മും മറുപടി പറയണം. ലാവലിനോ സ്വർണക്കടത്തോ ആണോ കാരണം എന്ന് വി ഡി സതീശൻ […]

Kerala

‘രാഷ്ട്രീയം പറയരുത്’; വിഴിഞ്ഞത്ത് വി.ഡി സതീശനെതിരെ പ്രതിഷേധവുമായി സമരക്കാർ

വിഴിഞ്ഞത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം സമരക്കാർ രംഗത്ത്. സമരപ്പന്തലിൽ രാഷ്ട്രീയം പറയരുതെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വി ഡി സതീശൻ പ്രസംഗിച്ച് മടങ്ങുന്നതിനിടെയാണ് രാഷ്ട്രീയം പറയരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉണ്ടായത്. ചേരിതിരിഞ്ഞായിരുന്നു പ്രതിഷേധം. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടു മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിനു യുഡിഎഫും കോൺഗ്രസും പിന്തുണ നൽകുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞിരുന്നു. വിഴിഞ്ഞം തുറമുഖ നിർമാണത്തെത്തുടർന്നു മറ്റു തീരങ്ങളിൽ ആഘാതമുണ്ടാകുന്ന ഗുരുതര പ്രശ്‌നമുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രശ്നപരിഹാരത്തിനു […]

Kerala

വി ഡി സതീശനെതിരായ പ്രതിഷേധ പ്രകടനം; ജില്ലാ ഘടകങ്ങളോട് റിപ്പോർട്ട് തേടി ഐഎൻടിയുസി

വി ഡി സതീശനെതിരായ പ്രതിഷേധ പ്രകടനങ്ങളിൽ ജില്ലാ ഘടകങ്ങളോട് റിപ്പോർട്ട് തേടി ഐഎൻടിയുസി. വി ഡി സതീശനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചത് അച്ചടക്ക ലംഘനമാണെന്നാണ് കെ പി സി സി വിലയിരുത്തൽ. അച്ചടക്ക ലംഘനം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഐഎൻടിയുസിക്ക് നിർദേശം നൽകി. പ്രതിഷേധക്കാരുടെ ഭാഗം കേട്ടശേഷം മാത്രമേ നടപടി സ്വീകരിക്കാവൂ എന്ന് കെപിസിസി നിർദേശിച്ചു. ദേശീയ ദ്വിദിന പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഐ എന്‍ ടി യു സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് വി ഡി സതീശന്‍ പറഞ്ഞതാണ് […]

Kerala

ഐഎൻടിയുസിയെ സമൂഹമാധ്യമത്തിൽ മോശക്കാരാക്കി, വി ഡി സതീശൻ നിലപാട് തിരുത്തണം; ആർ ചന്ദ്രശേഖരൻ

വി ഡി സതീശൻ നിലപാട് തിരുത്തണമെന്ന നിലപാടിലുറച്ച് ഐഎൻടിയുസി. ചർച്ച തുടരും. കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി ചർച്ച നടത്തും. ഐഎൻടി യു സിയെ സമൂഹമാധ്യമത്തിൽ മോശക്കാരാക്കിയെന്ന് കെ സുധാകരനോട് ആർ ചന്ദ്രശേഖരൻ പറഞ്ഞു. പണിമുടക്കിനെക്കുറിച്ച് മൂന്ന് മാസം മുൻപ് അറിയിച്ചതാണ്. എന്തിനെന്ന് അന്വേഷിച്ചില്ല. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന അണികളിൽ ആശങ്ക ഉണ്ടാക്കിയെന്ന് ഐഎൻടിയുസി പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ പറഞ്ഞു. ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന […]

Kerala

വി ഡി സതീശൻ – ഐഎൻടിയുസി തർക്കം; ഇടപെട്ട് കെ സുധാകരൻ, ആർ ചന്ദ്രശേഖരനുമായി കൂടിക്കാഴ്ച

ഐഎൻടിയുസി നേതൃത്വവും വി ഡി സതീശനുമായുള്ള പ്രശ്‌നത്തിൽ ഇടപെട്ട് കെ പി സി സി നേതൃത്വം. ഐഎൻടിയുസി പ്രസിഡന്റ് ആർ ചന്ദ്രശേഖരനുമായി കെ സുധാകരൻ ഇന്ന് കൂടിക്കാഴ്ച നടത്തും. വിവാദവും വി ഡി സതീശനെതിരായ പ്രതിഷേധവും അവസാനിപ്പിക്കണമെന്ന് കെ പി സി സി ആവശ്യപ്പെടും. ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന സതീശന്‍റെ പരാമർശത്തിലുള്ള അതൃപ്തി ചന്ദ്രശേഖരൻ അറിയിക്കുമെങ്കിലും പ്രശ്നം തീർക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടേക്കും. പോഷക സംഘടന എന്ന സ്റ്റാറ്റസ് അല്ല ഐഎൻടിയുസിക്കുള്ളത്. കോൺഗ്രസിന്റെ അഭിവാജ്യ ഘടകമാണ് ഐഎൻടിയുസി […]

Kerala

സമരക്കാരെ പരിഹസിക്കുന്നു; പ്രതിഷേധ സമരങ്ങളോട് സർക്കാരിന് എന്താണിത്ര അസഹിഷ്‌ണുത?- വി ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സമരക്കാരെ പരിഹസിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ പെരുമാറ്റം കോർപ്പറേറ്ററുകളെ പോലെയാണ്. പ്രതിഷേധ സമരങ്ങളോട് സർക്കാരിന് എന്താണിത്ര അസഹിഷ്‌ണുതയെന്ന് വി ഡി സതീശൻ ചോദിച്ചു.മന്ത്രിസഭയിലെ തമാശക്കാരനാവുകയാണ് സജി ചെറിയാനെന്നും അദ്ദേഹം പരിഹസിച്ചു. ഇതിനിടെ സിൽവർ ലൈനിന്റെ പേരിൽ കോൺ​ഗ്രസും ബി.ജെ.പിയും കേരളത്തിൽ നടത്തുന്നത് ജനപിന്തുണയില്ലാത്ത സമരാഭാസമാണെന്ന് എ. വിജയരാഘവൻ ആരോപിച്ചു. കേരളത്തിൽ സി.പി.ഐ.എം ഭരിക്കുമ്പോൾ വികസനം വരരുത് എന്ന കാഴ്ച്ചപ്പാടാണ് കോൺ​ഗ്രസിനുള്ളത്. കേരളത്തിൽ നിന്നുള്ള കോൺ​ഗ്രസ് എം.പിമാർ വികസനത്തിന് […]

Kerala

കോവിഡ് നഷ്ടപരിഹാരം: അപേക്ഷ നൽകാനാകാത്തതിനാൽ വിതരണം കുറഞ്ഞു: വി.ഡി സതീശൻ

കോവിഡ് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ അപ്‌ലോഡ് ചെയ്യാൻ കഴിയാത്തതുമൂലമാണ് വിതരണം കുറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കേരളത്തിൽ പ്രതിമാസം അഞ്ചുലക്ഷം രൂപ വരുമാനമുള്ളവർ പോലും അമ്പതിനായിരം രൂപ നഷ്ടപരിഹാരം ഉണ്ടെങ്കിൽ അപേക്ഷിക്കാതിരിക്കില്ല. സർക്കാരിന്റെ വീഴ്ചയാണിതെന്നും വി.ഡി. സതീശൻ മീഡിയവൺ എഡിറ്റോറിയൽ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

Kerala

ആരോഗ്യവകുപ്പ് നിശ്ചലം; മാനദണ്ഡം നിശ്ചയിക്കുന്നത് എ കെ ജി സെന്ററിൽ നിന്ന് ലഭിക്കുന്ന നിർദേശമനുസരിച്ച് : വി ഡി സതീശൻ

മൂന്നാം തരംഗത്തെ നേരിടാൻ സർക്കാരിന് ഒരു പദ്ധതിയും ഉണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊവിഡ് തടയാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചില്ലന്ന് അദ്ദേഹം വിമർശനം ഉന്നയിച്ചു. മാനദണ്ഡം നിശ്ചയിക്കുന്നത് എ കെ ജി സെന്ററിൽ നിന്ന് ലഭിക്കുന്ന നിർദേശമനുസരിച്ചാണെന്നും വി ഡി സതീശൻ ആരോപിച്ചു. പുതിയ മാനദണ്ഡങ്ങൾ പ്രകാരം തൃശൂരും കാസർഗോഡും കർശന നിയന്ത്രണങ്ങളിൽ നിന്ന് പുറത്തായി. ഇവിടെ സിപിഎം സമ്മേളനം നടക്കുന്നതിനാലാണ് ഈ നടപടി. ടിപിആർ അനുസരിച്ച് തൃശൂരും കാസർ​കോടും കർശന നിയന്ത്രണം വേണ്ട […]