ദേശീയ ഗെയിംസിനുള്ള സംസ്ഥാന ഫുട്ബോള്‍ ടീമിന് സര്‍ക്കാരിന്റെ അവഗണന. സെപ്റ്റംബർ 27ന് ഗെയിംസ് ആരംഭിക്കാനിരിക്കെ പരിശീലനത്തിനായി ഗ്രൗണ്ട് പോലും നല്‍കിയില്ല. കേരള ഫുട്ബോള്‍ അസോസിയേഷന്‍ ഒരുക്കിയ താല്‍ക്കാലിക സംവിധാനത്തിലാണ് നിലവിലെ പരിശീലനം. ഈ മാസം 30 നാണ് ടീം പ്രഖ്യാപിക്കേണ്ടത്. ഗുജറാത്തില്‍ നടക്കുന്ന ദേശീയ ഗെയിംസ് ഫുട്ബോള്‍ ടീമിനോടാണ് സര്‍ക്കാരിന്റെ അവഗണന. ദേശീയ ഗെയിംസിന് ഒരു മാസം മാത്രം അകലെ, കേരള ഫുട്ബോൾ ടീം പരിശീലനത്തിനു വേദിയില്ലാതെ നെട്ടോട്ടത്തിലാണ്. നേരത്തെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായർ സ്റ്റേഡിയം ലഭിക്കാന്‍ […]
Tag: v abdurahiman
കരിപ്പൂരില്‍ വലിയ വിമാനങ്ങളിറക്കാന്‍ ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ നടപടികള്‍ ഊര്‍ജിതമാക്കി സംസ്ഥാന സര്‍ക്കാര്‍. ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ മന്ത്രി വി.അബ്ദുറഹ്മാനെ ചുമതലപ്പെടുത്തി. നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മന്ത്രി വി.അബ്ദുറഹ്മാന്‍ തിങ്കളാഴ്ച മലപ്പുറത്ത് അടിയന്തര യോഗം വിളിച്ചു. റണ്‍വേ വികസനത്തിന് വ്യോമയാന മന്ത്രാലയം 18 ഏക്കര്‍ ഭൂമി ആവശ്യപ്പെട്ടിരുന്നു. ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ നൂറ് ഏക്കര്‍ വേണമെന്ന നിലപാടിലായിരുന്നു കേന്ദ്രം. എന്നാല്‍, അത്രയും വേണ്ടെന്നും ചുരുങ്ങിയത് 18.5 ഏക്കര്‍ മതിയെന്ന നിലപാടിലേക്ക് കേന്ദ്രം മാറുകയായിരുന്നു. ഈ ഘട്ടത്തില്‍, സ്ഥലമുടമകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം […]