ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട ചുമ സിറപ്പിന്റെ നിർമ്മാണം മരിയോൺ ബയോടെക് ഫാർമ നിർത്തിവച്ചതായി കമ്പനിയുടെ നിയമ മേധാവി ഹസൻ ഹാരിസ്. മരണങ്ങളിൽ ഖേദിക്കുന്നു, സർക്കാർ അന്വേഷണം നടത്തുകയാണ്. റിപ്പോർട്ട് അനുസരിച്ച് നടപടിയെടുക്കുമെന്നും ഹസൻ ഹാരിസ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മരുന്നിൻ്റെ സാമ്പിളുകൾ ശേഖരിച്ചു. ഉൽപ്പന്നത്തിന്റെ നിർമ്മാണം നിർത്തിവച്ചിരിക്കുകയാണ്. മറ്റ് നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നതായും ഹസൻ ഹാരിസ് കൂട്ടിച്ചേർത്തു. നോയിഡ ആസ്ഥാനമായുള്ള മരിയോൺ ബയോടെക്കിന്റെ ചുമ സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ചതായാണ് റിപ്പോർട്ട്. സിറപ്പിൽ […]
Tag: Uzbekistan
ഇന്ത്യൻ നിർമിത സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ചെന്ന് ഉസ്ബകിസ്താൻ
ഇന്ത്യൻ നിർമിത സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ചെന്ന് ഉസ്ബകിസ്താൻ. ഗാംബിയയിൽ കുട്ടികൾ മരിച്ച് മാസങ്ങൾക്കു ശേഷമാണ് ഉസ്ബകിസ്താനിൽ നിന്നും സമാനമായ റിപ്പോർട്ട് വരുന്നത്. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനി നിർമിച്ച മരുന്നുകൾ കുടിച്ച് 18 കുട്ടികൾ മരിച്ചു എന്നാണ് ഉസ്ബകിസ്താൻ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. 2012ൽ ഉസ്ബകിസ്താനിൽ രജിസ്റ്റർ ചെയ്ത മാരിയൺ ബയോടെക് എന്ന കമ്പനിയാണ് പ്രതിക്കൂട്ടിൽ. നോയിഡ ആസ്ഥാനമായ കമ്പനിയിൽ നിർമിച്ച ഡോക്-1 മാക്സ് സിറപ്പ് കുടിച്ച 21 കുട്ടികളിൽ 18 പേർ മരിച്ചു എന്ന് […]
ഷാങ്ഹായ് ഉച്ചകോടി: നരേന്ദ്രമോദി ഉസ്‌ബെക്കിസ്താനില്‍
ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്‌സിഒ) ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പങ്കെടുക്കും. ഉസ്‌ബെക്കിസ്താനിലെ സമര്‍ക്കന്തില്‍ നടക്കുന്ന രണ്ടുദിവസത്തെ ഉച്ചകോടിക്ക് ഇന്നലെയാണ് തുടക്കമായത്. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഇറാന്‍, ഉസ്‌ബെക്ക് പ്രസിഡന്റുമാരുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. വ്യാപാര, സാമ്പത്തിക, സാംസ്‌കാരിക വിഷയങ്ങളും കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയാകുമെന്ന് പ്രധാനമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. എസ്‌സിഒയുടെ 22-ാമത് യോഗമാണ് നടന്നുവരുന്നത്. സംഘടനയുടെ അധ്യക്ഷനായ ഉസ്‌ബെക്കിസ്താന്‍ പ്രസിഡന്റ് ഷവ്കത് മിര്‍സിയോയേവിന്റെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി […]
ഷാങ്ഹായി കോര്‍പറേഷന്‍ യോഗത്തില്‍ പങ്കെടുക്കാൻ നരേന്ദ്രമോദി ഇന്ന് ഉസ്ബെക്കിസ്ഥാനിൽ
ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷൻ യോഗത്തില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉസ്ബെക്കിസ്ഥാനിലെത്തും. രണ്ട് ദിവസമായാണ് യോഗം നടക്കുന്നത്. ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങുമായുള്ള മോദിയുടെ കൂടിക്കാഴ്ചയെ കുറിച്ച് സൂചനകള്‍ ഉണ്ടെങ്കിലും ഔദ്യോഗികമായി ഇക്കാര്യത്തില്‍ അറിയിപ്പുണ്ടായിട്ടില്ല. ഇരുപത് വര്‍ഷത്തോളം നീണ്ട എസ്‍സിഒ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനൊപ്പം ഭാവിയിലെ പ്രവർത്തനങ്ങളെ സംബന്ധിച്ചും യോഗം ചർച്ച ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യ, ഉസ്ബെക്കിസ്ഥാൻ, ഇറാന്‍ രാജ്യ തലവന്‍മാരുമായി നയതന്ത്രതല ചർച്ച നടത്തുകയും ചെയ്യും. റഷ്യയുമായി വ്യാപാരം, ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി അടക്കമുള്ള വിഷയങ്ങളില്‍ മോദി […]