രണ്ടാം തവണയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് മാര്‍ച്ച് 25 ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 25 ന് വൈകീട്ട് 4 മണിക്ക് ലഖ്‌നൗവിലെ ഭാരതരത്‌ന അടല്‍ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ചടങ്ങ്. 50,000ത്തോളം കാണികളെ പ്രവേശിപ്പിക്കാന്‍ കഴിയുന്ന സ്റ്റേഡിയത്തില്‍ 200ഓളം വിവിഐപികള്‍ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, പ്രതിരോധ മന്ത്രി […]
Tag: Uttar Pradesh
യുപി തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് പട്ടികയില്‍ 40 ശതമാനം സ്ത്രീകള്‍; ഉന്നാവ് പെണ്‍കുട്ടിയുടെ മാതാവും മത്സരിക്കും
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടികയില്‍ 40 ശതമാനം വനിതകള്‍. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയില്‍ ഉള്‍പ്പെട്ട 125 പേരില്‍ 50 പേരും വനിതകളാണ്. ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ ആശ സിംഗിന്റെ സ്ഥാനാർത്ഥിത്വവും ശ്രദ്ധേയമാണ്. ഇവരെ കൂടാതെ സാമൂഹ്യപ്രവര്‍ത്തക സദഫ് ജാഫറും ആശാ പ്രവര്‍ത്തകയായ പൂനം പാണ്ഡെയും പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. ഉത്തര്‍പ്രദേശിനായി തങ്ങള്‍ പുത്തന്‍ രാഷ്ട്രീയ സംസ്‌കാരത്തിന് തുടക്കം കുറിക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രിയങ്കാ ഗാന്ധി സ്ഥാനാർത്ഥി […]
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ പ്രതിഗ്യാ യാത്രയ്ക്ക് ഇന്ന് തുടക്കം
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ പ്രതിഗ്യാ യാത്രയ്ക്ക് ഇന്ന് തുടക്കം. യുപിയെ മൂന്ന് മേഖലകളാക്കി തിരിച്ച് മൂന്ന് യാത്രകൾക്കാണ് ഇന്ന് തുടക്കമിടുന്നത്. ബാരബങ്കിയിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള സംഘടന ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി യാത്ര ഉദ്ഘാടനം ചെയ്യും. ബാരബങ്കി മുതൽ ബുന്ദേൽഖണ്ഡ് വരെയും, സഹാറൻപൂരിൽ നിന്ന് മഥുരയിലേക്കും, വാരാണസിയിൽ ആരംഭിച്ച് റായ്ബറേലിയിൽ അവസാനിക്കുന്ന മട്ടിലാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. അടുത്ത മാസം ഒന്നിനാണ് യാത്രയുടെ സമാപനം. ബാരബങ്കി മുതൽ ബുന്ദേൽഖണ്ഡ് വരെയുള്ള യാത്രയ്ക്ക് മുൻ കേന്ദ്രമന്ത്രി പ്രദീപ് […]
കേന്ദ്രമന്ത്രിയുടെ മകൻ സഞ്ചരിച്ച വാഹനം ഇടിച്ച് എട്ട് പേർ മരിച്ച ഉത്തർപ്രദേശിലെ ലഖിമ്പുർ ഖേരി കനത്ത സുരക്ഷാ വലയത്തിൽ
നാല് കർഷകർ അടക്കം എട്ട് പേർ മരിച്ച ഉത്തർപ്രദേശിലെ ലഖിമ്പുർ ഖേരി കനത്ത സുരക്ഷാ വലയത്തിൽ. സംഭവ സ്ഥലത്തേക്ക് തിരിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് തടഞ്ഞു. ഇതോടെ, പ്രിയങ്ക ഗാന്ധി കാൽനടയായി മുന്നോട്ടുനീങ്ങി. ലഖിമ്പുർ ഖേരിയിലെ വിവിധ മേഖലകളിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചെന്നാണ് റിപ്പോർട്ടുകൾ. കർഷക മരണങ്ങളെ അപലപിച്ച സംയുക്ത കിസാൻ മോർച്ച, ഇന്ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ രാജ്യത്തെ എല്ലാ ജില്ലാ കലക്ടറേറ്റുകളും ഉപരോധിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. […]
പ്രിയങ്ക ഗാന്ധി അറസ്റ്റിൽ
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറസ്റ്റിൽ. കേന്ദ്രമന്ത്രിയുടെ മകൻ സന്ദർശിച്ച വാഹനം ഇടിച്ചുകയറി നാല് കർഷകർ അടക്കം എട്ട് പേർ മരിച്ച ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സന്ദർശിക്കാൻ പ്രിയങ്ക എത്തിയിരുന്നു. യുപി പൊലീസ് ഇതുവരെ ഈ അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല. (priyanka gandhi arrested uttar) അർധരാത്രിയിൽ ലഖിംപൂർ ഖേരിയിലേക്ക് തിരിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് പ്രിയങ്ക കാൽനടയായി മുന്നോട്ടുനീങ്ങുകയായിരുന്നു. നൂറ് കണക്കിന് പ്രവർത്തകരും പ്രിയങ്കയ്ക്കൊപ്പം നടന്നു. പിന്നീട് വാഹനത്തിൽ പോകാൻ […]
എഡിജിപിയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ച് തട്ടിപ്പ്; യുപി സ്വദേശികളായ പ്രതികൾ പിടിയിൽ
എഡിജിപി വിജയ് സാഖറെയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ച് തട്ടിപ്പ് നടത്തിയവർ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശികളായ മുഷ്താഖ് ഖാൻ (32), നിസാർ (22) എന്നിവരെയാണ് മഥുര പൊലീസിൻ്റെ സഹായത്തോടെ കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടിയത്. മഥുര ചൗക്കി ബംഗാറിലെ മാക് പബ്ലിക് സ്‌കൂൾ പ്രിൻസിപ്പലും ഉടമയും പൊതുമേഖലാ ബാങ്കിന്റെ ബാങ്ക് മിത്ര ജീവനക്കാരനുമാണ് മുഷ്താഖ് ഖാൻ. ( cyber fraud 2 arrested ) ഉത്തർപ്രദേശിൽ 11 ദിവസം തങ്ങി തട്ടിപ്പുകാരെ നിരീക്ഷിച്ചതിനു ശേഷമാണ് […]
മാലിന്യ ട്രക്കിലേക്ക് മൃതദേഹം തള്ളുന്ന യുപി പൊലീസ്; വീഡിയോ
ഈ കോവിഡ് കാലത്ത് ക്രൂരമായ, ഞെട്ടിക്കുന്ന പല സംഭവങ്ങള്‍ക്കും നമ്മളില്‍ പലരും സാക്ഷിയായിട്ടുണ്ട്. അല്ലെങ്കില്‍ അത്തരം സംഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്. മൃതദേഹങ്ങളോട് പോലും മാന്യത കാണിക്കാതെ പെരുമാറുന്നവര്‍. അത്തരമൊരു വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍മീഡിയയെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അന്‍പത് വയസുകാരന്‍റെ മൃതദേഹം യാതൊരു ദാക്ഷിണ്യവുമില്ലാതെ മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന ട്രക്കിലേക്ക് തള്ളുന്ന യുപി പൊലീസിനെയാണ് വീഡിയോയില്‍ കാണുന്നത്. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. ഡല്‍ഹിയില്‍ ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന അന്‍പതുകാരന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്വന്തം ഗ്രാമത്തിലെത്തിയത്. […]
കോവിഡ് ഭീതിക്കിടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: യു.പിയില്‍ അധ്യാപകരുടെ കൂട്ടമരണമെന്ന് സംഘടനകള്‍
തെരഞ്ഞെടുപ്പ് ചുമതലയെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ച അധ്യാപകരുടെ എണ്ണം ആയിരം കവിഞ്ഞതായി അധ്യാപക സംഘടനകള്‍. കോവിഡ് പശ്ചാതലത്തില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ചുമതല നിര്‍വഹിച്ചതോടെ, കോവിഡ് ബാധിച്ച് മരിച്ച അധ്യാപകരുടെ എണ്ണം 706 ല്‍ നിന്നും 1,621 ആയി ഉയര്‍ന്നതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ സംഘടന പറഞ്ഞു. പ്രാഥമിക് ശിക്ഷക് സംഘ് എന്ന സംഘടനയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. മരണപ്പെട്ട അധ്യാപകരുടെയും മറ്റു സ്റ്റാഫുകളുടെയും വിവരങ്ങള്‍ ഉള്‍പ്പടെയാണ് സംഘം മുഖ്യമന്ത്രിക്ക് കത്തയച്ചത്. തെരഞ്ഞെടുപ്പ് […]
പ്രേമം നിരസിച്ചത് കൊലക്ക് കാരണം; ഉന്നാവ കൊലപാതകത്തില്‍ പൊലീസ്
ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ദലിത് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. കൊലപാതകത്തിന് കാരണം പ്രേമം നിരസിച്ചതിനെ തുടര്‍ന്നെന്ന് പൊലീസ് പറഞ്ഞു. വെള്ളത്തില്‍ കീടനാശിനി നല്‍കിയായിരുന്നു കൊലപാതകമെന്നും പൊലീസ് പറഞ്ഞു. പ്രഥമദൃഷ്ടാ പെണ്‍കുട്ടികളുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയെന്ന് നേരത്തേ ഉന്നാവ് പോലീസ് വ്യക്തമാക്കിയിരുന്നു. കേസില്‍ വഴിത്തിരിവാകുന്ന വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും ലക്‌നൗ ഡിജിപി പറഞ്ഞു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനപ്രതി വിനയും പ്രായപൂര്‍ത്തിയാകാത്ത കൂട്ടുപ്രതിയുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു […]
വാഹന പരിശോധനയുടെ മറവില്‍ സ്വര്‍ണ മോഷണം; യു.പിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
ഉത്തര്‍ പ്രദേശില്‍ വാഹനപരിശോധനയുടെ പേരില്‍ സ്വർണ കവർച്ച നടത്തിയ നാല് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ഉത്തർപ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം. ജ്വല്ലറി ഉടമയെക്കുറിച്ചുള്ള വിവരങ്ങൾ ഇവര്‍ക്ക് കൈമാറിയ രണ്ടു പേരെയും അറസ്റ്റ് ചെയ്തു. സബ് ഇൻസ്പെക്ടർ ധർമേന്ദ്ര യാദവും മൂന്ന് കോൺസ്റ്റബിളുമാരുമാണ് അറസ്റ്റിലായത്. ജ്വല്ലറി ഉടമയും സഹായിയും ഗോരഖ്പൂരിൽ നിന്നും ലക്നോവിലേക്ക് ബസിൽ വരുകയായിരുന്നു. ഇതിനിടെ വാഹന പരിശോധനക്കെന്ന് പറഞ്ഞ് ഇവർ വാഹനം തടഞ്ഞു. ജ്വല്ലറി ഉടമയോടും സഹായിയോടും പരിശോധനക്കായി വാഹനത്തിൽ നിന്നുമിറങ്ങാൻ ആവശ്യപ്പെട്ടു. അതിനുശേഷം ഇവരെ ആരുമില്ലാത്ത […]