Kerala

ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി; വിധിപ്രഖ്യാപനം 13ന്

കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി. മറ്റന്നാള്‍ പ്രതിക്ക് ശിക്ഷവിധിക്കും. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് വിധി പറഞ്ഞത്. ഐപിസി 302, 307, 328, 201 വകുപ്പുകളാണ് പ്രതിക്കുമേല്‍ ചുമത്തിയത്. 12.45നാണ് കോടതി നടപടികള്‍ ആരംഭിച്ചത്. ഉത്രയുടെ അച്ഛന്‍ വിജയസേനനും സഹോദരന്‍ വിഷുവും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. ഉത്രയുടെ അമ്മ വീട്ടിലിരുന്നാണ് വിധി പ്രസ്താവം കേട്ടത്. പ്രതി അറസ്റ്റിലായ 82ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കനത്ത സുരക്ഷാവലയത്തിലാണ് […]

Kerala

ഉത്രയെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനും സൂരജ് ലക്ഷ്യമിട്ടിരുന്നതായി സൂചന

വലിയ തുകക്ക് ഉത്രയുടെ പേരിൽ സൂരജ്‌ ഇൻഷുറൻസ് പോളിസി എടുത്തിരുന്നു. ഉത്രയെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനും സൂരജ് ലക്ഷ്യമിട്ടിരുന്നതായി സൂചന. വലിയ തുകക്ക് ഉത്രയുടെ പേരിൽ സൂരജ്‌ ഇൻഷുറൻസ് പോളിസി എടുത്തിരുന്നു. ഇതിന്റെ രേഖകൾ അന്വേഷണ സംഘം പരിശോധിക്കും. ഉത്രയുടെ പേരില്‍ എടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ നോമിനി സൂരജായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് പോളിസി എടുത്തത്. ഉത്രയുടെ സ്വര്‍ണം നേരത്തെ ലോക്കറില്‍ നിന്ന് സൂരജ് പുറത്തെടുത്തിരുന്നു. ഇത് എന്ത് ചെയ്തെന്ന് അറിയില്ലെന്ന് ഉത്രയുടെ മാതാപിതാക്കള്‍ പറയുകയുണ്ടായി. […]

Kerala

സൂരജിന്റെ കുടുംബത്തിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാന്‍ നിര്‍ദ്ദേശം

വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ പത്തനംതിട്ട എസ്പിക്ക് നിർദേശം നൽകി കൊല്ലം അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെ കുടുംബത്തിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാന്‍ നിര്‍ദ്ദേശം. വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ പത്തനംതിട്ട എസ്പിക്ക് നിർദേശം നൽകി. സൂരജിന്റെ മാതാപിതാക്കൾ,സഹോദരി എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നാണാവശ്യം. ഉത്രയ്ക്ക് സൂരജിന്റെ കുടുംബത്തില്‍ നിന്നും ഗാര്‍ഹിക പീഡനം ഉണ്ടായിട്ടുണ്ടെന്ന ആരോപണം ഉത്രയുടെ ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. സ്ത്രീധനം തിരികെ നല്കാതിരിക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന വിവരവും പുറത്ത് വരുന്ന സാഹചര്യത്തിലാണ് സൂരജിന്റെ […]