India

ഉത്തർപ്രദേശിൽ ഒന്നര വയസ്സുള്ള പെൺകുഞ്ഞിനെ പീഡനത്തിനിരയാക്കി

ഉത്തർപ്രദേശിൽ ഒന്നര വയസ്സുള്ള പെൺകുഞ്ഞിനെ പീഡനത്തിനിരയാക്കി. സംഭവത്തിൽ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മരേഹ്റയിലാണ് സംഭവം. കേസ് രജിസ്റ്റർ ചെയ്തതായും, പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ഇറ്റാഹ് എഎസ്പി ധനഞ്ജയ് സിംഗ് കുശ്വാഹ അറിയിച്ചു.

National

രാമക്ഷേത്ര ട്രസ്റ്റിലേക്ക് സംഭാവന ലഭിച്ചത് 15000 വണ്ടി ചെക്ക്; മൂല്യം 22 കോടി

രാജ്യത്തുടനീളമുള്ള ഭക്തർ രാമക്ഷേത്ര ട്രസ്റ്റിന് സംഭാവന നൽകിയ 22 കോടിയിലധികം രൂപയുടെ 15,000 ബാങ്ക് ചെക്കുകൾ ബൗൺസ് ആയി. വണ്ടിച്ചെക്കുകൾ അത് നൽകിയവർക്ക് തിരികെ നൽകാനാണ് ട്രസ്റ്റ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം വിശ്വഹിന്ദു പരിഷത്ത് പുറത്തുവിട്ട ഓഡിറ്റ് റിപ്പോർട്ട് പ്രകാരം രാമക്ഷേത്രം നിർമിക്കുന്നതിനായി ട്രസ്റ്റിന് ഇതുവരെ 3400 കോടി രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ട്. സംഭാവന നൽകിയവരുടെ വിശദ വിവരങ്ങളും ട്രസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്. 127 പേർ 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ സംഭാവന നൽകി. […]

National

പുതിയ കേസുകൾ കുറയുന്നു, യുപിയിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

ഉത്തർപ്രദേശിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. പുതിയ കേസുകൾ കുറയുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ എല്ലാ നിയന്ത്രണങ്ങളും നീക്കാൻ യുപി സർക്കാർ തീരുമാനിച്ചത്. ഹോളി ആഘോഷത്തിന് തൊട്ടുമുമ്പുള്ള തീരുമാനം ജനങ്ങൾക്ക് ഏറെ ആശ്വാസമാകും. അതേസമയം മാസ്ക് ധാരണം തുടരണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. സംസ്ഥാനത്ത് അടച്ചിട്ടിരുന്ന നീന്തൽക്കുളങ്ങൾ, വാട്ടർ പാർക്കുകൾ എന്നിവ വീണ്ടും തുറക്കും. അങ്കണവാടി കേന്ദ്രങ്ങൾക്കും തുറന്ന് പ്രവർത്തിക്കാം. വിവാഹ ചടങ്ങുകളുടെ കാര്യത്തിലും സർക്കാർ വലിയ പ്രഖ്യാപനമാണ് നടത്തിയത്. അടച്ചിട്ടതോ തുറന്നതോ ആയ സ്ഥലങ്ങളിൽ പൂർണ്ണ ശേഷിയോടെ […]

India Uncategorized

ലഖിംപൂർ ഖേരി; ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകം സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ അന്വേഷണ മേൽനോട്ടത്തിന് വിരമിച്ച ജഡ്ജിയെ നിയമിക്കുമെന്നതടക്കമുള്ള കാര്യങ്ങളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് യുപി സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ചിഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹർജി ഇന്നത്തേക്ക് മാറ്റിയത്. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധ സമരം നടത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ […]

India

കർഷക കൊലപാതകം; അന്വേഷണ പുരോഗതി റിപ്പോർട്ടിൽ അതൃപ്തി അറിയിച്ച് സുപ്രീംകോടതി

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ഉണ്ടായ കർഷക കൊലപാതകത്തിൽ സർക്കാരിനെതിരെ സുപ്രീംകോടതി. കേസിൽ യു.പി സർക്കാർ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ കോടതി അതൃപ്തി അറിയിച്ചു. റിപ്പോർട്ടിൽ പുതുതായി ഒന്നുമില്ലെന്ന് ചീഫ് ജസ്റ്റിസ് വിമർശിച്ചു. 10 ദിവസം സമയം നൽകിയിട്ടും റിപ്പോർട്ടിൽ പുരോഗതിയില്ല. ഒരു പ്രതിയുടെ ഫോൺ ഒഴികെ മറ്റ് പ്രതികളുടെ ഫോൺ എന്തുകൊണ്ട് പിടിച്ചെടുത്തില്ലെന്ന് കോടതി ചോദിച്ചു. ഫോറൻസിക് റിപ്പോർട്ട് വേഗത്തിലാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പൊലീസ് അത് പാലിച്ചില്ലെന്നും കോടതി പറഞ്ഞു. കേസിൽ കുറ്റപത്രം […]

India National

13 നഗരങ്ങളിൽ പടക്കം വിൽക്കാനും ഉപയോഗിക്കാനും വിലക്കേർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ

ദീപാവലിക്ക് മുന്നോടിയായി പടക്കം വിൽക്കാനും ഉപയോഗിക്കാനും 13 നഗരത്തിൽ വിലക്കേർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. നവംബർ 9 അർധരാത്രി മുതൽ നവംബർ 30 അർധരാത്രി വരെയാണ് വിലക്ക്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദ്ദേശമനുസരിച്ചാണ് ഉത്തരവ്. എന്നാൽ, അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ട ജില്ലകളിൽ മാത്രം പടക്കം വിൽക്കാൻ അനുവാദമുണ്ട്. മുസാഫിർ നഗർ, ആഗ്ര, വരാണസി, മീററ്റ്, ഹാപൂർ, ഗാസിയബാദ്, കാൺപൂർ, ലഖ്‌നൗ, മൊറാദാബാദ്, നോയിഡ, ഗ്രേറ്റർ നോയിഡ, ബാഗ്പത്, ബുലന്ദ്ഷഹർ എന്നീ നഗരങ്ങളിലാണ് നിരോധനം. ഉത്തരവ് പിന്നീട് അവലോകനം […]

India National

സിദ്ദിഖ് കാപ്പനെതിരെ കലാപ ശ്രമത്തിന് വീണ്ടും കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്

ഹത്‌റാസിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്ത് ഉത്തർപ്രദേശ് പൊലീസ്. ഹത്‌റാസിൽ കലാപശ്രമത്തിന് രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് കാപ്പനെയും ഒപ്പം അറസ്റ്റിലായ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും പ്രതിചേർത്തത്. മഥുരയിൽ രജിസ്റ്റർ ചെയ്ത കേസിന് പുറമേയാണിത്. ഈ മാസം അഞ്ചിനാണ് സിദ്ദിഖ് കാപ്പൻ അറസ്റ്റിലായത്. എന്നാൽ, യുപി പൊലീസ് നാലാം തീയതി രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് അടക്കം മൂന്നുപേരെ പ്രതിയാക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 14 ദിവസത്തെ […]

India National

‘ ശ്രീകൃഷ്ണ ജന്മഭൂമി ‘ ഉടമസ്ഥാവകാശം; അപ്പീല്‍ ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചു

ഉത്തര്‍പ്രദേശില്‍ ശ്രീകൃഷ്ണ ജന്മഭൂമി ഭൂമിയുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ മഥുര സിവില്‍ ജഡ്ജിയുടെ ഉത്തരവിന് എതിരായ അപ്പീല്‍ ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചു. ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലത്താണ് പള്ളി പണിതതെന്ന അവകാശപ്പെട്ടാണ് ലഖ്നൗ നിവാസിയായ രഞ്ജന അഗ്‌നിഹോത്രി ഉള്‍പ്പെടെ അഞ്ച് പേര്‍ തിങ്കളാഴ്ച അപ്പീല്‍ സമര്‍പ്പിച്ചത്. ഉത്തര്‍പ്രദേശ് സുന്നി വഖഫ്ബോര്‍ഡ്, ഈദ്ഗാഹ് മസ്ജിദ് ട്രസ്റ്റ്, ശ്രീകൃഷ്ണ ജന്‍മസ്ഥാന്‍ ട്രസ്റ്റ്, ശ്രീകൃഷ്ണ ജന്‍മഭൂമി സേവാസംഘ് തുടങ്ങിയ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ജില്ലാ കോടതി നിര്‍ദേശിച്ചു. തിങ്കളാഴ്ച […]