World

അമേരിക്കയില്‍ ഇന്ന് തെരഞ്ഞെടുപ്പ്: അഭിപ്രായ സർവെകൾ ബൈഡന് അനുകൂലം, ഭരണത്തുടർച്ച തേടി ട്രംപ്

അമേരിക്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന്. ഡോണള്‍ഡ് ട്രംപിനെ തോല്‍പ്പിച്ച് ജോ ബൈഡന്‍ അധികാരം പിടിക്കുമെന്ന് അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുമ്പോഴും കനത്ത പോരാട്ടമാണ് ഇരുസ്ഥാനാര്‍ഥികളും തമ്മില്‍ നടക്കുന്നത്. മാസങ്ങള്‍ നീണ്ട സങ്കീര്‍ണമായ തെരഞ്ഞെടുപ്പ് പ്രക്രിയ. റിപബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റ് പാര്‍ട്ടിയും ആഭ്യന്തരമായി നടത്തിയ തെരഞ്ഞെടുപ്പ് നടപടികള്‍. ഒടുവില്‍ ട്രംപും ബൈഡനുമെന്ന രണ്ട് സ്ഥാനാര്‍ഥികള്‍. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഇത്ര വീറും വാശിയുമുള്ള തെരഞ്ഞെടുപ്പ് രംഗം മുന്‍പുണ്ടായിട്ടില്ല. ഡോണള്‍ഡ് ട്രംപെന്ന പ്രസിഡന്റ് ഇനി ഒരിക്കല്‍ കൂടി അധികാരത്തിലേറിയാല്‍ അത് രാജ്യത്തിന്റെ […]

International

വോട്ടെടുപ്പിന് ഇനി 8 ദിവസം കൂടി

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നേരത്തെ വോട്ട് ചെയ്യുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. യഥാര്‍ഥ വോട്ടെടുപ്പ് ദിവസത്തിന് 8 ദിവസം കൂടി അവശേഷിക്കേ 6 കോടിയോളം പേര്‍ ഇതിനകം വോട്ടു ചെയ്തു കഴിഞ്ഞു. വോട്ട് രേഖപ്പെടുത്തിയവരില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഉള്‍പ്പെടും. നവംബര്‍ മൂന്നാണ് അമേരിക്കയില്‍ വോട്ടെടുപ്പ് തിയതി. പക്ഷേ അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും നേരത്തെ വോട്ടു ചെയ്യാനുള്ള നിയമമുണ്ട്. ഓരോ സംസ്ഥാനത്തും നേരത്തെയുള്ള വോട്ടിന് വ്യത്യസ്ത നിബന്ധനകളാണുള്ളത്. തപാല്‍ വോട്ടും സാധാരണ വോട്ടും മിക്ക സംസ്ഥാനങ്ങളും […]