ഭരണഘടനാ ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ്. ഇംപീച്മെന്‍റ് നീക്കത്തില്‍ നിന്ന് ഡെമോക്രാറ്റുകള്‍ പിന്മാറണം. ഭരണ കൈമാറ്റത്തില്‍ ശ്രദ്ധ ചെലുത്തും. ഇരുപക്ഷത്തിന്‍റെയും സമ്മർദത്തിന് വഴങ്ങില്ല. പെന്‍സ് പറഞ്ഞു. കഴിഞ്ഞയാഴ്ച കാപിറ്റോളിലുണ്ടായ ആക്രമണത്തിന് ശേഷം രാജ്യം തിരിച്ചുവരേണ്ട സമയമാണിതെന്നും ഹൌസ് സ്പീക്കർ നാൻസി പെലോസിക്ക് പെന്‍സ് അയച്ച കത്തിൽ എഴുതി. ഈ സമയത്ത് കൂടുതൽ ധ്രുവീകരണം ഉണ്ടാക്കുന്നതും പ്രക്ഷോഭ സാധ്യതയുള്ളതുമായ കാര്യങ്ങള്‍ ഒഴിവാക്കാന്‍ കോൺഗ്രസ് അംഗങ്ങളോട് ആവശ്യപ്പെടുകയാണെന്നും പെൻസ് പറഞ്ഞു.
Tag: US Election 2020
‘കമ്യൂണിസ്റ്റ് കമല’, സ്ക്വാഡ്, സ്റ്റേയ്സി എബ്രാംസ്.. ട്രംപിന്‍റെ സ്ത്രീവിരുദ്ധതയെ, വംശവെറിയെ പൊരുതി തോല്‍പിച്ചവര്‍
അമേരിക്കയിലെ സ്ത്രീകളുടെ അവകാശ പോരാട്ട ചരിത്രത്തിലെ ഒരു സുപ്രധാന സംഭവത്തിന് 100 വയസ്സ് തികഞ്ഞ വര്‍ഷമാണിത്- സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചതിന്‍റെ നൂറാം വാര്‍ഷികം. 100 വര്‍ഷങ്ങള്‍ക്കിപ്പുറം അമേരിക്ക ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണായക ശക്തിയായി സ്ത്രീവോട്ടുകള്‍ മാറി. 1980 മുതല്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് ഇവിടെ വോട്ട് ചെയ്യുന്നത്. ആദ്യ വനിതാ വൈസ് പ്രസിഡന്‍റായി കമല ഹാരിസ് വൈറ്റ് ഹൗസിലെത്തുമ്പോള്‍, അലക്സാന്‍ഡ്രിയ ഒകേഷ്യാ കോര്‍ട്ടെസും ഇല്‍ഹാനും അയന്നയും റാഷിദയും വീണ്ടും പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍, ജോര്‍ജിയയില്‍ ബൈഡന് അട്ടിമറി […]