Technology

ലോണ്‍ കിട്ടുമോ? സിബില്‍ സ്‌കോര്‍ ഇനി ഗൂഗിള്‍ പേയില്‍ അറിയാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള യുപിഐ പേയ്‌മെന്റ് പ്ലാറ്റ് ഫോമാണ് ഗൂഗിള്‍ പേ. ഇടയ്ക്ക് പേയ്‌മെന്റ് തടസം നേരിടുന്നത് ഗൂഗിള്‍ പേ വിമര്‍ശനം നേരിടുന്നുണ്ടെങ്കിലും നിരവധി ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ പേയിലുണ്ട്. ഇപ്പോഴിതാ ഉപയോക്താക്കള്‍ക്ക് ഏറ്റവും പ്രയോജനകരമായ ഫീച്ചര്‍ ഗൂഗിള്‍ പേ അവതരിപ്പിച്ചിരിക്കുകയാണ്. ഉപയോക്താക്കള്‍ സിബില്‍ സ്‌കോര്‍ എളുപ്പത്തില്‍ പരിശോധിക്കാനുള്ള ഫീച്ചറാണ് ഗൂഗിള്‍ പേയില്‍ എത്തിച്ചിരിക്കുന്നത്. വായ്പ തിരിച്ചടയ്ക്കാനുള്ള ഉപയോക്താക്കളുടെ ശേഷിയെ വായ്പനല്‍കുന്നവര്‍ വിലയിരുത്തുന്നത് നിങ്ങളുടെ സിബില്‍ സ്‌കോര്‍ അടിസ്ഥാനമാക്കിയാണ്. അതിനാല്‍ തന്നെ ഇത് അറിയുകയെന്നത് ഏറെ […]

Business

യുപിഐ വഴി പണമിടപാട് നടത്തുന്നവരാണോ ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

നാഷ്ണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ യുപിഐ വഴി പണമിടപാട് നടത്തുന്നത് ലക്ഷക്കണക്കിന് ഉപയോക്താക്കളാണ്. യുപിഐ ഇടപാടുകളുടെ 78% ഇടപാടുകളും 500 രൂപയിൽ താഴെയുള്ളവയാണ്. കഴിഞ്ഞ വർഷം നടന്ന 868 കോടി രൂപയുടെ ഇടപാടുകളിൽ 687 കോടി രൂപയുടെ ഇടപാടുകളും 500 രൂപയ്ക്ക് താഴെയുള്ളവയായിരുന്നു. അതായത് സാധാരണക്കാരാണ് യുപിഐ ഉപയോഗിക്കുന്നവരിൽ കൂടുതലും. യുപിഐ വഴി പണമയക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. പണം വാങ്ങുന്ന സമയത്ത് നിങ്ങളുടെ യുപിഐ ഐഡിയിലേക്ക് തന്നെയാണ് […]

Kerala

ശബരിമലയിൽ ഭക്തർക്ക് ഓൺലൈനായും കാണിക്ക സമർപ്പിക്കാം

തീർത്ഥാടകർക്കു ഇത്തവണയും ശബരിമലയിൽ ഇ- കാണിക്ക അർപ്പിക്കാം. ഭീം യുപിഐ ഇന്റര്‍ഫേസ്ഉപയോഗിപ്പെടുത്തിയാണ് ഭക്തര്‍ക്ക് ഇ-കാണിക്ക സര്‍പ്പിക്കാനുള്ള സൗകര്യം ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ശബരിമലയിലും ഇ-കാണിക്ക സജ്ജമാക്കിയത്. സന്നിധാനത്ത് രണ്ട് ഇടങ്ങളിലാണ് ഇ- കാണിക്ക സൗകര്യമുള്ളത്. പ്രത്യേകം സജ്ജിച്ചിരിട്ടുള്ള കാണിക്ക വഞ്ചിയിൽ നൽകിയിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്ത് കാണിക്ക സമർപ്പിക്കാവുന്നതാണ്.ഇതിനോടൊകം തന്നെ നിരവധി ഭക്തരാണ് ഇ- കാണിക്ക മുഖേന കാണിക്കാ സമർപ്പണം ഉപയോഗപ്പെടുത്തുന്നത്. ഇ- കാണിക്ക വഴി ഭക്തര്‍ സമര്‍പ്പിക്കുന്ന […]