India National

യു.പി സജ്ജം, യോഗി ആദിത്യനാഥ് :-മൃതദേഹങ്ങള്‍ ഗംഗയില്‍ വലിച്ചെറിയരുത്- യുപിയോടു കേന്ദ്രം

ഉത്തര്‍ പ്രദേശിലെ കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോവിഡ് മൂന്നാം തരംഗം ഉണ്ടാവുകയാണെങ്കില്‍ അത് നേരിടാനും യു.പി തയ്യാറാണെന്ന് യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. “ഗ്രാമീണ മേഖലയില്‍ കോവിഡ് വ്യാപനം ഉണ്ടോ എന്ന് പരിശോധിക്കാന്‍ സംഘത്തെ അയച്ചിട്ടുണ്ട്. കൂടുതല്‍ ടെസ്റ്റ് കിറ്റുകളും മരുന്ന് കിറ്റുകളും ഗ്രാമങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഞങ്ങള്‍ ഒന്നും മറച്ചുവെയ്ക്കുന്നില്ല. എല്ലാം സുതാര്യമാണ്. പരിശോധനാ വിവരങ്ങളും രോഗമുക്തിയും മരണവും സര്‍ക്കാരിന്‍റെ കോവിഡ് പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്”- യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ജനസംഖ്യ […]

India

അധികൃതരുടെ മോശം പെരുമാറ്റം; കോവിഡ് പ്രതിസന്ധിക്കിടെ യുപിയില്‍ 16 ഡോക്ടര്‍മാര്‍ രാജിവച്ചു

കോവിഡ് പോരാട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പങ്കിനെക്കുറിച്ച് പ്രത്യേകം പറയേണ്ട ആവശ്യമില്ല. രാവും പകലും ഒരു ലീവ് പോലുമില്ലാതെ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും നഴ്സുമാരുമാണ് നമുക്ക് ചുറ്റിലുമുള്ളത്. കോവിഡ് പ്രതിസന്ധിക്കിടയിലും ആശുപത്രി അധികൃതരുടെ മോശം പെരുമാറ്റം ജോലി രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഡോക്ടര്‍മാര്‍. ഉന്നാവോ ജില്ലയിലെ പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ ചുമതലയുള്ള 16 മുതിർന്ന ഡോക്ടർമാരാണ് ബുധനാഴ്ച വൈകുന്നേരം രാജിവച്ചത്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളുടെ ചുമതലയുള്ള 11 ഡോക്ടർമാരും ജില്ലയിലുടനീളമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ചുമതലയുള്ള അഞ്ച് ഡോക്ടർമാരും […]

India

മധ്യപ്രദേശിലും നദിയില്‍ നിന്ന് മൃതശരീരങ്ങള്‍ കണ്ടെടുത്തു

രണ്ടാം കോവിഡ് തരം​ഗം രൂക്ഷമായതിനിടെ ദുരന്ത ചിത്രം വീണ്ടും. ഉത്തര്‍പ്രദേശിനും ബിഹാറിനും പിന്നാലെ, മധ്യപ്രദേശിലും നദിയിൽ ശവശരീരങ്ങൾ പൊങ്ങി. നേരത്തെ യു.പിയിലെയും ബിഹാറിലെയും ഗംഗാ തീരങ്ങളില്‍ തുടർച്ചയായ ദിവസങ്ങളിൽ മൃതശരീരങ്ങൾ പൊങ്ങിയത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. നാല് മുതൽ അഞ്ച് വരെ മൃതദേഹങ്ങൾ നദിയിൽ കാണപ്പെട്ടുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മധ്യപ്രദേശിൽ കാണപ്പെട്ട മൃതദേഹങ്ങൾ കോവിഡ് ബാധിച്ച് മരിച്ചവരുടേതല്ലെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ തുടർച്ചയായ ദിവസങ്ങളിൽ ഉത്തർപ്രദേശിലെയും ബിഹാറിലെയും ​ഗം​ഗാ നദിക്കരയിൽ […]

Kerala

‘എന്‍റെ ഭാര്യയ്ക്ക് ചികിത്സ കിട്ടാന്‍ അലഞ്ഞു, അപ്പോള്‍ സാധാരണക്കാരുടെ കാര്യം എന്താകും?’ യു.പിയിലെ ബിജെപി എംഎല്‍എ

“ഒരു എംഎൽഎ ആയിട്ട് പോലും കോവിഡ് ബാധിച്ച എന്‍റെ ഭാര്യയ്ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ കഴിയുന്നില്ല. അപ്പോൾ സാധാരണക്കാരുടെ കാര്യം എന്താകും?” പറയുന്നത് ഉത്തര്‍പ്രദേശ് ഭരിക്കുന്ന പാര്‍ട്ടിയുടെ എംഎല്‍എ തന്നെ. ഫിറോസാബാദിലെ ജസ്റാനയിൽ നിന്നുള്ള ബിജെപി എംഎൽഎ രാംഗോപാൽ ലോധിയാണ് ഭാര്യയ്ക്ക് ആശുപത്രി കിടക്ക കിട്ടാൻ വേണ്ടി മണിക്കൂറുകളോളം അലഞ്ഞത്. കോവിഡ് ബാധിച്ചപ്പോള്‍ ഫിറോസാബാദിലെ ആശുപത്രിയിലായിരുന്നു എംഎൽഎയുടെ ഭാര്യ സന്ധ്യ ലോധി. പിന്നീട് ആഗ്രയിലെ കോവിഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ സമയത്ത് എംഎൽഎ കോവിഡ് ബാധിതനായി മറ്റൊരു […]

India National

ഹിന്ദുത്വ കോട്ടകൾ ഉലഞ്ഞു, ഞെട്ടൽ വിട്ടുമാറാതെ ബിജെപി

ലഖ്‌നൗ: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അയോധ്യ, വാരാണസി, മഥുര തുടങ്ങിയ ഹിന്ദുത്വ ശക്തികേന്ദ്രങ്ങളിൽ നേരിട്ട തിരിച്ചടി വിശ്വസിക്കാനാകാതെ ബിജെപി. തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന അയോധ്യയിലെ രാമക്ഷേത്ര നിർമാണം ആരംഭിച്ച ഘട്ടത്തിലാണ് ബിജെപിക്ക് പ്രദേശത്ത് വൻ തോൽവി നേരിടുന്നത്. അയോധ്യയിലെ 40 ജില്ലാ പഞ്ചായത്ത് വാർഡുകളിൽ എട്ടെണ്ണത്തിൽ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സമാജ്‌വാദി പാർട്ടിയാണ് അയോധ്യയിൽ നേട്ടമുണ്ടാക്കിയത്. 24 സീറ്റാണ് എസ്പി നേടിയത്. ബിഎസ്പി നാലു സീറ്റും സ്വതന്ത്രർ ആറു സീറ്റും സ്വന്തമാക്കി. […]

India National

പറ്റുന്നില്ലങ്കില്‍ തുറന്ന് പറയു’: ഡല്‍ഹിക്കും യു.പിക്കും കോടതി വിമര്‍ശനം

കോവിഡ് പ്രതിരോധത്തിൽ വീഴ്ച്ചയുണ്ടായ സാഹചര്യത്തിൽ ഡൽഹി, ഉത്തർപ്രദേശ് സർക്കാരുകൾക്ക് ഹൈക്കോടതികളുടെ വിമർശനം. നിങ്ങളെകൊണ്ട് ആകുന്നില്ലെങ്കിൽ കാര്യങ്ങള്‍ കേന്ദ്രത്തെ ഏൽപ്പിക്കൂ എന്ന് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. സംഭവിച്ചിടത്തോളം മതി. ഇനിയും ജനങ്ങള്‍ മരിച്ച് വീഴുന്നത് അനുവദിക്കാനാവില്ല. നിങ്ങളെ കൊണ്ട് പറ്റുന്നില്ലങ്കിൽ പറയൂ, കേന്ദ്രത്തോട് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ആവശ്യപ്പെടാമെന്ന് ജസ്റ്റിസ് വിപിൻ സാംഖി, രേഖ പല്ലി എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു. കൊവിഡ് നേരിടുന്നതിൽ ഉത്തർപ്രദേശ് സർക്കാറിനെ അലഹബാദ് ഹൈക്കോടതിയും വിമർശിച്ചു. രോ​ഗം വേണ്ടവിധം പ്രതിരോധിക്കുന്നതിൽ സർക്കാർ അലംഭാവം കാണിച്ചുവെന്ന് […]

India National

ഓക്സിജന്‍ ലഭിക്കാതെ യു.പിയില്‍ ഏഴ് രോഗികള്‍ കൂടി മരിച്ചു

ഉത്തർപ്രദേശിലെ മീററ്റിൽ രണ്ടിടങ്ങളിലായി മരിച്ച ഏഴ് കോവിഡ് രോ​ഗികള‍ുടെ മരണ കാരണം ഓക്സിജന്‍ ലഭിക്കാത്തത് മൂലമെന്ന് ഡോക്ടർമാർ. ഉത്തർപ്രദേശിലെ മീററ്റിലാണ് ഏഴ് രോ​ഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചത്. എന്നാൽ സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം ഇല്ലെന്നാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്. മീററ്റ് ആനന്ദ് ആശുപത്രിയിലെ മൂന്ന് പേരും, കെ.എം.സി ആശുപത്രിയിലെ നാല് പേരുമാണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. ആശുപത്രിയിലേക്ക് ദിനംപ്രതി വേണ്ടത് 400 ഓക്സിജൻ സിലിണ്ടറുകളാണ്. എന്നാൽ ലഭിക്കുന്നത് 90 എണ്ണമാണെന്ന് ആനന്ദ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ സുഭാഷ് യാദവിനെ […]

India National

രാഹുലിനേയും പ്രിയങ്കയേയും യു.പി പൊലീസ് അറസ്റ്റ് ചെയ്തു

കൂട്ട ബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച ഹഥ്റാസിസിലേക്ക് തിരിച്ച പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും യു.പി പൊലീസ് തടഞ്ഞു. തുടര്‍ന്ന് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡയില്‍ വച്ചാണ് ഇരുവരുടേയും വാഹനം തടഞ്ഞത്. തുടര്‍‌ന്ന് ഇരുവരും കാല്‍നടയായി ഹഥ്റാസിലേക്ക് തിരിച്ചു. പിന്നീടാണ് ഇവരെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. ഇതിനിടയില്‍ യ . എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങില്ലെന്ന് രാഹുലും പ്രിയങ്കയും പറഞ്ഞു അതിനിടെ കേസിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചെന്നും […]

India National

യു.പിയിൽ സമ്മതമില്ലാതെ വീടുകളില്‍ കാവി നിറം പൂശി, വ്യാപക പ്രതിഷേധം

തി​ങ്ക​ളാ​ഴ്ച പ്ര​യാ​ഗ് രാ​ജി​ലെ ബ​ഹ​ദൂ​ർ​ഗ​ഞ്ച് പ്ര​ദേ​ശ​ത്ത് നി​ന്നും വ്യാ​പാ​രി​യാ​യ ര​വി ഗു​പ്ത സംഭവത്തിന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യി​രു​ന്നു ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് സമ്മതം വാങ്ങാതെ തങ്ങളുടെ വീടുകള്‍ക്ക് കാവിനിറം പൂശിയതിനെതിരേ പരാതിയുമായി വ്യാപാരി രംഗത്ത്. ഒ​രു സം​ഘം ആ​ളു​ക​ളാ​ണ് വീ​ടു​ക​ളി​ല്‍ കാ​വി നി​റം പൂ​ശി​യ​ത്. ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച ത​ന്നെ അ​വ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. യു.പി മ​ന്ത്രി​യാ​യ ന​ന്ദ​ഗോ​പാ​ല്‍ ന​ന്ദി താ​മ​സി​ക്കു​ന്ന​തും ഈ ​പ്ര​ദേ​ശ​ത്താ​ണ്. ഈ ​മേ​ഖ​ല​യി​ൽ വി​ക​സ​ന​പ്ര​വ​ർ​ത്ത​നം […]

India National

വികാസ് ദുബെയെ പൊലീസ് കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലാണെന്ന വിമര്‍ശം ശക്തമാകുന്നു

കുറ്റവാളിയുടെ ഉന്നത ബന്ധങ്ങളും കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങളും മൂടിവെക്കാൻ ശ്രമമെന്ന് പ്രതിപക്ഷം. സിബിഐ അന്വഷണം വേണമെന്ന് ആവിശ്യം. ഗുണ്ടാത്തലവന്‍ വികാസ് ദുബെയെ ഏറ്റുമുട്ടലിലെന്ന പേരിൽ ഉത്തർപ്രദേശ് പൊലീസ് കൊലപ്പെടുത്തുകയായിരുന്നുവെന്ന വിമര്‍ശം വ്യാപകമാകുന്നു. ദുബെയുടെ ഉന്നത ബന്ധങ്ങള്‍ പുറത്തുവരാതിരിക്കാനാണ് കൊലപ്പെടുത്തിയതെന്നാണ് ആരോപണം. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിലും അലഹബാദ് ഹൈകോടതിയിലും ഹരജിയും സമര്‍പ്പിച്ചിട്ടുണ്ട്. സുപ്രീംകോടതി സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് ഇന്നലെ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് യുപിയിലെ കാൺപുരിലേക്ക് കൊണ്ട് വരും വഴിയാണ് വികാസ് ദുബെയെ […]