Kerala

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു; ലോക്ക് ഡൗണ്‍ രീതിയില്‍ മാറ്റം വരുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 7719 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 161 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 68,573 സാമ്പിളുകളാണ് പരിശോധിച്ചത്. കൊവിഡ് ബാധിച്ച് 1,13,217 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. തിരുവനന്തപുരം, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ ടിപിആര്‍ പതിനഞ്ച് ശതമാനത്തിന് താഴെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ രീതിയില്‍ മാറ്റം വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനത്തിന്റെ തീവ്രതയ്ക്ക് അനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണങ്ങള്‍ […]

India National

അണ്‍ലോക്ക് 4; നിയന്ത്രണങ്ങളോടെ പൊതുപരിപാടികള്‍ക്ക് അനുമതി, വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കില്ല

21 മുതല്‍ 100 പേര്‍ക്കുവരെ പങ്കെടുക്കാവുന്ന പൊതുപരിപാടികള്‍ നടത്താനും അനുമതിയുണ്ട്. കായികം, വിനോദം, മതം, രാഷ്ട്രീയം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് 100 പേരുടെ പരിധിയില്‍ അനുമതിയുള്ളത്. അൺലോക്ക് നാലാംഘട്ട മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. സെപ്തംബര്‍ ഏഴ് മുതല്‍ വിവിധ മേഖലകളില്‍ ഇളവുകള്‍ നല്‍കും. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അനുമതി വേണ്ട. സെപ്തംബര്‍ 21 മുതല്‍ പൊതു പരിപാടികള്‍ക്ക് അനുമതി നല്‍കി. സെപ്റ്റംബര്‍ 30 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. ഇൻഡോർ തിയറ്ററുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവ […]

India National

അൺലോക്ക് നാലാംഘട്ടം; മാർഗനിർദേശങ്ങൾ ഇന്ന് പ്രസിദ്ധീകരിച്ചേക്കും

അൺലോക്ക് നാലാംഘട്ട മാർഗ നിർദേശങ്ങൾ കേന്ദ്രസർക്കാർ ഇന്ന് പ്രസിദ്ധീകരിച്ചേക്കും. സെപ്തംബർ ഒന്ന് മുതൽ അൺലോക്ക് നാല് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് മാർഗനിർദേശങ്ങൾ തയ്യാറാക്കിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നൽകുന്ന മുറയ്ക്ക് ഇത് പ്രസിദ്ധീകരിക്കും. മെട്രോ ട്രെയിൻ സർവീസുകളുൾപ്പെടെ അൺലോക്ക് നാലാം ഘട്ടത്തിൽ പുനഃരാരംഭിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുമെന്നാണ് സൂചന. നിരവധി സംസ്ഥാനങ്ങൾ മെട്രോ സർവീസുകൾ പുനഃരാരംഭിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലാകും മെട്രോ സർവീസുകൾ പുനഃസ്ഥാപിക്കുക. കൂടുതൽ ട്രെയിൻ സർവീസുകൾ ഈ ഘട്ടത്തിൽ പുനഃസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എയർകണ്ടീഷൻ ചെയ്ത ബസുകളുൾപ്പെടെ […]

India National

അൺ ലോക്ക് രണ്ടാം ഘട്ടം: ജൂലൈ 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും, രാജ്യാന്തര വിമാന സർവീസും ഇല്ല

അൺ ലോക്ക് രണ്ടാം ഘട്ട മാർഗരേഖയാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. തിയേറ്ററുകള്‍, ജിംനേഷ്യം, ബാറുകള്‍, മെട്രോ, നീന്തല്‍ കുളങ്ങള്‍ തുടങ്ങിയവ അടഞ്ഞുകിടക്കും. പൊതുപരിപാടികള്‍ക്കും വിലക്കുണ്ട്. അൺലോക്ക് രണ്ടാം ഘട്ടത്തിന്‍റെ മാർഗ നിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. അന്താരാഷ്ട്ര വിമാന സർവീസുകൾ, സ്കൂളുകൾ, കോളജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിങ് സെന്‍ററുകൾ തുടങ്ങിയവ ജൂലൈ 31 വരെ പ്രവർത്തിക്കില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകുന്ന വിമാനങ്ങൾക്ക് സർവീസ് നടത്താം. മെട്രോ ട്രെയിൻ സർവീസുകള്‍ ഉണ്ടാവില്ല. സിനിമാ തിയേറ്ററുകൾ, […]