Kerala

കൊവിഡ് വ്യാപനം; സര്‍വകലാശാല പരീക്ഷ നീട്ടിവെക്കണം; ഗവര്‍ണറെ കണ്ട് ശശി തരൂര്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ സര്‍വകലാശാല പരീക്ഷ നടത്തുന്നതിനെതിരെ ശശി തരൂര്‍ എംപി. പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഗവര്‍ണറെ കണ്ടു. അനുഭാവ പൂര്‍വമായ പ്രതികരണമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായതെന്നും മുഖ്യമന്ത്രിയോട് സംസാരിക്കാമെന്നും ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി ശശി തരൂര്‍ അറിയിച്ചു. സംസ്ഥാനത്ത് നാളെ മുതല്‍ ബിരുദ-ബിരുദാനന്തര പരീക്ഷകളാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെ പരീക്ഷ നടത്തുന്നതിനെതിരെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പരീക്ഷ മാറ്റിവെക്കുന്നത് അക്കാദമിക് രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ് സര്‍വകലാശാലകള്‍ […]

Kerala

സംസ്ഥാനത്തെ സർവകലാശാല പരീക്ഷകൾ മാറ്റാൻ നിർദേശം

സംസ്ഥാനത്ത് നടത്താനിരുന്ന സർവകലാശാല പരീക്ഷകൾ മാറ്റാൻ നിർദേശം. ജൂൺ 15 മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവയ്ക്കാൻ ഉന്നത വിദ്യാദ്യാസ മന്ത്രി സർവകലാശാലകൾക്ക് നിർദേശം നൽകി. ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിലാണിത് നടപടി. സംസ്ഥാനത്ത് ഈ മാസം 16 വരെയാണ് ലോക്ക്ഡൗൺ നീട്ടുന്നത്. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും തുടരുമെന്ന് നിർദേശത്തിൽ പറയുന്നു. സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പരിഗണിക്കാനും തീരുമാനമായി.

India National

വാര്‍ഷിക പരീക്ഷ നടത്താതെ ഡിഗ്രി വിദ്യാര്‍ഥികളെ വിജയിപ്പിക്കരുതെന്ന് സുപ്രീം കോടതി

പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി; പരീക്ഷ നീട്ടിവെക്കണമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് യുജിസിയെ സമീപിക്കാം വാര്‍ഷിക പരീക്ഷ നടത്താതെ കോളജ് വിദ്യാര്‍ഥികളെ സംസ്ഥാനങ്ങള്‍ക്ക് വിജയിപ്പിക്കാനാകില്ലെന്ന് സുപ്രീം കോടതി. എന്നാല്‍ പരീക്ഷാ നടത്തിപ്പ് നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് യുജിസിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ഡിഗ്രി അവസാന വര്‍ഷ പരീക്ഷ നിര്‍ബന്ധമാക്കിയ യുജിസി സര്‍ക്കുലര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സുഭാഷ് റെഡ്ഡി, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി. രാജ്യത്തെ എല്ലാ […]