World

ബ്രിട്ടനിൽ മലയാളി വിദ്യാർത്ഥികളോട് വിവേചനം: ഇടപെട്ട് എസ്എഫ്ഐ

ബ്രിട്ടനിലെ ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാർത്ഥികളോട് അധ്യാപകർ വിവേചനം കാട്ടുന്നതായി ആരോപണം. എംഎസ്‌സി അക്കൗണ്ടിങ്‌ ആൻഡ്‌ ഫിനാൻസ്‌ സ്റ്റഡീസ്‌ വിദ്യാർത്ഥികളാണ്‌ ശ്രീലങ്കൻ/മലേഷ്യൻ അധ്യാപകനിൽ നിന്ന്‌ വിവേചനവും വംശീയാധിക്ഷേപവും നേരിട്ടത്. വിദ്യാർത്ഥികളെ അധ്യാപകർ കൂട്ടത്തോടെ പരാജയപ്പെടുത്തുകയാണെന്ന് മലയാളി വിദ്യാർത്ഥിനി. ടാക്സേഷൻ ആൻഡ്‌ ഓഡിറ്റിങ് പഠിപ്പിക്കാനെത്തിയ അധ്യാപകൻ ആദ്യ ദിവസം തന്നെ ഭീഷണിപ്പെടുത്തിയതായി വിദ്യാർത്ഥിനി പറയുന്നു. പണം സമ്പാദിക്കാനാണ് മലയാളികൾ യുകെയിലെത്തുന്നത്. യൂണിവേഴ്‌സിറ്റി പരീക്ഷയിൽ മലയാളി വിദ്യാർത്ഥികളെ മാത്രം തോൽപ്പിക്കുമെന്നുമായിരുന്നു ഭീഷണി. ഫലം വന്നപ്പോൾ 90 ഓളം വിദ്യാർത്ഥികളെ […]

Kerala

മഹാത്മാഗാന്ധി സർവ്വകലാശാല പരീക്ഷകൾ മാറ്റി

മഹാത്മാഗാന്ധി സർവ്വകലാശാല ആഗസ്റ്റ് 11ന്  നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിരിക്കുന്നതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ഇന്നും കേരളത്തിലെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് മുതൽ മലപ്പുറം വരെയും ഇടുക്കി ജില്ലയിലുമാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ കിഴക്കൻ മലയോര മേഖലയിലാകും കൂടുതൽ മഴ ലഭിക്കുക. ഒഡിഷയ്ക്ക് മുകളിൽ നിലനിൽക്കുന്ന തീവ്രന്യൂനമർദവും ഗുജറാത്ത് മുതൽ കേരള തീരം […]

Kerala

കാസർഗോഡ് കേരള കേന്ദ്ര സർവകലാശാല ക്യാമ്പസിൽ രാത്രികാല യാത്രയ്ക്ക് നിരോധനം; പ്രതിഷേധം ശക്തം

കാസർഗോഡ് കേരള കേന്ദ്ര സർവകലാശാല ക്യാമ്പസിൽ രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയ നടപടിക്കെതിരെ പ്രതിഷേധം ശക്തം. രാത്രി പതിനൊന്ന് മണിക്ക് ശേഷം വിദ്യാർത്ഥികൾ ക്യാമ്പസിൽ പ്രവേശിക്കാൻ പാടില്ലെന്നാണ് പുതിയ സർക്കുലർ. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയുള്ള തീരുമാനമാണെന്നാണ് സർവകലാശാല അധികൃതരുടെ വിശദീകരണം. സർവകലാശാല ഹോസ്റ്റലിന് പുറത്തും, ക്യാമ്പസിലുമാണ് വിദ്യാർത്ഥികൾക്ക് രാത്രികാലയാത്ര നിരോധനം ഏർപ്പെടുത്തിയത്. രാത്രി പതിനൊന്ന് മണിക്ക് ശേഷം ക്യാമ്പസിലേക്ക് പ്രവേശിക്കരുതെന്നാണ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയുള്ള തീരുമാനമെന്നാണ് സർവകലാശാല അധികൃതരുടെ വിശദീകരണം. എന്നാൽ പരീക്ഷകൾ […]

Kerala

സർവകലാശാല വിഷയം; അനുനയത്തിന് വഴങ്ങാതെ ഗവർണർ

സർവകലാശാല വിഷയത്തിൽ അനുനയത്തിന് വഴങ്ങാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ധനമന്ത്രിയും ചീഫ് സെക്രട്ടറിയും ഗവർണറെ കണ്ടെങ്കിലും നിലപാടിൽ മാറ്റമില്ല. സർവകലാശാലകളുടെ ചാൻസലർ സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കട്ടെയെന്ന് ഗവർണർ വ്യക്തമാക്കി. സർവകലാശാല വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് പ്രതിപക്ഷം രംഗത്തെത്തി. സർവകലാശാലകളുടെ ചാൻസലർ പദവി മുഖ്യമന്ത്രിയുടെ ഔദാര്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ഗവർണറുടെ കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. അതേസമയം സർവകലാശാലകളിലെ സർക്കാർ […]