India

”പൊള്ളയായ ബജറ്റ്”; കർഷകരേയും ദരിദ്രരേയും അവഗണിച്ചെന്ന് രാഹുൽ ഗാന്ധി

മോദി സർക്കാരിന്റേത് പൊള്ളയായ ബജറ്റാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ശമ്പളക്കാർക്കും മധ്യവർഗത്തിനും ദരിദ്രർക്കും യുവാക്കൾക്കും കർഷകർക്കും ചെറുകിട വ്യവസായികൾക്കും ഒന്നും ബജറ്റിൽ ഒരു ആനുകൂല്യവുമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തൊഴിലില്ലായ്മയും പണപ്പെരുപ്പവും തകർത്ത സാധാരണക്കാർക്ക് ബജറ്റിൽ ഒന്നുമില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. പെഗാസസിലൂടെ കറങ്ങുന്ന ബജറ്റ് എന്നാണ് മമത ബജറ്റിനെ വിശേഷിപ്പിച്ചത്.

India

സമ്പന്നർക്ക് വേണ്ടിയുള്ള ബജറ്റ്; സാധാരണക്കാരന് ഒന്നുമില്ല: പ്രതിപക്ഷം

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ചത് സമ്പന്നർക്കുള്ള ബജറ്റാണെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ മല്ലികാർജുൻ ഖാർഗെ. പാവപ്പെട്ടവർക്കും ശമ്പളം വാങ്ങുന്ന സാധാരണക്കാർക്കും ബജറ്റിൽ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. “2022 ഓടെ പാവങ്ങൾക്കായി നാല് കോടി വീടുകൾ നിർമിക്കുമെന്നാണ് നേരത്തെ സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഇത് വരെ രണ്ട് കോടി വീടുകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂ. ഇപ്പോൾ അവർ പറയുന്നു 80 ലക്ഷം വീടുകൾ കൂടി നിർമ്മിക്കുമെന്ന്. എല്ലാ വാഗ്ദാനങ്ങളും പൊള്ളയാണെന്ന് തെളിയുകയാണ്.” – […]

India

ബജറ്റ് ഇന്ത്യക്ക് നല്‍കുന്നത് വലിയ അവസരം; തുറന്ന മനസോടെ ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്ന് എം.പിമാരോട് പ്രധാനമന്ത്രി

ബജറ്റ് സമ്മേളനത്തിൽ പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് ഇന്ത്യക്ക് വലിയ അവസരമാണ് നൽകുന്നത്. രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയില്‍ ലോകത്തിന് ആത്മവിശ്വാസം ഊട്ടിയുറപ്പിക്കാൻ ബജറ്റിലൂടെ കഴിയും. ഇന്ത്യയുടെ വാക്സിനേഷന്‍ പദ്ധതി ലോകത്തിന് മാതൃകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി. നിലവിലെ ആഗോള സാഹചര്യത്തില്‍ ഇന്ത്യക്ക് ഒരു പാട് സാധ്യതകളുണ്ട്. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച, വാക്‌സിനേഷന്‍ പ്രോഗ്രാം, തദ്ദേശീയമായി നിര്‍മ്മിച്ച വാക്‌സിനുകള്‍ എന്നിവയില്‍ ലോകത്തിന് ആത്മവിശ്വാസം പകരുന്നതിന് […]

India

ജിഡിപി വളർച്ച 9.2 ശതമാനം: സാമ്പത്തിക സർവേ റിപ്പോർട്ട് സഭയിൽ വെച്ച് ധനമന്ത്രി

ദില്ലി: നടപ്പ് സാമ്പത്തിക വർഷത്തിലെ സാമ്പത്തിക സർവേ റിപ്പോർട്ട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ വെച്ചു. കേന്ദ്ര ബജറ്റ് 2022 ന് മുന്നോടിയായാണ് സാമ്പത്തിക സർവേ ഫലം പുറത്തുവിട്ടത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 9.2 ശതമാനം ജിഡിപി വളർച്ച നേടാനാവുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ എട്ട് മുതൽ എട്ടര ശതമാനം വരെ വളർച്ച നേടാനാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ കാർഷികോൽപ്പാദന രംഗത്ത് 3.9 ശതമാനം വളർച്ച നേടുമെന്ന് സാമ്പത്തിക സർവേ ഫലം […]

Uncategorized

കേന്ദ്ര ബജറ്റ് ഈ വര്‍ഷവും പേപ്പര്‍ രഹിതം

കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഈ വര്‍ഷത്തെ കേന്ദ്രബജറ്റും പേപ്പര്‍രഹിതമാക്കാന്‍ തീരുമാനം. ബജറ്റിന്റെ 14 രേഖകള്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു. www.indiabudget.gov.in വെബ്‌സൈറ്റില്‍ നിന്ന് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ബജറ്റ് രഹസ്യം ചോര്‍ന്നുപോകാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബജറ്റ് അവതരണം കഴിയുന്നത് വരെ ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ ബജറ്റ് പ്രസില്‍ തുടരണമെന്നാണ് നിര്‍ദേശം. ഫെബ്രുവരി 1നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്രബജറ്റ് അവതരിപ്പിക്കുക. ബജറ്റ് അവതരണത്തിനുമുന്‍പായി തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ […]

India

കേന്ദ്രബജറ്റ് ഫെബ്രുവരി 1ന് തന്നെ; കഴിഞ്ഞ ബജറ്റിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കൂടുതല്‍ സമയം നല്‍കും

കേന്ദ്രബജറ്റ് ഫെബ്രുവരി 1ന്. ബജറ്റ് തീയതി മാറ്റേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചു. കഴിഞ്ഞ ബജറ്റിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ കൂടുതല്‍ സമയം ഇത്തവണ അനുവദിക്കും. പദ്ധതികള്‍ക്കായി വകയിരുത്തിയ തുകയുടെ വിനിയോഗത്തിന്റെ കാര്യത്തിലടക്കം കൂടുതല്‍ സമയം ലഭ്യമാക്കാന്‍ ഭരണപരമായ നടപടികളുണ്ടാകും. കൊവിഡ് സാഹചര്യത്തിലെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഈ വര്‍ഷം തുക വിനിയോഗത്തിന്റെ കാര്യത്തില്‍ ചില വീഴ്ചകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബജറ്റ് തീയതി മാറ്റിവക്കാമെന്നും തുക വിനിയോഗത്തിന് കൂടുതല്‍ സമയം നല്‍കാമെന്നുമായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ധനമന്ത്രാലയം ഇതിന് തയാറായില്ല. രണ്ടാം നരേന്ദ്രമോദി […]