HEAD LINES National

ഏക സിവിൽ കോഡിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കി നാഗാലാൻഡ് നിയമസഭ

ഏക സിവിൽ കോഡിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നാഗാലാൻഡ് നിയമസഭാ പാസാക്കി. ഈ മാസം ആദ്യം യുസിസി വിഷയത്തിൽ ഗോത്ര സംഘടനകളുടെയും മറ്റു പാർട്ടികളുടെയും അഭിപ്രായം തേടിയിരുന്നതായി നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ അറിയിച്ചു. ( Nagaland House clears resolution to exempt the state from Uniform Civil Code ) പ്രതിനിധികൾ ഏകീകൃത സിവിൽ കോഡിനെതിരെ കടുത്ത അതൃപ്ത്തി രേഖപ്പെടുത്തി എന്നും നെഫ്യൂ റിയോ സഭയിൽ പറഞ്ഞു.ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളാണ് […]

HEAD LINES Kerala

ഏകസിവില്‍ കോഡ് നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറണം; പ്രമേയം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും

ഏകസിവില്‍ കോഡ് നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. പ്രമയത്തെ സഭ ഐകകണ്‌ഠേന പാസാക്കും. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ നിരവധി പാര്‍ട്ടികള്‍ രംഗത്തെത്തിയയിരുന്നു. സംസ്ഥാനത്ത് സിപിഐഎം സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും സിപിഐയും ഏകസിവില്‍ കോഡിനെ എതിര്‍ത്തിരുന്നു. പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്നലെയാണ് തുടങ്ങിയത്. ഈ മാസം 24 വരെ സമ്മേളിക്കുന്ന സഭയിലേക്ക് നിരവധി […]

Kerala

നിയമപരമായി നേരിടും; ഏകീകൃത സിവില്‍ കോഡ് തെരുവിലിറങ്ങി പോരാടേണ്ട വിഷയമല്ലെന്ന് ലീഗ്

ഏകീകൃത സിവില്‍ കോഡ് തെരുവിലിറങ്ങി പോരാടേണ്ട വിഷയമല്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. നിയമപരമായി നേരിടേണ്ട വിഷയമായതിനാല്‍ ബോധവത്ക്കരണം വേണമെന്നും ജാതിമതഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിക്കുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് ശേഷമാണ് ലീഗ് നേതാക്കളുടെ പ്രതികരണം. ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന്റെ തന്നെ പ്രശ്‌നമാണ്. വിവിധ വിഭാഗങ്ങളെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണ്. പ്രതിഷേധങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളെ പങ്കെടുപ്പിക്കും. വിഷയം മുതലെടുക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കെണിയില്‍ വീഴരുതെന്നാണ് പി […]

Kerala

ഏക സിവിൽ കോഡ്: സിപിഐഎമ്മിന് ആത്മാർത്ഥതയില്ലെന്ന് രമേശ് ചെന്നിത്തല

ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഐഎമ്മിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഐഎമ്മിന് ആത്മാർത്ഥതയില്ലെന്നാണ് വിമർശനം. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ ചെന്നിത്തല, കലക്കവെള്ളത്തിൽ മീൻപിടിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും തിരുവനന്തപുരത്ത് പറഞ്ഞു. സിപിഐഎമ്മിൻ്റേത് രാഷ്ട്രീയ അജണ്ട. ഇഎംഎസിന്റെ നിലപാടിനെ തള്ളിപ്പറയാൻ സിപിഐഎം തയ്യാറാണോ? തെരത്തെടുപ്പ് അടുത്തപ്പോൾ വർഗീയ ധ്രുവീകരണത്തിനാണ് പാർട്ടി ശ്രമിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മോദിക്കും പിണറായിക്കും ഒരേ സ്വരമാണെന്നും സിപിഐഎമ്മിൻ്റേത് ഗൂഡ ഉദ്ദേശമാണെന്നും അദ്ദേഹം ആരോപിച്ചു. ഏക സിവിൽ […]

Kerala

‘ഗോത്ര സ്വത്വത്തെ തകർക്കരുത്’; ഏകീക്രത സിവിൽ കോഡിനെ എതിർത്ത് സി.കെ ജാനു

ഏകീക്രത സിവിൽ കോഡിനെ എതിർത്ത് സി.കെ ജാനു. ഏക സിവിൽ കോഡ് ആദിവാസി ജീവിതത്തെ ബാധിക്കും. ഗോത്ര സ്വത്വത്തെ തകർക്കരുതെന്നും ആദിവാസികളുടെ ജീവിതരീതി സിവിൽ നിയമങ്ങൾക്ക് അപ്പുറത്താണെന്നും സി.കെ ജാനു പറഞ്ഞു.  ‘ഓരോ വിഭാഗത്തിനും ഓരോ രീതികളുണ്ട്. സംസ്‌കാരവും ജീവിതവും നിലവിലുള്ളത് പോലെ തന്നെ തുടരേണ്ടതുണ്ട്. ഗോത്ര ജീവിതം പൊതുസമൂഹത്തിന് ഒരു തരത്തിലും ദോഷം ചെയ്യുന്ന ഒന്നല്ല. പ്രകൃതിയെയും മനുഷ്യരെയും സംരക്ഷിക്കുന്നതാണ് ഗോത്ര രീതികൾ. നൂറ്റാണ്ടുകളായി ഇത് തുടർന്ന് വരികയാണ്. ഇതിനെ ഇല്ലാതാക്കി മറ്റൊരു സംവിധാനത്തെ ഉൾക്കൊള്ളാൻ […]

Kerala

‘ഏക സിവിൽ കോഡ് ഭരണഘടനയ്ക്ക് എതിരായത്’: പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി

ഏക സിവിൽ കോഡ് നിയമം ഭരണഘടനക്ക് എതിരായതെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി. തിരുവനന്തപുരം ഈദ് ഗാഹിൽ പ്രഭാഷണം നടത്തുന്നിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. നമ്മുടെ നാട്ടിൽ ഇതു നടപ്പാക്കുന്നത് നല്ലതല്ല. ബഹുസ്വരതയ്ക്ക് എതിരായി മാറും. വിശ്വാസികളുടെ ജീവിതത്തെ പ്രയാസകരമാക്കും. ഏക സിവിൽ കോഡ് നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രം പിന്മാറണം എന്നും മൗലവി ആവശ്യപ്പെട്ടു. മണിപ്പൂരിലെ കലാപത്തെ പറ്റി വിമർശിച്ച ഇമാം അവിടെ ക്രിസ്ത്യൻ പള്ളികൾ തകർക്കപ്പെടുന്നതായി അറിയിച്ചു. മതപരമായി ഭിന്നിപ്പിച്ച് അധികാരം നിലനിർത്തുന്നതിൽ നിന്നും […]

India

ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് അനിവാര്യമെന്ന് അലഹബാദ് ഹൈക്കോടതി

ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് അനിവാര്യമെന്ന് അലഹബാദ് ഹൈക്കോടതി. ഭരണഘടനയുടെ 44ാം അനുഛേദം രാജ്യത്തെ ജനങ്ങളുടെ അവകാശമാണ്. ഏകീകൃത സിവില്‍ കോഡ് വേഗം നടപ്പിലാക്കണം എന്നും സുപ്രിംകോടതി അനുകൂല നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. മിശ്രവിവാഹവുമായി ബന്ധപ്പെട്ട 17 ഓളം ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.ആര്‍ട്ടിക്കിള്‍ 44ഉം ആയി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കുന്നതിന് ഒരു പാനല്‍ രൂപീകരിക്കുന്നത് പരിഗണിക്കാനും കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് സുനീത് കുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ന്യൂനപക്ഷ […]

India

രാജ്യത്തിന് ഏകീകൃത സിവിൽ കോഡിന്റെ ആവശ്യമുണ്ട് : ഡൽഹി ഹൈക്കോടതി

രാജ്യത്തിന് ഏകീകൃത സിവിൽ കോഡിന്റെ ആവശ്യമുണ്ടെന്ന് നിരീക്ഷിച്ച് ഡൽഹി ഹൈക്കോടതി. ആധുനിക ഇന്ത്യൻ സമൂഹത്തിൽ ജാതി മത അതിർവരമ്പുകൾ കുറഞ്ഞുവരുന്നു. ഭരണഘടനയിൽ വിഭാവനം ചെയ്യുന്ന ഏകീകൃത സിവിൽ കോഡ്, വ്യക്തി നിയമങ്ങൾ കാരണമുണ്ടാകുന്ന സംഘർഷങ്ങൾ ഇല്ലാതാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹിന്ദു വിവാഹ നിയമവുമായി ബന്ധപ്പെട്ട വിധിയിലാണ് ഹൈക്കോടതി, ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ചത്. വിധിയുടെ പകർപ്പ് കേന്ദ്രസർക്കാരിന് അയച്ചുകൊടുക്കാൻ നിർദേശം നൽകിയ ജസ്റ്റിസ് പ്രതിഭ എം. സിംഗ്, ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ യുക്തമായ നടപടിയെടുക്കാനും നിർദേശം […]