National

പോക്‌സോ കേസുകളില്‍ നാലില്‍ ഒന്നും പ്രണയബന്ധങ്ങള്‍: യുണിസെഫ് പഠനം

പശ്ചിമ ബംഗാള്‍, അസം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ പോക്‌സോ കേസുകള്‍ സംബന്ധിച്ച് നടത്തിയ പഠനത്തിലൂടെ സുപ്രധാന കണ്ടെത്തലുകളുമായി പ്രോആക്ടീവ് ഹെല്‍ത്ത് ട്രസ്റ്റും യുണിസെഫ് ഇന്ത്യയും. ഈ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുകളില്‍ നാലിലൊന്നും പ്രണയബന്ധങ്ങള്‍ മാത്രമാണെന്നാണ് കണ്ടെത്തല്‍. ഈ പ്രണയബന്ധങ്ങളില്‍ തന്നെ പകുതിയോളം പെണ്‍കുട്ടികളും 16 മുതല്‍ 18 വരെ വയസ് പ്രായമുള്ളവരാണെന്നും പഠനം അടയാളപ്പെടുത്തുന്നു.  ഉഭയകക്ഷി സമ്മതത്തോടെയുള്ള പ്രണയബന്ധങ്ങളുടെ പേരില്‍ കൗമാരക്കാരെ ക്രിമിനല്‍വത്ക്കരിക്കുന്നതിനെതിരെ ജാഗ്രത വേണമെന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ വാക്കുകളെ […]

World

അഫ്ഗാൻ കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ആശങ്ക; യുനിസെഫ്

അഫ്ഗാനിസ്ഥാനിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി യുണിസെഫ്(UNICEF). ഒരാഴ്ചയ്ക്കിടെ മാത്രം അഫ്ഗാനിലെ സ്‌ഫോടനങ്ങളിൽ 50-ലധികം കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടു. രാജ്യത്ത് സംഭവിക്കുന്നത് ഹീനമായ അവകാശ ലംഘനമാണെന്നും യുനിസെഫ് ഡയറക്ടർ ആരോപിച്ചു. പെൺകുട്ടികൾക്ക് പഠനം നിഷേധിക്കുന്ന അഫ്ഗാൻ നിലപാടിനേയും യുഎൻ ഏജൻസി കുറ്റപ്പെടുത്തി. താലിബാൻ ഭരണകൂടം പഠന വിലക്ക് ഏർപ്പെടുത്തിയിട്ട് ഒരുമാസം പിന്നിടുന്നു. ആറാം ക്ലാസിന് മുകളിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നു. പഠനം അവരുടെ അവകാശമാണ്. തുടർന്നും ഇത് നോക്കിനിൽക്കാൻ കഴിയില്ലെന്ന് യുനിസെഫ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ മുഴുവൻ കുട്ടികൾക്കും […]

International

50000 ഡോളർ പിഎം കെയേഴ്സിലേക്ക് നൽകില്ല; കമ്മിൻസിന്റെ സംഭാവന യുണിസെഫിലേക്ക്

പിഎം കെയേഴ്സിലേക്ക് 50000 ഡോളർ സംഭാവന നൽകാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഓസീസ് പേസർ പാറ്റ് കമ്മിൻസ്. യുണിസെഫ് ഓസ്ട്രേലിയയുടെ ഇന്ത്യ കൊവിഡ് സഹായനിധിയിലേക്കാണ് ഈ തുക കമ്മിൻസ് നൽകിയിരിക്കുന്നത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ക്രിക്കറ്റ് ഓസ്ട്രേലിയയും ഇന്ത്യയെ കൊവിഡ് പ്രതിസന്ധിയിൽ സഹായിക്കാൻ കൈകോർക്കും. യുണിസെഫ് ഓസ്ട്രേലിയയും ക്രിക്കറ്റ് ഓസ്ട്രേലിയയും ചേർന്നാണ് ഇന്ത്യയ്ക്ക് സഹായം എത്തിക്കുക. ഓക്സിജനും മറ്റ് മെഡിക്കൽ ഉപകരണങ്ങളും വാങ്ങി ഇന്ത്യയിൽ എത്തിക്കാനാവും ഈ തുക […]

International

കോവിഡ് പ്രതിസന്ധി ഇന്ത്യയിലെ 286 മില്യണ്‍ കുട്ടികളെ ബാധിച്ചതായി യുനിസെഫ്

ലോകത്ത് കുട്ടികളില്‍ മൂന്നില്‍ ഒരാള്‍ക്കെങ്കിലും ലോക്ഡൌണ്‍ കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നഷ്ടമായിട്ടുണ്ടെന്ന് യുനിസെഫ് ലോകത്ത് കുട്ടികളില്‍ മൂന്നില്‍ ഒരാള്‍ക്കെങ്കിലും ലോക്ഡൌണ്‍ കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നഷ്ടമായിട്ടുണ്ടെന്ന് യുനിസെഫ്. ലോക്ഡൌണില്‍ സ്കൂള്‍ മുടങ്ങിയ 150 കോടി കുട്ടികളില്‍ 46 കോടിയില്‍പരം വരുന്ന കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സംവിധാനം ഇല്ല. ലോകത്ത് വിദ്യാഭ്യാസ അടിയന്താരാവസ്ഥയുടെ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് യുനിസെഫ് ഡയറക്ടര്‍ ഹെന്‍റിറ്റ ഫോറെ വ്യക്തമാക്കി. കോവിഡ് മഹാമാരി മൂലം സ്കൂളുകളടച്ചത് ഇന്ത്യയില്‍ പ്രീ-പ്രൈമറി മുതല്‍ സെക്കന്‍ഡറി തലം […]