Kerala

കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷം; കോവിഡ് കാലത്ത് 11 ശതമാനം വര്‍ധിച്ചെന്ന് മന്ത്രി

കോവിഡ് പ്രതിസന്ധിയോടെ സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. കോവിഡിന് മുമ്പ് സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് 16.3 ശതമാനം ആയിരുന്നു എന്നാൽ കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ഇത് കുത്തനെ ഉയർന്ന് 27.3 ശതമാനമായി. ദേശീയ ശരാശരി കേരളത്തെക്കാൾ കുറവാണ്- 20.8 ശതമാനം. സംസ്ഥാനത്ത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി രജിസ്റ്റർ ചെയ്തവരുടെ എണ്ണം 34 ലക്ഷത്തിൽ നിന്ന് 37.71 ശതമാനമായി ഉയർന്നു. ആസൂത്രണ ബോർഡിന്‍റെ കണക്ക് പ്രകാരം കേരളത്തിൽ 18 ലക്ഷത്തോളം നിരക്ഷരരുണ്ടെന്നും വിദ്യാഭ്യാസ […]