National

ആരാണ് രുചിര കാംബോജ്? അറിയാം യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയെ കുറിച്ച്

മുതിർന്ന നയതന്ത്രജ്ഞ രുചിര കാംബോജ് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി ചുമതലയേൽക്കാൻ തയ്യാറെടുക്കുകയാണ്. നിലവില്‍ ഭൂട്ടാനിലെ അംബാസഡറും ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ 1987 ബാച്ചിലെ ഉദ്യോഗസ്ഥയുമാണ് രുചിര കാംബോജ്. ടി എസ് തിരുമൂർത്തിയുടെ പിൻഗാമിയായാണ് കാംബോജ് എത്തുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വിരമിക്കേണ്ടിയിരുന്ന തിരുമൂര്‍ത്തിയുടെ കാലാവധി യുക്രൈൻ പ്രതിസന്ധി കണക്കിലെടുത്ത് നീട്ടുകയായിരുന്നു. ആരാണ് രുചിര കാംബോജ്?1987-ലെ സിവിൽ സർവീസ് ബാച്ചിലെ അഖിലേന്ത്യാ വനിതാ ടോപ്പറും ആ വർഷത്തെ ഫോറിൻ സർവീസ് ബാച്ചിലെ ടോപ്പറുമായിരുന്നു കാംബോജ്. 1989-1991 കാലഘട്ടത്തിൽ ഫ്രാൻസിലെ […]

India National

ഗസ്സ കൂട്ടക്കുരുതിയില്‍ വെടിനിർത്തൽ ആഹ്വാനമില്ല: രക്ഷാസമിതി യോഗവും അമേരിക്ക അട്ടിമറിച്ചു

ഗസ്സയിൽ ഒരാഴ്ചയിലേറെയായി തുടരുന്ന ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നതിൽ യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗം പരാജയപ്പെട്ടു. അഭിപ്രായ ഐക്യം രൂപപ്പെടുത്താൻ ചൈനയും മറ്റും നടത്തിയ നീക്കം തകർന്നത് അമേരിക്കയുടെ എതിർപ്പിനെ തുടർന്നാണ്. ഹമാസിനെതിരെ ഇസ്രായേൽ കൈക്കൊണ്ട സൈനിക നടപടിയിൽ അപാകതയില്ലെന്ന് വ്യക്തമാക്കിയ അമേരിക്ക പ്രശ്നപരിഹാരത്തിന് പുറത്ത് നടക്കുന്ന നയതന്ത്ര നീക്കം പര്യാപ്തമാണെന്നും വാദിച്ചു. ഗസ്സ ആക്രമണ വിഷയത്തിൽ രണ്ടു തവണ രക്ഷാസമിതി മാറ്റിവെപ്പിക്കുന്നതിൽ വിജയിച്ച അമേരിക്ക ഇന്നലെ ചേർന്ന അടിയന്തര യോഗം അട്ടിമറിക്കാനും മുന്നിലുണ്ടായിരുന്നു. ഗസ്സയിലെ രൂക്ഷമായ സ്ഥിതിഗതികൾ […]

International

വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രയേലും ഹമാസും; യുഎന്‍ രക്ഷാകൗണ്‍സില്‍ യോഗം തീരുമാനമാകാതെ പിരിഞ്ഞു

വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രായേലും ഹമാസും ആവർത്തിച്ചതോടെ യുഎൻ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി. യുഎന്‍ രക്ഷാകൗണ്‍സില്‍ യോഗം ചേര്‍ന്നെങ്കിലും പ്രശ്നപരിഹാരമായില്ല. രക്ഷാ സമിതി വെർച്വൽ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഗാസയിലെ ആക്രമണങ്ങളെ അപലപിക്കുന്ന പൊതു പ്രസ്താവനയും യോഗത്തിൽ ഉണ്ടായില്ല. യോഗത്തിൽ ഇസ്രയേല്‍-പലസ്തീന്‍ പ്രതിനിധികള്‍ രൂക്ഷമായ ഭാഷയില്‍ പരസ്പരം കുറ്റപ്പെടുത്തി. സംഘര്‍ഷമവസാനിക്കാന്‍ സമയമെടുക്കുമെന്ന് പറഞ്ഞ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ഗാസയിലെ മാധ്യമങ്ങളുടെ ഓഫീസ് തകര്‍ത്തതിനെയും ന്യായീകരിച്ചു. ഹമാസിന്‍റെ ആയുധശേഖരം ആ കെട്ടിടത്തിലുണ്ടായിരുന്നെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. വെടിനിര്‍ത്തല്‍ ഉണ്ടാകണമെങ്കില്‍ തങ്ങളുടെ […]

International

ഇറാനെതിരെ പൂർണ്ണ ഉപരോധം; രക്ഷാസമിതിയില്‍ അമേരിക്കക്ക് ദയനീയ പരാജയം

2018 മേയ്​ എട്ടിന്​ പിൻവാങ്ങിയതോടെ അമേരിക്ക കരാറിന്റെ ഭാഗമല്ലാതായി മാറിയതായും മൂന്നു രാജ്യങ്ങളും വ്യക്തമാക്കി ഇറാനെതിരേ ഉപരോധം പുനഃസ്ഥാപിക്കണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശം യു.എന്‍ രക്ഷാസമിതിയില്‍ ദയനീയമായി പരാജയപ്പെട്ടു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും താത്കാലിക അംഗങ്ങളും ഉള്‍പ്പെടെയുള്ള 15 രാജ്യങ്ങളില്‍ 13 രാജ്യങ്ങളും അമേരിക്കയുടെ തീരുമാനത്തിനെതിരെ വോട്ട് ചെയ്യുകയായിരുന്നു. സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സും പോലും അമേരിക്കക്ക് എതിരെ വോട്ടുചെയ്തു. 2015ല്‍ രക്ഷാസമിതി സ്ഥിരാംഗങ്ങളുമായി ചേര്‍ന്ന് ഒപ്പുവച്ച കരാര്‍ ലംഘിച്ച് ഇറാന്‍ ആണവായുധം വികസിപ്പിച്ചെന്ന് ആരോപിച്ചാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തണമെന്ന പ്രമേയം […]

India National

ഇന്ത്യക്ക് രക്ഷാസമിതി താല്‍കാലികാംഗത്വം; നന്ദി അറിയിച്ച് പ്രധാനമന്ത്രി

2021 ജനുവരിയിലാരംഭിക്കുന്ന കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പില്‍192 അംഗരാജ്യങ്ങളില്‍ വോട്ടുചെയ്ത 184 അംഗങ്ങളുടെയും പിന്തുണ ഇന്ത്യക്ക് ലഭിച്ചു 021-22 കാലയളവിലേക്കുള്ള യുഎന്‍ രക്ഷാസമിതി താല്‍കാലികാംഗമായി ഇന്ത്യയെ എതിരില്ലാതെ തെരഞ്ഞെടുത്തു. ഏഷ്യാ-പസഫിക് മേഖലയില്‍ നിന്നുള്ള അംഗമായാണ് ഇന്ത്യയുടെ രക്ഷാസമിതി പ്രവേശം. പിന്തുണച്ച രാജ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. 2021 ജനുവരിയിലാരംഭിക്കുന്ന കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പില്‍192 അംഗരാജ്യങ്ങളില്‍ വോട്ടുചെയ്ത 184 അംഗങ്ങളുടെയും പിന്തുണ ഇന്ത്യക്ക് ലഭിച്ചു. ഇന്ത്യയോടൊപ്പം അയര്‍ലാന്‍ഡ്, നോര്‍വേ, മെക്സിക്കോ എന്നീ രാജ്യങ്ങളും രക്ഷാസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ ഇതിന് മുമ്പ് […]