Kerala

അൺ എയ്ഡഡ് സ്സൂളുകളിലെ ഫീസ് നിയന്ത്രണം; റെഗുലേറ്ററി രൂപീകരണം ഏകപക്ഷീയമാകരുതെന്ന് സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ

അൺ എയ്ഡഡ് സ്കൂൾ ഫീസ് നിയന്ത്രിക്കാൻ റെഗുലേറ്ററി കമ്മിറ്റി രൂപീകരണം ഏകപക്ഷീയമാകരുതെന്ന് സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ. തങ്ങളെ കേൾക്കണമെന്ന് സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ വ്യക്തമാക്കി.റഗുലേറ്ററി കമ്മിറ്റി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ നിർദേശങ്ങൾ മുന്നോട്ട് വെക്കുമെന്ന് സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടിപിഎം ഇബ്രാഹിം ഖാൻ പറഞ്ഞു . സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ മുന്നോട്ട് വെക്കുന്ന നിർദേശങ്ങൾ കൂടി പരിഗണിക്കണം.അർഹമായ പ്രാധിനിത്യം നൽകണം. എല്ലാ സ്കൂളുകളും ഒരേ രീതിയിൽ എന്ന് കണക്കാക്കാൻ കഴിയില്ല. […]