Kerala

കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനായി മുറവിളി; തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് യോഗം

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനുള്ള മുറവിളി ശക്തമാകുന്നു. കൂടുതല്‍ നേതാക്കള്‍ സംഘടനാ തലത്തില്‍ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് രംഗത്ത് എത്തി.തിരക്കിട്ട് തീരുമാനം വേണ്ടെന്നായിരുന്നു കെ. സുധാകരന്‍റെ പ്രതികരണം. പുതിയ കെപിസിസി അധ്യക്ഷനെ കുറിച്ചുള്ള ചോദ്യത്തിന് പരിഹാസത്തോടെയായിരുന്നു കെ. മുരളീധരന്‍റെ മറുപടി. നേതൃമാറ്റം വേണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. മുല്ലപ്പള്ളി രാമചന്ദ്രനെതിരെയാണ് ഒരു വിഭാഗം നേതാക്കളുടെ നീക്കം. കെ. സുധാകരനെ അധ്യക്ഷനാക്കണമെന്ന ആവശ്യം പരസ്യമായി ഉയര്‍ന്നു കഴിഞ്ഞു. പരാജയത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തത്തില്‍ നിന്നും കെ.പി.സി.സി അധ്യക്ഷന്‍ ഒഴിഞ്ഞു മാറാനാവില്ലെന്ന് […]

Kerala

കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനമാറ്റം നേരത്തെയാകാമായിരുന്നു: ഉമ്മന്‍ചാണ്ടി

കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനമാറ്റം നേരത്തെയാകാമായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി. വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഉയര്‍ന്ന് വന്നത് ആരോപണങ്ങളല്ല, യാഥാര്‍ത്ഥ്യങ്ങളാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും, വൈകിയാണെങ്കിലും സ്ഥാനമൊഴിയാനുള്ള തീരുമാനം നന്നായി എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജിയും യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നതാണെന്നും ഉമ്മന്‍ ചാണ്ടി തൃശൂരില്‍ പറഞ്ഞു. അതേസമയം, കോടിയേരി ബാലകൃഷ്ണന്റെ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി നേരത്തെ ചികിത്സയ്ക്ക് പോയപ്പോള്‍ സ്ഥാനം രാജിവെച്ചിരുന്നില്ല. ഇപ്പോഴത്തെ തീരുമാനം പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ കാരണമാണെന്നും രാജി […]

Kerala

അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തത് യുഡിഎഫ് എല്ലാ പണിയും പൂര്‍ത്തിയാക്കിയ വിക്ടേഴ്‌സിന്റെ അടുത്ത ഘട്ടമെന്ന് ഉമ്മന്‍ചാണ്ടി

വെറും രണ്ടരമാസത്തിനുള്ളില്‍ വിക്ടേഴ്‌സ് ചാനലിനെ വലിയ സന്നാഹമുള്ള നോണ്‍ ഇന്റര്‍ആക്ടീവ് മോഡിലാക്കാനുള്ള എന്തു മാന്ത്രികവടിയാണ് വിഎസിന്റെ കയ്യില്‍ ഉണ്ടായിരുന്നതെന്നു വെളിപ്പെടുത്താമോ? വിക്ടേഴസ് ചാനലുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിയും തമ്മിലെ പോര് കനക്കുന്നു. അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ഉമ്മന്‍ചാണ്ടി രംഗത്ത് എത്തി. വിക്ടേഴ്സ് ചാനലിന് രണ്ട് ഘട്ടമുണ്ട്, ആദ്യത്തേത് ഉദ്ഘാടനം ചെയ്തത് യു.ഡി.എഫ് സര്‍ക്കാരാണെന്ന് എല്ലാവരും അംഗീകരിച്ച കാര്യമാണ്, രണ്ടാംഘട്ടത്തിലെ പണികളെല്ലാം പൂര്‍ത്തിയാക്കിയതും യുഡിഎഫാണ്, എല്ലാ നടപടിക്രമങ്ങളും യുഡിഎഫ് പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനു […]