Kerala

‘പൊലീസ് സ്റ്റേഷനിൽ സഖാവ് എന്ന പ്രിവിലേജ് വിനായകന് കിട്ടുന്നു; തെറ്റ് ചെയ്യുന്നത് വിഐപി അല്ല ആരാണെങ്കിലും ശിക്ഷിക്കപ്പെടണം’; ഉമാ തോമസ്

പൊലീസ് സ്റ്റേഷനിൽ സഖാവ് എന്ന പ്രിവിലേജ് വിനായകന് കിട്ടുന്നുണ്ടെന്ന് ഉമാ തോമസ് എംഎൽഎ. ഇതിലൂടെ നാടിന് കൊടുക്കുന്നത് തെറ്റായ മെസേജാണ്. പൊലീസ് സ്റ്റേഷനിൽ പോലും എന്തും ആവാം, ആര് പ്രവർത്തിച്ചാലും സഖാവ് എന്ന രീതിയിൽ പ്രിവിലേജ് കിട്ടുന്നു എന്ന മെസേജ് ആണ് കൊടുക്കുന്നത്.(uma thomas against actor vinayakan) സമാനമായിട്ടുള്ള ഒരുപാട് കേസുകൾ നടക്കുന്നുണ്ട്. കേസ് എടുക്കാനും എഫ്‌ഐആർ ചുമത്താനും പൊലീസ് ഭയക്കുന്നു. വിവേചനം നടക്കുന്നുണ്ടോ മുകളിൽ നിന്ന് ഉത്തരവില്ലാതെ അത് സംഭവിക്കുമോ എന്ന് അറിയണം. കേരള […]

Kerala

‘എന്നും അതിജീവിതയ്‌ക്കൊപ്പം’ : ഉമാ തോമസ് എംഎൽഎ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ദിലീപിന് അനുകൂലമായ മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ.ശ്രീലേഖയുടെ പരാമർശത്തിൽ പ്രതികരണവുമായി ഉമാ തോമസ് എംഎൽഎ. താൻ എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്ന് ഉമാ തോമസ്. ‘കേസുമായി ബന്ധപ്പെട്ട് എന്റെ അഭിപ്രായം ഞാൻ പറയില്ല. കാരണം ഇത് കോടതിയിലിരിക്കുന്ന കേസാണ്. കേസിൽ എന്തെങ്കിലുമൊരു നീക്കുപോക്കോ, കോടതി ഇടപെടലോ ഉണ്ടായാൽ മാത്രമേ പ്രതികരിക്കുകയുള്ളു’- ഉമാ തോമസ് പറഞ്ഞു. ഒന്നര മാസത്തിനകം കേസിൽ തീർപ്പുണ്ടാകുമെന്നാണ് മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പ് നൽകിയത്. കേസിൽ തീരുമാനം ഉണ്ടാകട്ടെയെന്ന് ഉമാ തോമസ് […]

Kerala

‘വലിയ ദൗത്യം ഏറ്റെടുക്കുകയാണ്, ജീവിതത്തിലെ തന്നെ ഏറ്റവും വലിയൊരു കാര്യം’; സത്യപ്രതിജ്ഞയ്ക്ക് ശേഷം മറ്റ് പ്രതികരണമെന്ന് ഉമ തോമസ്

തൃക്കാക്കരയിൽ നിന്ന് വിജയിച്ച കോൺഗ്രസ് അംഗം ഉമ തോമസ് ഇന്ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. വലിയ ദൗത്യം ഏറ്റെടുക്കുകയാണ്, ജീവിതത്തിലെ തന്നെ ഏറ്റവും വലിയൊരു കാര്യം. സത്യപ്രതിജ്ഞയ്ക്ക് ശേഷം മറ്റ് പ്രതികരണമെന്ന് ഉമ തോമസ് പറഞ്ഞു. വിവാദ പ്രതിഷേധങ്ങളെ പറ്റി ഇപ്പോൾ പ്രതികരിക്കാനില്ല. കോൺഗ്രസ് പാർട്ടി നേതാക്കൾ വിഷയവുമായി പ്രതികരിച്ചിട്ടുണ്ട് എന്നും ഉമ തോമസ് പറഞ്ഞു. ‘ജീവിതത്തിലെ തന്നെ ഏറ്റവും വലിയൊരു കാര്യമാണ്. ഞാനൊരു വലിയ ദൗത്യം ഏറ്റെടുക്കുകയാണ്. ആ കർത്തവ്യം വളരെ നന്നായിട്ട് നടപ്പാക്കണം. വിവാദ […]

Kerala

‘എന്നെ നയിക്കുന്നത് പി ടി, അഭിപ്രായങ്ങൾ എവിടേയും തുറന്നുപറയും’; ഉമ തോമസ്

തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയം പി ടിയ്ക്ക് സമർപ്പിക്കാനാണ് ഉപ്പുതോട്ടിലെത്തിയതെന്ന് ഉമ തോമസ്. പി ടിയാണ് മാർഗദീപം, തന്നെ നയിക്കുന്നത് അദ്ദേഹമാണ്. പി ടിയുടെ വികസന സ്വപ്നങ്ങളും രാഷ്ട്രീയ നിലപാടുകളും തുടരാനാണ് താത്പര്യം. എന്റെ അഭിപ്രായങ്ങൾ എവിടേയും തുറന്നുപറയാൻ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. പറയാനുള്ളത് പറയുമെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ഉപ്പുതോട് സെന്റ് തോമസ് ദേവാലയത്തിലുള്ള പി ടി തോമസിന്റെ കല്ലറയിലെത്തി ഉമ തോമസ് പ്രാർത്ഥിച്ചു. ഇടുക്കി ബിഷപ്പ് മാർ ജോർജ് നെല്ലിക്കുന്നേലിനെ സന്ദർശിക്കാനുള്ള അനുമതി […]

Kerala

വിജയം പി ടിക്ക് സമർപ്പിച്ച് ഉമ തോമസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ചരിത്ര വിജയം ഭർത്താവ് പിടി തോമസിനു സമർപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. വോട്ടർമാർക്കും പ്രവർത്തകർക്കും നന്ദി. നേതാക്കളെല്ലാവരും ചേർത്തുപിടിച്ചു. ഒരുമിച്ച് നേടിയ ഉജ്ജ്വല വിജയമാണ്. ഭരണത്തിനേറ്റ തിരിച്ചടിയാണ് ഇതെന്നും ഉമ തോമസ് പറഞ്ഞു. “ഇത് ഉമ തോമസും ജോ ജോസഫും തമ്മിലുള്ള മത്സരമായിരുന്നില്ല. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ബൂത്തടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ച് നേടിയ ഉജ്ജ്വല വിജയം തന്നെ ആണ് ഇത്. വിജയം പിടിക്ക് സമർപ്പിക്കുന്നു. ആറ് വർഷക്കാലത്തെ അദ്ദേഹത്തിൻ്റെ […]

Kerala

ഞങ്ങള്‍ മത്സരരംഗത്തുണ്ടായിരുന്നെങ്കില്‍ ഇതാകില്ല ചിത്രം:സാബു എം ജേക്കബ്

തങ്ങള്‍ മത്സരരംഗത്തുണ്ടായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ചിത്രം മറ്റൊന്നാകുമായിരുന്നെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. ഇടതും വലതുമല്ലാതെ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്‍പില്‍ മറ്റൊരു ഓപ്ഷനില്ല എന്നതിനാലാണ് ഉമ തോമസ് വിജയിച്ചതെന്ന് സാബു എം ജേക്കബ് പറഞ്ഞു. കോണ്‍ഗ്രസിനെ സഹായിക്കാനല്ല ട്വന്റി ട്വന്റി മത്സരത്തില്‍ നിന്ന് വിട്ടുനിന്നത്. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് യാതൊരു മാറ്റവുമുണ്ടാക്കില്ലെന്ന വിശ്വാസത്തിലാണ് മാറി നിന്നതെന്നും സാബു എം ജേക്കബ് കൂട്ടിച്ചേര്‍ത്തു. ‘ട്വന്റി ട്വന്റി മത്സരിക്കാത്തതുകൊണ്ട് പലരും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്ത സാഹചര്യമുണ്ടായി. […]

Kerala

തൃക്കാക്കരയില്‍ ഉമ തോമസ് വിജയിച്ചു; ഭൂരിപക്ഷം 25,016

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25,016 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസിന് ജയം. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി ഉമ നിയമസഭയിലേക്ക് എത്തും. 2011 ബെന്നി ബെഹ്നാന്‍ മത്സരിക്കുമ്പോള്‍ 22,406 ആയിരുന്നു ഭൂരിപക്ഷം. 2021 പി.ടി.തോമസ് മത്സരിക്കുമ്പോള്‍ 14,329 വോട്ടുകളായിരുന്നു ഭൂരിപക്ഷം നേടിയിരുന്നത്. ആ റെക്കോര്‍ഡുകളാണ് ഉമ തോമസ് തകര്‍ത്തിരിക്കുന്നത്. 2011ലാണ് തൃക്കാക്കര മണ്ഡലം രൂപീകരിക്കുന്നത്. യുഡിഎഫിനു വേണ്ടി ബെന്നി ബഹനാന്‍, എല്‍ഡിഎഫിന്റെ എം.ഇ ഹസൈനാര്‍, എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍. […]

Kerala

പിടിയെയും കടന്ന് ഉമ; ലീഡ് 15,000നു മുകളിൽ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ആധികാരിക വിജയത്തിലേക്ക്. മണ്ഡലത്തിൽ ഉമ തോമസിൻ്റെ ലീഡ് 15,000 കടന്നു. 7 ഘട്ടങ്ങൾ എണ്ണിത്തീർന്നപ്പോൾ 16,253 വോട്ടുകളുടെ ലീഡാണ് ഉമ തോമസിനുള്ളത്. കഴിഞ്ഞ തവണ പിടി തോമസിനു ലഭിച്ച ലീഡിനെക്കാൾ കൂടുതലാണ് ഇത്. 14,329 വോട്ടുകൾക്കാണ് 2021ൽ പിടി ജയിച്ചുകയറിയത്. യുഡിഎഫിന് ആകെ 44640 വോട്ടുകളുണ്ട്. 28387 വോട്ടുകൾ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനു ലഭിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടമാവുമെന്ന വിലയിരുത്തലുകളെയൊക്കെ നിഷ്പ്രഭമാക്കിയാണ് യുഡിഎഫിൻ്റെ കുതിപ്പ്. 1.96 ലക്ഷം വോട്ടർമാരിൽ 1.35 ലക്ഷം പേർ […]

Kerala

തൃക്കാക്കര തെരഞ്ഞെടുപ്പ്; വ്യാപക സൈബർ ആക്രമണം നേരിട്ടെന്ന് ഉമ തോമസ്

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വ്യാപക സൈബർ ആക്രമണം നേരിട്ടെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്. സൈബര്‍ അധിക്ഷേപങ്ങള്‍ അവജ്ഞയോടെ തള്ളുന്നുവെന്നും ഉമ തോമസ് പറഞ്ഞു. പരാജയ ഭീതിയാണ് ആക്രമണത്തിന് കാരണം. പി ടി തോമസിനായി ഭക്ഷണം മാറ്റിവെക്കുകയെന്നത് തന്റെ സ്വകാര്യതയാണെന്നും ഉമ തോമസ് പറഞ്ഞു. സ്ത്രീകള്‍ അപമാനിക്കപ്പെടേണ്ടവരല്ല. അര്‍ഹിക്കുന്ന അവഞ്ജയോടെ തള്ളികളയുകയാണ് സൈബർ ആക്രമണം. ഭക്ഷണം ഏര്‍പ്പാട് ചെയ്ത് തരാന്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. പി ടിക്ക് വേണ്ടി ഞാന്‍ ചെയ്യുന്ന കാര്യമാണ്. അതില്‍ ഒരാളും ഇടപെടേണ്ട.പരാജയഭീതിയാണ് […]

Kerala

യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് വർക്കല ശിവ​ഗിരിയിൽ

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് വർക്കല ശിവ​ഗിരിയിലെത്തി ധർമ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുമായി കൂടിക്കാഴ്ച്ച നടത്തി. മഹാസമാധിയിൽ ദർശനവും പുഷ്പാർച്ചനയും നടത്തിയ ശേഷമാവും അവർ തിരികെ തൃക്കാക്കരയിലേക്ക് മടങ്ങുക. തെരഞ്ഞെടുപ്പിൽ ശിവ​ഗിരി മഠത്തിന്റെ പിന്തുണ തേടാനാണ് സ്ഥാനാർത്ഥി എത്തിയത്. തൃക്കാക്കരയിൽ രണ്ടാം ഘട്ട പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. സ്ഥാനാർത്ഥികളുടെ മണ്ഡല പര്യടനത്തിന് ഇന്ന് തുടക്കമാവും. മന്ത്രിമാർ മതവും ജാതിയും തിരിഞ്ഞ് പ്രചാരണം നടത്തുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെ ശക്തമായി നേരിടാനാണ് ഇടതുമുന്നണിയുടെ തീരുമാനം. […]