Kerala

‘നാട് നന്നാകാന്‍ യു.ഡി.എഫ്’; യു.ഡി.എഫ് തെരഞ്ഞെടുപ്പ് മുദ്രാവാക്യം പ്രകാശനം ചെയ്തു

യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണവാക്യം പ്രകാശനം ചെയ്തു. ‘നാടു നന്നാകാൻ യു.ഡി.എഫ്’ എന്നാണ് തെരഞ്ഞെടുപ്പ് മുദ്രാവാക്യം. ഐശ്വര്യ കേരളത്തിനായ് യു.ഡി.എഫിന് വോട്ട് ചെയ്യാം എന്നാണ് അഭ്യർഥനയെന്നും സർക്കാറിന്‍റെ അഴിമതി കെടുകാര്യസ്ഥത എല്ലാം പ്രചാരണ വിഷയമാക്കുമെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ഐശ്വര്യകേരളം ലോകോത്തര കേരളം’ എന്നതാണ് യു.ഡി.എഫ് പ്രകടനപത്രികയുടെ തലക്കെട്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ കിഫ്ബിക്കെതിരെ കേസെടുത്തത് നല്ല സൂചനയല്ലെന്നും സി.പി.ഐ.എം-ബി.ജെ.പി കൂട്ടുക്കെട്ടിന്‍റെ ഭാഗമാണിതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. വികസനം അട്ടിമറിക്കാൻ ഇ.ഡി വന്നു എന്ന് പ്രചരിപ്പിച്ച് കബളിപ്പിക്കാനുള്ള ശ്രമമാണ്. […]

Kerala

ഇടതുമുന്നണിക്ക് മുമ്പ് സ്ഥാനാർഥി പ്രഖ്യാപനം നടത്താനൊരുങ്ങി യു.ഡി.എഫ്

ഇടതുമുന്നണിക്ക് മുമ്പ് സ്ഥാനാർഥി പ്രഖ്യാപനം നടത്താനൊരുങ്ങി യു.ഡി.എഫ്. സീറ്റ് വിഭജനത്തില്‍ പിജെ ജോസഫ് കടുംപിടിത്തം കാണിക്കുമെന്ന് കരുതുന്നില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുന്നണിയിലെ അവശേഷിക്കുന്ന സീറ്റ് തർക്കം കൂടി വേഗത്തിൽ പരിഹരിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. അങ്കത്തീയതി കുറിച്ചതോടെ മെല്ലെ ആയിരുന്ന ചർച്ചകൾക്ക് യു.ഡി.എഫ് വേഗം കൂട്ടുകയാണ്. മുസ്ലിം ലീഗുമായുള്ള സീറ്റ് വെച്ചുമാറ്റ ചർച്ചകൾ, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ കടും പിടുത്തത്തിൽ അയവ് വരുത്തുക, ആർഎസ്പിയുമായി അഞ്ച് സീറ്റിന്‍റെ കാര്യത്തിലെ അന്തിമ ധാരണ ഇങ്ങനെ […]

Kerala

സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സ്ഥാനാർഥി നിർണയത്തിലുള്ള മാനദണ്ഡവും ഇന്നു ചേരുന്ന യോഗത്തിൽ രൂപീകരിക്കും. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കാനിരിക്കെ സീറ്റ് വിഭജനത്തിലെ കോണ്‍ഗ്രസ് നിലപാടിനും ഇന്ന് അന്തിമ ധാരണയാവും. തെര‍ഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് മാനദണ്ഡം വേണമെന്ന് തീരുമാനിച്ചിരുന്നു. വിജയ സാധ്യത മാത്രമാണ് മുഖ്യ ഘടകമെന്നാണ് നേതാക്കളും ഹൈക്കമാന്‍റും ആവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ഇത്തവണ കൂടുതല്‍ പ്രാതിനിധ്യം ഉണ്ടാവും. സിറ്റിങ് എംഎല്‍എമാര്‍ക്കെല്ലാം സീറ്റ് […]

Kerala

ശബരിമല യുഡിഎഫിന്‍റെ രാഷ്ട്രീയ അജണ്ടയല്ല: ഉമ്മൻചാണ്ടി

വിശ്വാസികളോടൊപ്പമാണോ സർക്കാരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ശബരിമല സ്ത്രീപ്രവേശന വിഷയം യുഡിഎഫിന്‍റെ രാഷ്ട്രീയ അജണ്ടയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മൻചാണ്ടി. കോണ്‍ഗ്രസും യുഡിഎഫും ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കിയിട്ടില്ല. വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാടാണ് യുഡിഎഫ് എന്നും സ്വീകരിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് രംഗത്ത് ശബരിമല സ്ത്രീ പ്രവേശനം സജീവ ചര്‍ച്ചയാവുകയാണ്. വിശ്വാസികളോടൊപ്പമാണോ സർക്കാരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമല വിഷയം യുഡിഎഫിന്റെ രാഷ്ട്രീയ അജണ്ടയാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. പുറത്തിറക്കിയ […]

Kerala

വയനാട്ടിൽ യു.ഡി.എഫ് ഹർത്താൽ തുടങ്ങി

വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ജനവാസപ്രദേശം പരിസ്ഥിതി ലോല മേഖലയാക്കാനുളള കേന്ദ്രസർക്കാരിന്‍റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ വയനാട്ടിൽ യു.ഡി.എഫ് ഹർത്താൽ തുടങ്ങി. വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ജനവാസപ്രദേശം പരിസ്ഥിതി ലോല മേഖലയാക്കാനുളള കേന്ദ്രസർക്കാരിന്‍റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. വിജ്ഞാപനത്തിനെതിരെ ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടക്കും. ഹര്‍ത്താലിന് വ്യാപാരി സംഘടനകളും ഐക്യദാര്‍ഢ്യം […]

Kerala

കളമശ്ശേരിയില്‍ എല്‍.ഡി.എഫ്, പുല്ലഴിയില്‍ യു.ഡി.എഫ്; ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

ഉപതെരഞ്ഞെടുപ്പ് നടന്ന ഏഴ് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. കളമശ്ശേരി 37 ആം വാർഡിൽ എൽ.ഡി.എഫ് അട്ടിമറി വിജയം നേടി. എൽ.ഡി.എഫിന്‍റെ റഫീഖ് മരക്കാർ 62 വോട്ടിനാണ് ജയിച്ചത്. തൃശൂർ കോർപ്പറേഷനിലെ പുല്ലഴി ഡിവിഷനിൽ യുഡിഎഫിന് അട്ടിമറി ജയം. യു.ഡി.എഫിലെ കെ രാമനാഥനാണ് വിജയിച്ചത്. കോർപ്പറേഷനിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമാണ്. 1009 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.രാമനാഥന്‍റെ ജയം. എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. എം.കെ മുകുന്ദന്‍റെ അകാല നിര്യാണത്തെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്.https://googleads.g.doubleclick.net/pagead/ads?guci=2.2.0.0.2.2.0.0&client=ca-pub-3633938140577492&output=html&h=280&adk=910834384&adf=646027098&pi=t.aa~a.3865988356~i.1~rp.4&w=711&fwrn=4&fwrnh=100&lmt=1611234518&num_ads=1&rafmt=1&armr=3&sem=mc&pwprc=8342774294&psa=1&ad_type=text_image&format=711×280&url=https%3A%2F%2Fwww.mediaonetv.in%2Fkerala%2F2021%2F01%2F22%2Fbypoll-counting&flash=0&fwr=0&pra=3&rh=178&rw=711&rpe=1&resp_fmts=3&wgl=1&fa=27&uach=WyJXaW5kb3dzIiwiMTAuMCIsIng4NiIsIiIsIjg3LjAuNDI4MC4xNDEiLFtdXQ..&dt=1611233989960&bpp=22&bdt=2698&idt=23&shv=r20210120&cbv=r20190131&ptt=9&saldr=aa&abxe=1&cookie=ID%3D685106d00f88fb04-2260a326c5c500bb%3AT%3D1611203116%3ART%3D1611203116%3AS%3DALNI_MY6AYa72dHBXdAkRKiNhnmZE7TMzw&prev_fmts=0x0&nras=2&correlator=5563253557301&frm=20&pv=1&ga_vid=2059228452.1611203116&ga_sid=1611233988&ga_hid=634783967&ga_fc=0&u_tz=330&u_his=1&u_java=0&u_h=768&u_w=1366&u_ah=728&u_aw=1366&u_cd=24&u_nplug=3&u_nmime=4&adx=154&ady=1423&biw=1349&bih=657&scr_x=0&scr_y=0&eid=21068769&oid=3&pvsid=436893172896762&pem=680&ref=https%3A%2F%2Fwww.mediaonetv.in%2Flatest-news&rx=0&eae=0&fc=1408&brdim=0%2C0%2C0%2C0%2C1366%2C0%2C0%2C0%2C1366%2C657&vis=1&rsz=%7C%7Cs%7C&abl=NS&fu=8320&bc=31&ifi=6&uci=a!6&btvi=1&fsb=1&xpc=cwV8CtsnPM&p=https%3A//www.mediaonetv.in&dtd=M […]

Kerala

‘പി.സി ജോര്‍ജിനെ മുന്നണിയിൽ എടുക്കില്ല, സ്വതന്ത്രനായി മത്സരിക്കട്ടെ’ പി.ജെ ജോസഫ്

പി.സി ജോര്‍ജിനെ മുന്നണിയിൽ എടുക്കില്ലെന്ന് പി.ജെ ജോസഫ്. യു.ഡി.എഫ് സ്വതന്ത്രനായി പി.സി ജോര്‍ജിന് മത്സരിക്കാമെന്നും മുന്നണി പുറത്തുനിന്ന് പിന്തുണക്കുമെന്നും ജോസഫ് പറഞ്ഞു. പാലാ അടക്കമുള്ള അതിരുകടന്ന അവകാശ വാദങ്ങൾ വേണ്ടെന്നും പൂഞ്ഞാർ നഷ്ടപ്പെടാതിരിക്കാനാണ് പിസി ജോർജ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ പി.ജെ ജോസഫിന്‍റെ മകൻ മകൻ അപു ജോൺ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വന്ന വാര്‍ത്തകളെ അദ്ദേഹം നിഷേധിച്ചു. നിലവിൽ പാർട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗം ആണ് മകനെന്നും കുറച്ച് കാലം കൂടി പാർട്ടിയിൽ പ്രവർത്തിച്ചതിന് ശേഷം […]

Kerala

യുഡിഎഫിന്‍റെ കേരള യാത്ര; രമേശ് ചെന്നിത്തല നയിക്കും

തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കേരള യാത്ര നടത്താന്‍ യുഡിഎഫ് തീരുമാനിച്ചു. മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ യോഗത്തില്‍ ചര്‍ച്ചയായില്ല. സംഘടനാ ദൌര്‍ബല്യം പരിഹരിക്കുമെന്ന് കോണ്‍ഗ്രസ് ഘടക കക്ഷികള്‍ക്ക് ഉറപ്പ് നല്‍കി. ഫെബ്രുവരി 1 മുതലാണ് കേരളയാത്ര. പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്രയില്‍ കക്ഷി നേതാക്കള്‍ പങ്കെടുക്കും. പി സി ജോര്‍ജിന്‍റെ മുന്നണി പ്രവേശനം ചര്‍ച്ചയായില്ല. എന്‍സിപിയുടെ തീരുമാനം അറിഞ്ഞ ശേഷം മാത്രം വിപുലമായ ചര്‍ച്ച നടത്തിയാല്‍ മതിയെന്നാണ് നേതാക്കള്‍ക്കിടയിലെ ധാരണ. […]

Kerala

പി.സി ജോര്‍ജ് വിഭാഗത്തെ യു.ഡി.എഫില്‍ ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ തീരുമാനം ഇന്ന്

കേരള ജനപക്ഷം പാര്‍ട്ടിയെ യു.ഡി.എഫില്‍ ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും. പിസി ജോര്‍ജ് വിഭാഗത്തെ യു.ഡി.എഫില്‍ ഉള്‍പ്പെടുത്തരുതെന്ന ആവശ്യം ഉന്നയിച്ച് ഈരാറ്റുപേട്ടയില്‍ ഒരു വിഭാഗം യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തി. ഈരാറ്റുപേട്ടയിലെ മുസ്ലിം സമുദായത്തില്‍പെട്ടവര്‍ക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതില്‍ പി.സി ജോര്‍ജ് അതിനിടെ മാപ്പ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫുമായി സഹകരിക്കണമെന്ന നിലപാട് പി.സി ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്ക് ഉണ്ടാക്കിയില്ലെങ്കിലും നിയമസഭയില്‍ പരിഗണിക്കാമെന്നായിരുന്നു യു.ഡി.എഫ് നിലപാട്. കോണ്‍ഗ്രസിലെ […]

Kerala

യു.ഡി.എഫ് നേതൃയോഗം ഇന്ന്; സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കും തുടക്കമാവും

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി യു.ഡി.എഫ് നേതൃയോഗം ഇന്ന് ചേരും. സീറ്റ് വിഭജനത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ക്കും തുടക്കമാവും. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ കേരള യാത്ര സംഘടിപ്പിക്കുന്നതും യോഗം ചര്‍ച്ച ചെയ്യും. പ്രചാരണ തന്ത്രങ്ങള്‍ക്കായി പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള തീരുമാനവും ഇന്നുണ്ടാവും. തകൃതിയായി സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കണം. അകന്നു നില്‍ക്കുന്ന സാമൂഹിക വിഭാഗങ്ങളെ വീണ്ടും സ്വന്തം പാളയത്തിലേക്ക് എത്തിക്കണം. തിരക്കിട്ട കരുനീക്കങ്ങളാണ് യു.ഡി.എഫ് കാംപില്‍. നിലവിലെ സാഹചര്യങ്ങള്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ചേരുന്ന യുഡിഎഫ് […]