ഇന്ധനവിലവർധന നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സാധാരണക്കാര്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. മോദി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ കേരളം ഫ്യൂസ് ഊരി കൊടുക്കരുതെന്നും ഷാഫി പറഞ്ഞു. കോൺഗ്രസിനെ വിമർശിക്കാനുള്ള ത്വരയാണ് സർക്കാരിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നികുതി ഭീകരതയാണ് നടക്കുന്നത്. 110 രൂപയ്ക്ക് പെട്രോള്‍ അടിച്ചാല്‍ 66 രൂപ നികുതിയാണ്. നികുതി നിശ്ചയിക്കുന്നത് സര്‍ക്കാരാണ്, എണ്ണ കമ്പനികളല്ലെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. […]
Tag: UDF
കെ-റെയിൽ പദ്ധതിയെ യു ഡി എഫ് എതിർക്കും; സാമുദായിക ഐക്യത്തിന് ചർച്ചകൾ തുടരും: വി ഡി സതീശൻ
കെ-റെയിൽ പദ്ധതിയെ യു ഡി എഫ് എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ റെയിൽ സിൽവർ ലൈൻ അശാത്രീയമാണെന്നാണ് യു ഡി എഫ് യോഗം വിലയിരുത്തൽ. പാരിസ്ഥിതിക ആഘാതപഠനം പോലും നടത്താതെയാണ് ഭൂമി ഏറ്റെടുക്കാൻ നീക്കം നടക്കുന്നതെന്ന് യു ഡി എഫ് ആരോപിച്ചു. കെ-റെയിൽ പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. വൻകിട പദ്ധതികൾക്കും റെയിലിനും യു ഡി എഫ് എതിരല്ല. എന്നാൽ പദ്ധതി സുതാര്യമല്ലെന്നും ആനുപാതിക ഗുണം ലഭിക്കില്ലെന്നും […]
കെ റെയിൽ പദ്ധതി വേണ്ടെന്ന് യു.ഡി.എഫ് ഉപസമിതി; പദ്ധതി അപ്രായോഗികമെന്ന് വിലയിരുത്തൽ
കെ റെയിൽ പദ്ധതി അപ്രായോഗികമെന്ന് യു.ഡി.എഫ് ഉപസമിതി. അശാസ്ത്രീയമായ കെ റെയിൽ അതിവേഗ റെയിൽ പാത പരിസ്ഥിതിക്ക് വൻ ദോഷം വരുത്തുമെന്നും സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും എം കെ മുനീർ സമിതി യുഡിഫ് നേതൃത്വത്തിനു റിപ്പോർട്ട് നൽകി. വ്യാഴാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിൽ റിപ്പോർട്ട് ചർച്ച ചെയ്യും. കേരളത്തെ രണ്ടായി വേർതിരിക്കുന്ന പദ്ധതിയാണിതെന്നും വലിയ സാമ്പത്തിക ബാധ്യത സംസ്ഥാനത്ത് സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഉപസമിതി റിപ്പോർട്ടിൽ വ്യാഴാഴ്ച ചേരുന്ന യു.ഡി.എഫ് യോഗം അന്തിമതീരുമാനമെടുക്കും. സ്ഥലമേറ്റെടുക്കാനുള്ള നീക്കത്തിനെതിരെ […]
കോൺഗ്രസിന്റെ പോരായ്മകളിൽ പരിഹാര നടപടികൾ ആരംഭിച്ചെന്ന് കെ സുധാകരൻ
കോൺഗ്രസിന്റെ പോരായ്മകളിൽ പരിഹാര നടപടികൾ ആരംഭിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പാർട്ടി പ്രവർത്തനത്തിലും സമീപനത്തിലും മാറ്റം വരുത്തും.അധികാരത്തിലുള്ളതിനേക്കാൾ പതിന്മടങ്ങ് ശക്തമാണ് പ്രതിപക്ഷത്തുള്ള കോൺഗ്രസ്.ഡിസിസി പ്രസിഡന്റുമാര്‍ക്കായി കെപിസിസി സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാല നെയ്യാര്‍ഡാം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശത്രുക്കൾ കോൺഗ്രസിൽ വിള്ളൽ വീഴ്ത്തി ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു. അത്തരം കെണിയിൽ കോൺഗ്രസ് പ്രവർത്തകർ വീഴരുതെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. രണ്ടു ശത്രുക്കളെ ഒരേസമയം നേരിടാന്‍ നമുക്കു ശക്തിയുണ്ട്. സംഘപരിവാറുമായി ചേർന്നാണ് സിപിഐഎം പ്രവര്‍ത്തിക്കുന്നത്. അധികാരം […]
കെ മുരളീധരന്‍ കെപിസിസി പ്രചാരണ സമിതി ചെയര്‍മാന്‍
കെ മുരളീധരനെ കെപിസിസി പ്രചാരണ സമിതി ചെയര്‍മാനായി നിയമിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനമെടുത്തത്. രണ്ടാതവണയാണ് കെപിസിസി പ്രചാരണ സമിതി ചെയര്‍മാനായി മുരളീധരന്‍ നിയമിതനാകുന്നത്. കെപിസിസി പുനസംഘടനാ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലായതോടെ മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ചകള്‍ ഇന്ന് പൂര്‍ത്തിയാക്കും. അതേസമയം കെ സുധാകരന്‍ ഇന്ന് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും. ഡിസിസി അധ്യക്ഷന്മാരുടെ നിയമനം രണ്ടാഴ്ചയ്ക്കുള്ളില്‍ നടക്കുമെന്നാണ് സൂചന.കെപിസിസി, ഡിസിസി പുനസംഘടന വൈകുന്നതില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയാണുള്ളത്.നോമിനികളെ കയറ്റാനുള്ള ശ്രമങ്ങളും ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദവും നടപടികള്‍ […]
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; അഭിപ്രായ ഐക്യമുണ്ടാക്കാന്‍ യുഡിഎഫ് യോഗം ചേര്‍ന്നേക്കും
ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ അഭിപ്രായ ഐക്യമുണ്ടാക്കാന്‍ യുഡിഎഫ് യോഗം രണ്ട് ദിവസത്തിനകം ചേര്‍ന്നേക്കും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായും ഘടകകക്ഷികളുമായും ആശയവിനിമയം നടത്തി. വിഷയത്തില്‍ പ്രതിപക്ഷ നേതാവിന് ജാഗ്രത കുറവുണ്ടായെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം ഉള്ളത്. യുഡിഎഫ് യോഗം ചേര്‍ന്ന് മുന്നണി നിലപാട് ഉടന്‍ അറിയിക്കണമെന്നാണ് നേതാക്കളുടെ അഭിപ്രായം. ഇല്ലെങ്കില്‍ ഇടതുപക്ഷം ഇത് രാഷ്ട്രീയ ആയുധമാക്കിയേക്കും. അതിനാല്‍ രണ്ട് ദിവസത്തിനുള്ളില്‍ യുഡിഎഫ് ചേര്‍ന്ന് നിലപാട് അറിയിച്ചേക്കും. ഈ വിഷയത്തില്‍ പുതിയ ഫോര്‍മുല […]
സ്വര്‍ണക്കടത്ത്-കൊടകര കേസുകളില്‍ ഒത്തുകളി ആരോപണവുമായി വി ഡി സതീശന്‍
സ്വര്‍ണക്കടത്ത് കേസ് അന്വേഷണം മന്ദഗതിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്രവും സംസ്ഥാനവുമുളള ഒത്തുകളി സംശയം ശക്തമാവുകയാണ്. കുഴല്‍പ്പണ കേസന്വേഷണവും ലാഘവത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. മരം മുറി കേസില്‍ പ്രധാന രേഖകള്‍ പുറത്തു വന്നതിനു പിന്നാലെ വിവരാവകാശ രേഖ നല്‍കിയ അണ്ടര്‍ സെക്രട്ടറി നിര്‍ബന്ധിത അവധിയെടുത്തിരിക്കുകയാണ്. എല്‍ ഡി എഫ് സര്‍ക്കാരിന്‍റേത് സ്റ്റാലിന്‍ ഭരണമാണോയെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും കുറ്റപ്പെടുത്തി. നിയമസഭ കയ്യാങ്കളി കേസില്‍ സി പി […]
പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി: ജില്ലാ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് പ്രമേയം
പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയ സംഭവത്തിൽ ജില്ലാ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് പ്രമേയം. പ്രമേയം ചർച്ച ചെയ്യാൻ ഈ മാസം 28 ന് പ്രത്യേക യോഗം ചേരും. കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ അനധികൃത നിയമനം നൽകിയെന്നാണ് ആരോപണം. 17 അംഗ കാസർകോട് ജില്ലാ പഞ്ചായത്തിൽ 8 അംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത്. യു.ഡി.എഫിന് ഏഴും ബി.ജെ.പി ക്ക് 2ഉം അംഗങ്ങൾ ഉണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിഷയം ചർച്ച ചെയ്യണമെന്ന് കാട്ടി […]
മരം മുറിക്കൽ വിവാദം: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ധർണ 24 ന്
വയനാട്ടിലെ മുട്ടിൽ ഉൾപ്പെടെ എട്ട് ജില്ലയിൽ നടന്ന വനം കൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് 24 ന് പ്രതിഷേധ ധർണ നടത്തും. സെക്രട്ടറിയേറ്റിന് മുന്നിലും സംസ്ഥാനത്തെ മറ്റ് സർക്കാർ ഓഫീസുകൾക്ക് മുന്നിലുമാണ് യുഡിഎഫ് ധർണ. സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ അറിയിച്ചു. വനം കൊള്ളയിൽ 250 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നും കുറ്റവാളികളായ ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്തി അന്വേഷണം അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. […]
മരംകൊള്ള: ആയിരം കേന്ദ്രങ്ങളില്‍ സമരപരിപാടിയുമായി യുഡിഎഫ്
സംസ്ഥാനത്ത് വ്യാപകമായി നടന്ന മരം കൊള്ളയെ കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രവർത്തകർ ജൂൺ 24 വ്യാഴാഴ്ച മണ്ഡലാടിസ്ഥാനത്തിൽ ആയിരം കേന്ദ്രങ്ങളിൽ ധർണ നടത്തുമെന്ന് യു.ഡി.എഫ് കൺവീനർ എം എം ഹസൻ അറിയിച്ചു. വയനാട്ടിലെ മുട്ടിലും എറണാകുളം,ഇടുക്കി, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നടന്ന വനംകൊള്ള സമീപകാലത്തുണ്ടായ ഏറ്റവും വലിയ കൊള്ളയും വൻ അഴിമതിയുമാണ്. വന മാഫിയയും ഉദ്യോഗസ്ഥന്മാരും സി.പി.എമ്മും സിപിഐയും ഉൾപ്പെട്ട സംഘമാണ് ഈ അഴിമതിക്ക് […]