Kerala

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; അപ്രതീക്ഷിത നീക്കവുമായി യുഡിഎഫ്, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷൻ ഡെ. കളക്ടറെ സ്ഥലംമാറ്റിയതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് യുഡിഎഫ് പരാതി നൽകി. എറണാകുളം, കോഴിക്കോട് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർമാരെയാണ് പരസ്പരം മാറ്റിയത്. നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇടപെടണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. തൃക്കാക്കരയിൽ വിജയിക്കുന്നതോടെ എൽ.ഡി.എഫ് സിക്സറടിച്ച് സെഞ്ച്വറി തികയ്ക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. കേരളത്തിലെ ഏത് നിയമസഭാ മണ്ഡലത്തിലും അവതരിപ്പിക്കാൻ പറ്റുന്ന സ്ഥാനാർത്ഥിയാണ് ജോ ജോസഫ്. യു.ഡി.എഫ് വികസന വിരുദ്ധ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയം പറയാൻ […]

Kerala

സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധം; ജനകീയ സദസ് ഇന്ന്

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം ശക്തമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുക്കുന്ന ജനകീയ സദസ് ഇന്ന് കോഴിക്കോട് നടക്കും. ഇന്നുച്ചയ്ക്ക് മൂന്നുമണിക്ക് കോഴിക്കോട് മൂടാടിയിലാണ് ജനകീയ സദസ് നടക്കുക. യുഡിഎഫിന്റെ നേതൃത്വത്തിലാണ് സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. നിലവില്‍ കോഴിക്കോട് ജില്ലയില്‍ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിര്‍ത്തി വച്ചിരിക്കുകയാണ്. സില്‍വര്‍ ലൈനില്‍ സിപിഐഎം കേന്ദ്ര നേതൃത്വം വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ,സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് […]

Kerala

ഒരു പരാതിയും മാണി സി. കാപ്പൻ ഉന്നയിച്ചിട്ടില്ല, പരസ്യ പ്രതികരണം അനൗചിത്യമെന്നും വി.ഡി. സതീശൻ

ഒരു പരാതിയും മാണി സി. കാപ്പൻ ഉന്നയിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ പരസ്യ പ്രതികരണം നടത്തുന്നത് അനൗചിത്യമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്ത് പ്രേരണയിലാണ് ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനം കാപ്പൻ നടത്തിയതെന്നറിയില്ല. എന്ത് പരാതിയുണ്ടെങ്കിലും അത് പരിശോധിച്ച് പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. ഘടകകക്ഷികളുടെ വലുപ്പച്ചെറുപ്പം നോക്കിയല്ല അവരെ പരി​ഗണിക്കുന്നത്. എം.എൽ.എ ആവുന്നതിന് മുമ്പ് തന്നെ കാപ്പനുമായി നല്ല അടുപ്പം സൂക്ഷിക്കുന്നയാളാണ് ഞാൻ. ആർ.എസ്.പിയുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കിയത് പോലെ ഇതും പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യ ജനാധിപത്യ മുന്നണിയുമായി യാതൊരു […]

Kerala

മാടപ്പള്ളിയിലെ പൊലീസ് നടപടി; നിയമസഭയിൽ യുഡിഎഫ് പ്രതിഷേധം

മാടപ്പള്ളിയിലെ പൊലീസ് നടപടിക്കെതിരെ നിയമസഭയിൽ യു ഡി എഫ് പ്രതിഷേധം. യു ഡി എഫ് അംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിൽ പ്ലക്കാർഡുയർത്തി പ്രതിഷേധിക്കുന്നു. ജനങ്ങൾ ആഗ്രഹിക്കുന്നതുപോലെ സഭയിൽ പ്രതിഷേധം പ്രകടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കെ റെയിലിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സഭ നടപടികളുമായി സഹകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി. എന്നാൽ നിയമസഭയിൽ ചോദ്യോത്തര വേളയിൽ ഇത്തരം പ്രതിഷേധങ്ങൾ പതിവില്ലെന്നും ശൂന്യവേളയിൽ പരിഗണിക്കാമെന്നും സ്പീക്കർ എം ബി രാജേഷ് […]

Kerala

കടലാസ് പുലികള്‍ക്ക് മുന്നില്‍ യു.ഡി.എഫ് തോൽക്കില്ല; പ്രതിപക്ഷ നേതാവ്

കെ-റെയിലിൻ്റെ കല്ലിളക്കിയാല്‍ പല്ലു പോകുമെന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ഗൗനിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതുപോലുള്ള കടലാസ് പുലികള്‍ ബഹളമുണ്ടാക്കിയാല്‍ അതിന് മുന്നില്‍ യു.ഡി.എഫ് തോറ്റുകൊടുക്കില്ല. ആളുകളുടെ പല്ലുകൊഴിക്കലും കൈ വെട്ടലും കാലും തലയും വെട്ടലുമാണണ് സി.പി.ഐ.എമ്മിന്റെ പ്രധാന പണിയെന്നും അദ്ദേഹം പറഞ്ഞു. അതിന് നേതൃത്വം കൊടുക്കുന്നയാളാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി. അതുവച്ച് ഞങ്ങളെ വിരട്ടാന്‍ വരേണ്ട. ജനങ്ങളോടാണ് പ്രതിപക്ഷം സംസാരിക്കുന്നത്. ജനങ്ങള്‍ക്കു വേണ്ടിയാണ് യു.ഡി.എഫ് സമരം. കേരളത്തിലെ മുഴുവന്‍ ജനങ്ങളുമാണ് കെ […]

Kerala

സിൽവർ ലൈൻ; യു.ഡി.എഫ് ഉന്നതാധികാരസമിതി യോഗം ഇന്ന്

സിൽവർ ലൈനുമായി ബന്ധപ്പെട്ട പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി യു.ഡി.എഫ്. തുടർ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകാൻ ഉന്നതാധികാര സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. താഴെ തട്ടിൽ ജനകീയ പ്രതിരോധം തീർക്കുന്ന സമരങ്ങൾക്കാകും നേതൃയോഗം രൂപം നൽകുക. പദ്ധതി നേരിട്ട് ബാധിക്കുന്ന വിഭാഗങ്ങളെ അണിനിരത്തിയുള്ള ചെറുത്തുനിൽപ്പാണ് നേതൃത്വം ആലോചിക്കുന്നത്. പൗര പ്രമുഖരെ നേരിൽകണ്ട് പിന്തുണ തേടുന്ന മുഖ്യമന്ത്രിയുടെ നീക്കത്തിനു സമാന്തരമായുള്ള പ്രചാരണ പരിപാടികളും യു.ഡി.എഫ് ആവിഷ്കരിക്കും. രാവിലെ 11 മണിക്ക് പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലാണ് കക്ഷി […]

Kerala

കെ-റെയിൽ പദ്ധതിക്കെതിരെ യു ഡി എഫ്; കോട്ടയത്ത് ഇന്ന് പ്രതിഷേധ ജാഥ

കെ റെയിൽ പദ്ധതിക്കെതിരെ കോട്ടയത്ത് ഇന്ന് യു ഡി എഫ് പ്രതിഷേധ ജാഥ. തിരുനക്കര മൈതാനത്തുനിന്ന് തുടങ്ങുന്ന ജാഥ ഉമ്മൻ ചാണ്ടി ഉദ്‌ഘാടനം ചെയ്യും. ഇതിനോടകം തന്നെ കോട്ടയത്ത് വിവിധയിടങ്ങളിൽ കെ റെയിലിനെതിരെ ജനകീയ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. പ്രതിഷേധം കൂടുതൽ ശക്തമാക്കി സർക്കാരിനെ പ്രതിരോധത്തിലാക്കുകയെന്ന ലക്ഷ്യത്തിലാണ് പ്രതിപക്ഷം. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. പാത കടന്നു പോകുന്ന 10 ജില്ലാ ആസ്ഥാനങ്ങളിലും സെക്രട്ടേറിയറ്റിന് മുന്നിലും ജനകീയ മാര്‍ച്ചും ധര്‍ണയും […]

Kerala

കെ റെയിൽ : കേന്ദ്ര റെയിൽവേ മന്ത്രി ഇന്ന് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരുമായി കൂടിക്കാഴ്ച നടത്തും

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എം പി മാരുമായി കൂടിക്കാഴ്ച നടത്തും.പദ്ധതി നടപ്പാക്കരുതെന്നാണ് എംപിമാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് യുഡിഎഫ് എം പി മാർ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ( aswini kumar meets udf mp k rail ) പദ്ധതി സാമ്പത്തിക പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് നിവേദനത്തിൽ ഉന്നയിക്കുന്നു. ഇ ശ്രീധരൻ ഉൾപ്പെടെയുള്ള വിദഗ്ദ്ധർ പദ്ധതിപ്രയോഗികമല്ലെന്നു വ്യക്തമാക്കിയ കാര്യവും നിവേദനത്തിൽ ചൂണ്ടികാണിക്കുന്നു.പദ്ധതി […]

Kerala

കെ റെയിലിനെതിരെ യു.ഡി.എഫ് പ്രതിഷേധം 18ന്

കെ-റെയില്‍ പദ്ധതിക്കെതിരെ (സില്‍വര്‍ലൈന്‍) യു.ഡി.എഫ് പ്രതിഷേധം ഡിസംബര്‍ 18ന്‌. സെക്രട്ടേറിയറ്റിന് മുന്നിലും സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പത്ത് ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ അറിയിച്ചു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. ജനകീയ മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കളക്ടറേറ്റിന് മുന്നില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നിര്‍വഹിക്കും. സെക്രട്ടേറിയറ്റിന് മുന്നിലെ ധര്‍ണ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എംപി ഉദ്ഘാടനം […]

Kerala

സർക്കാരിനെതിരായ സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി യുഡിഎഫ്

സർക്കാരിനെതിരായ സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി യുഡിഎഫ്. സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ ഇന്ന് യുഡിഎഫ് യോഗം ചേരും. ആഭ്യന്തരവകുപ്പിന്റെ വീഴ്ചകളും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വരുന്ന പരാതികളും അടക്കം ചർച്ചയാക്കാൻ ആണ് യുഡിഎഫ് നീക്കം. കെ റയിൽ വിരുദ്ധ സമരം കൂടുതൽ ശക്തിപ്പെടുത്തും. ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാരിനെതിരെ കൂടുതൽ സമര പരിപാടികൾ നടത്താനും യുഡിഎഫ് പദ്ധതിയിട്ടിട്ടുണ്ട്. രാവിലെ 10ന് പ്രതിപക്ഷ നേതാവിന്റെ അധ്യക്ഷതയിലാണ് യോഗം.